You are Here : Home / USA News

ശതാഭിഷേക നിറവില്‍ റവ.ജോണ്‍ ചിലമ്പിട്ടശ്ശേരില്‍

Text Size  

Story Dated: Saturday, September 05, 2015 11:19 hrs UTC

 
അദ്ധ്യാപന വൃത്തിയും വൈദിക വേലയും ജീവിത തപസ്യയായി തിരഞ്ഞെടുത്ത്, ഒരു പുരുഷായുസ്സ് മുഴുവന്‍ മറ്റുള്ളവര്‍ക്കായി സമര്‍പ്പിച്ച റവ.ജോണ്‍ ചിലമ്പിട്ടശ്ശേരില്‍ കോറെപ്പിസ്‌ക്കോപ്പയുടെ ശതാഭിഷേക സമാപന സമ്മേളനം നൂറുകണക്കിന് ബന്ധുമിത്രാദികളുടെയും ഇടവക ജനങ്ങളുടെയും കൂട്ടായ്മയില്‍ കോട്ടയം നീലി മംഗംലം ഓര്‍ത്തഡോക്‌സ് കാത്തോലിക്കേറ്റ് സെന്ററില്‍ ആഘോഷിച്ചു. ബഹു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിലവിളക്ക് കൊളുത്തി, ഉല്‍ഘാടനം ചെയ്ത സമ്മേളനത്തില്‍, വൈദിക സെമിനാരി മുന്‍ പ്രിന്‍സിപ്പാള്‍ റവ. ഫാ. ഡോ. കെ.എം. ജോര്‍ജ്, ഫോമയുടെ ഫൗണ്ടിംഗ് സെക്രട്ടറി അനിയന്‍ ജോര്‍ജ്, ഇടവക വികാരി റവ.ഫാ.ഡോ.ജേക്കബ് കുര്യന്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
 
മുന്‍ എം.ഡി. സ്‌ക്കൂള്‍ അദ്ധ്യാപകനായിരുന്ന റവ.ഫാ.എം.സി.ജോണ്‍ കൊറെപ്പിസ്‌ക്കോപ്പായ്ക്ക് ഇടവക ജനങ്ങളും, സുഹൃത്തുക്കളും ബന്ധുമിത്രാദികളും, അവരുടെ സ്‌നേഹത്തിന്റെ അടയാളമായി പാരിതോഷിക സമര്‍പ്പണം നടത്തി. ശതാഭിഷേക സമ്മേളനത്തിന്റെ കണ്‍വീനറായ തോമസ് കുരുവിള അച്ചനുമായുള്ള സ്‌നേഹ ബന്ധം  വികാരഭരിതനായി വിവരിച്ചു. മറുപടി പ്രസംഗത്തില്‍ ജോണ്ഡ അച്ചന്‍, തന്റെ ബാല്യ കാലം മുതല്‍ വൈദിക വേലയോടുള്ള പ്രതിബദ്ധതയും, കടപ്പാടും വിവരിച്ചു. അലക്‌സ് ജോണ്‍(ന്യൂജേഴ്‌സി) നന്ദി സമര്‍പ്പണം നടത്തി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.