You are Here : Home / USA News

അമേരിക്കയില്‍ ബാബു ആന്റണിയുടെ ആദ്യ കരാട്ടെ സ്‌കൂള്‍ തുടങ്ങി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, September 02, 2015 10:27 hrs UTC

ഹൂസ്റ്റണ്‍ : പ്രമുഖ ചലച്ചിത്ര താരം ബാബു ആന്റണിയുടെ നേതൃത്വത്തില്‍ അമേരിക്കയിൽ അയോധനകലാ കേന്ദ്രം ആരംഭിച്ചു. സെപ്റ്റംബർ 1 ചൊവ്വാഴ്ച ടെക്സാസിലെ ഹൂസ്റ്റണിൽ മിസ്സൂറി സിറ്റിയിലാണ് ബാബു ആന്റണി നേരിട്ടു പരിശീലനം നൽകുന്ന ഇന്റർനാഷണൽ സ്കൂളിന്റെ പ്രഥമ ശാഖ ആരംഭിച്ചത്. ബാബു ആന്റണി സ്കൂള്‍ ഓഫ് മാര്‍ഷ്യല്‍ ആര്‍ട്ട്സ് ( ന്യൂ മില്ലേനിയം സ്കൂൾ 3402 Cartwright Rd, Missouri City, TX 77459) എന്ന് പേര് നൽകിയിരിക്കുന്ന സ്കൂളിന്റെ ആദ്യ ബാച്ചിൽ ബാബു ആന്റണിയുടെ ശിക്ഷണത്തിൽ വിദ്യാർഥികൾ ഇന്നലെ കരാട്ടെ പഠനത്തിനു തുടക്കം കുറിച്ചു. ഔപചാരിക ഉദ്ഘാടനമോ വൻ പബ്ലിസ്റ്റിയോ ഒന്നുമില്ലാതെയായിരുന്നു സ്കൂളിന്റെ പ്രവർത്തനം തുടങ്ങിയത്. പുരുഷന്മാർക്കും വനിതകൾക്കുമുള്ള ആദ്യബാച്ചാണ് തുടങ്ങിയത്. കുട്ടികൾക്കുള്ള അടുത്ത ബാച്ച് ഒക്ടോബർ ആദ്യ വാരം ആരംഭിക്കും. കരാട്ടെ, കുംഗ് ഫു , തായി ചി എന്നിവക്കു പുറമേ മിക്സഡ്‌ മാർഷ്യൽ ആട്സും ബാബു ആന്റണി നേരിട്ട് പരിശീലനം നല്കുന്നു .

 

വിദ്യാർഥികൾ കൂടുന്നതനുസരിച്ച് കൂടുതൽ അധ്യാപകരെ നിയമിക്കുവാനാണ് പദ്ധതി. മിക്സഡ്‌ മാർഷ്യൽ ആട്സിൽ 6th ഡാൻ ബ്ലാക് ബെൽറ്റ് കൂടാതെ ഷോറിൻ റ്യൂ സെബൂകാൻ കരാട്ടെ (ഇന്ത്യ) , തായ്‌കൊണ്ട, വരാഹിതോ ഇസ്രയേലി മാർഷ്യൽ ആർട്സ് എന്നിവയിലും ബ്ലാക്ക് ബെൽറ്റ്‌ ആണ് മലയാളത്തിന്റെ ഈ ആക്ഷൻ ഹീറോ. ദുബായ്, ഷാർജ, ബഹറിൻ എന്നിവടങ്ങളിലാണ് ബാബു ആന്റണി സ്കൂള്‍ ഓഫ് മാര്‍ഷ്യല്‍ ആർട്സിന്റെ മറ്റു ശാഖകൽ. ടെക്സാസിലും കാലിഫോർണിയയിലും കൂടുതൽ ശാഖകൾ തുടങ്ങവാനും പദ്ധതിയിടുന്നതായി ബാബു ആന്റണി പറഞ്ഞു. കുടുംബവുമായി ഹൂസ്റ്റണിലേക്ക് കുടിയേറിയങ്കിലും സിനിമാപ്രവർത്തനവും ഒരുപോലെ കൊണ്ടുപോകും. ഓസ്കാർ നോമിനേഷനു പരിഗണനയുള്ള തമിഴിലെ പുതിയ ബോക്സ് ഓഫിസ് ഹിറ്റായ കാക്കമുട്ടൈയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്‍റെ ത്രില്ലിലുമാണ് നടന്‍ ബാബു ആന്‍റണി ഇപ്പോൾ. ‘സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്’ എന്ന ചിത്രത്തിന്റെയും മറ്റു രണ്ടു തെലുങ്ക് ചിത്രങ്ങളുടെയും അണിയറ പ്രവർത്തനങ്ങളും നടക്കുന്നു. സ്കൂൾ വെബ്‌ സൈറ്റ് : www.basomausa.com email :basomahouston@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.