You are Here : Home / USA News

ഫെസ്റ്റിവല്‍ ഓഫ്‌ ജോയ്‌ ലോസ്‌ആഞ്ചലസില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 02, 2015 10:12 hrs UTC

അമേരിക്കയിലെ പ്രമുഖ നഗരമായ ലോസ്‌ആഞ്ചലസില്‍ "Rock of The Nations' (റോക്ക്‌ ഓഫ്‌ ദി നേഷന്‍സ്‌) ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ ഏഴാംതീയതി തിങ്കളാഴ്‌ച (ലേബര്‍ ഡേ), സെപ്‌റ്റംബര്‍ എട്ടാംതീയതി ചൊവ്വാഴ്‌ച വൈകിട്ട്‌ 7 മണിക്കും നടക്കുന്ന `ഫെസ്റ്റിവല്‍ ഓഫ്‌ ജോയ്‌' യില്‍ `ബ്ലിസ്സിംഗ്‌ ടുഡേ' ടിവി പ്രോഗ്രാമിലൂടെയും ബ്ലെസ്സിംഗ്‌ ഫെസ്റ്റിവല്‍സിലൂടെയും ലോകമെങ്ങുമുള്ള മലയാളികള്‍ക്ക്‌ സുപരിചിതരായ ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും ദൈവവചനം ശുശ്രൂഷിക്കുന്നതും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ചായ കൊച്ചി ബ്ലെസ്സിംഗ്‌ സെന്ററിന്റെ സ്ഥാപക പാസ്റ്റേഴ്‌സാണ്‌ ബ്രദര്‍ ഡാമിയനും സിസ്റ്റര്‍ ക്ഷമ ഡാമിയനും. ലോസ്‌ആഞ്ചലസ്‌ റോക്ക്‌ ഓഫ്‌ ദി നേഷന്‍സ്‌ ചര്‍ച്ച്‌ 13216 ഫെയര്‍ഫോര്‍ഡ്‌ ഈവ്‌, നോര്‍വാക്‌, സി.എ 90650 (Los Angels Rock of The Nations Church 13216 Fair Ford Ave, Norwalk, CA 90650)-ലാണ്‌ "Festival of Joy' ക്രമീകരിച്ചിരിക്കുന്നത്‌. Rock of The Nations Church - ന്റെ അനുഗ്രഹീത ക്വയര്‍ ആണ്‌ ആരാധനാ ശുശ്രൂഷ നയിക്കുന്നത്‌. വിവിധ ലോകരാജ്യങ്ങളിലുള്ള `ബ്ലെസിംഗ്‌ ടുഡേ' ടിവി പ്രോഗ്രാമിന്റെ പ്രേക്ഷകരുടെ സമയ സൗകര്യപ്രകാരം ടിവി പ്രോഗ്രാം എല്ലാ ദിവസവും `ബ്ലെസിംഗ്‌ ടുഡേ' ടിവിയില്‍ (www.blessingtoday.tv) കാണാവുന്നതാണ്‌. ജാതി -മത വ്യത്യാസമില്ലാതെ ഏവര്‍ക്കും സ്വാഗതം കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.blessingtoday.tv, www.rockofthenations.org. Tel: 562 361 7625, 626 241 8070.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.