You are Here : Home / USA News

റവ.ഷൈജു പി. ജോണിന് ഊഷ്മള സ്വീകരണം നല്‍കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, September 05, 2015 11:21 hrs UTC

ഡാളസ്: ഡാളസ് സെന്റ് പോള്‍സ് ഇടവക വികാരിയായി ചുമതലയേല്‍ക്കുന്നതിന് എത്തിചേര്‍ന്ന റവ.ഷൈജു പി ജോണ്‍ അച്ചന് ഡാളസ് ഫോര്‍ട്ട് വര്‍ത്ത് വിമാനത്താവളത്തില്‍ ഇടവക ചുമതലക്കാരും, ജനങ്ങളും ചേര്‍ന്ന് ഊഷ്മള സ്വീകരണം നല്‍കി.
 
സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച വൈകീട്ട്  അഞ്ചുമണിയോടെയാണ് അച്ചനും, കൊച്ചമ്മ ഗ്രേയ്‌സ് തോമസും, മകള്‍ ഐറിനും ഡാളസ്സില്‍ എത്തിചേര്‍ന്നത്. 
 
ഇടവക കൈരസ്ഥാന സമിതി അംഗം എബ്രഹാം തോമസ് വികാരിയെ വിമാനതാവളത്തില്‍ വെച്ചു ബൊക്കെ നല്‍കി സ്വീകരിച്ചു. ട്രസ്റ്റി തോമസ് ജോര്‍ജ്ജ്, സെക്രട്ടറി ജെഫ് തോമസ്, രാജു ചാക്കൊ, സണ്ണി കെ ജോണ്‍, യുവജനസഖ്യം സെക്രട്ടറി, അസംബ്ലി അംഗം, സജി ജോര്‍ജ്ജ്, കരോള്‍ട്ടണ്‍ മാര്‍ത്തോമാ ഇടവക വികാരി റവ സാം അച്ചന്‍, ഷാജി രാമപുരം തുടങ്ങിയവര്‍ വിമാനതാവളത്തില്‍ പുതിയ വികാരിയെ വരവേല്‍ക്കുന്നതിന് എത്തിചേര്‍ന്നിരുന്നു.
 
മാര്‍ത്തോമാ യുവജനസഖ്യം മുന്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള റവ.ഷൈജു അച്ചന്‍ മാരാമണ്‍ മാര്‍ത്തോമാ ഇടവക സഹവികാരിയായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് ഡാളസ് സെന്റ് പോള്‍സ് ഇടവക വികാരിയായി നിയമിതനായത്.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.