You are Here : Home / USA News

ഇന്ത്യ പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍സില്‍ ഗുരുരത്‌നം ജ്ഞാനതപ്വസി

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Monday, September 07, 2015 11:06 hrs UTC

 
ന്യൂയോര്‍ക്ക്: മതാതീത ആധ്യാത്മികതയുടെയും മതേതര ആത്മീയതയുടെയും കേരള ത്തിലെ അവസാന വാക്കു തന്നെയായ ഗുരുരത്‌നം ജ്ഞാനതപ്വസി ചിക്കാഗോയില്‍ അ രങ്ങേറുന്ന ഇന്ത്യ പ്രസ്‌ക്ലബ്ബ് മാധ്യമ സെമിനാറില്‍ കാലിക പ്രാധാന്യമായ പ്രബന്ധം അ വതരിപ്പിക്കും. “മതശക്തികള്‍ക്ക് മാധ്യമങ്ങളിലെ സ്വാധീനം” എന്ന വിഷയമാണ് ചിന്ത യിലും വാക്കുകളിലും തീപ്പൊരി വിതറുന്ന സ്വാമിജിയുടെ പ്രഭാഷണ വിഷയം. 
 
  മതാചാര്യനെങ്കിലും അകവും പുറവും മതേതരമായ സ്വാമിജി തന്നെയാണ് കോണ്‍ഫ റന്‍സില്‍ പങ്കെടുക്കുന്ന ഏക ആധ്യാത്മിക നേതാവും. എല്ലാ മതങ്ങളെയും സമുദായങ്ങ ളെയും ഒന്നുപോലെ ഉള്‍ക്കൊണ്ടു കൊണ്ടാണ് മതേതര ചിന്ത സ്വായത്തമാക്കുന്നത് എന്ന ഇന്ത്യന്‍ ഭരണഘടനാ തത്വങ്ങളില്‍ അധിഷ്ഠിതമാണ് സ്വാമിജിയുടെ ചിന്താധാര. വിവിധ മതങ്ങളെ അറിയുകയും അനുഭവിക്കുകയും ചെയ്ത സ്വാമിജിയുടെ അനുഭവജ്ഞാനമാ ണ് അദ്ദേഹത്തെ കോണ്‍ഫറന്‍സിലേക്ക് ക്ഷണിക്കാന്‍ ഇന്ത്യ പ്രസ്‌ക്ലബ്ബിനെ പ്രേരിപ്പിച്ചത്. ‘ഏതു പളളിയാലാണ് പോകുന്നത്’ എന്ന ആദ്യ ചോദ്യവുമായി കുശലാന്വേഷണം തുട ങ്ങുന്ന അമേരിക്കയിന്‍ മലയാളി സമൂഹത്തിന്റെ ചിന്തയിലെ പൊളിച്ചെഴുത്തിനും സ്വാമി ജിയുടെ സാന്നിധ്യം സഹായിക്കുമെന്ന് ഇന്ത്യ പ്രസ്‌ക്ലബ്ബ് വിലയിരുത്തി.
  നവജ്യോതിശ്രീ കരുണാകര ഗുരുവിന്റെ ദര്‍ശനങ്ങളില്‍ അധിഷ്ഠിതമായി 1964 ല്‍ തിരു വനന്തപുരത്തെ പോത്തന്‍കോട് ആസ്ഥാനമായി രൂപപ്പെട്ട ശാന്തിഗിരി ആശ്രമത്തിന്റെ ഓ ര്‍ഗനൈസിംഗ് സെക്രട്ടറിയാണ് ഗുരുരത്‌നം ജ്ഞാനതപ്വസി. ആധ്യാത്മികാചാര്യന്‍ എന്ന തിനു പുറമെ പ്രഭാഷകന്‍, എഴുത്തുകാരന്‍, മികച്ച സംഘാടകന്‍, സാംസ്‌കാരിക നായക ന്‍ എന്നീ നിലകളിലും സ്വാമിജി തിളങ്ങുന്നു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍  ക്ക് ചുക്കാന്‍ പിടിക്കുന്ന സ്വാമിജി മതേതര ആത്മീയതയുടെ പ്രചാരണത്തിനും നേതൃ ത്വം നല്‍കുന്നു. ജാതി, മത, വര്‍ഗ ചിന്തകള്‍ക്കതീതമായി സമൂഹത്തെ മാനവികതയി ലേക്കു നയിക്കുന്ന ആധ്യാത്മികാചാര്യനാണ് ഗുരുരത്‌നം സ്വാമി.
 
  ഇന്ന് കേരളത്തിലെ മതേതര മുഖമാണ് സ്വാമിജി എന്നു തന്നെ പറയാം. ഇസ്‌ലാം, ക്രി സ്ത്യന്‍ തുടങ്ങി ഇതര മതങ്ങളിലെ ആചാര്യന്മാരുമായുളള സ്വാമിജിയുടെ ബന്ധം ഏറെ ശ്രദ്‌ധേയമാണ്. മലങ്കര സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ ക്ലീമിസ് ബാവയു ടെ വത്തിക്കാനില്‍ നടന്ന കര്‍ദ്ദിനാള്‍ സ്ഥാനാരോഹണ ചടങ്ങില്‍ സ്വാമിജി പങ്കെടുത്തത് രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിരുന്നു. 
  കേരളത്തിലെ പ്രമുഖ ദിനപത്രങ്ങളായ മാധ്യമം, മംഗളം എന്നിവയിലെ കോളമിസ്റ്റ് കൂ ടിയാണ് അദ്ദേഹം ഭക്തി വിറ്റ് കാശാക്കുന്ന ഇന്നത്തെ ആസുരകാലത്ത് ആത്മീയത സ മൂഹനന്മക്ക് ആയിരിക്കണമെന്ന തത്വത്തെ മുറുകെപ്പിടിക്കുന്നു.
 
    അമേരിക്കയിലെ മലയാള മാധ്യമ രംഗത്തിന് അതിരുകളില്ലാത്ത സംഘ ബോധം പ കര്‍ന്ന ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് ദേശീയ കോണ്‍ഫറ ന്‍സ് ചിക്കാഗോായിലെ ഗ്ലെന്‍വ്യൂവിലുളള വിന്‍ധം ഹോട്ടലില്‍ നവംബര്‍ 19, 20, 21 തീയതികളിലാണ് നടക്കുന്നത്. നിരന്തരമെത്തുന്ന വാര്‍ത്തകളുടെ നിരീക്ഷണ നേര്‍ക്കണ്ണാടിയാ യ കൈരളി ടി.വി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, ഏഷ്യാനെറ്റ് ന്യൂസ് കോഓ ര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് പി.ജി സുരേഷ്‌കുമാര്‍, നിമിഷനേര വാര്‍ത്തകളുടെ  ഡിജിറ്റല്‍ രൂപമായ മനോരമ ഓണ്‍ലൈന്‍ കണ്ടന്റ്‌കോഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ്, കേരള പ്രസ് അക്കാഡമി ചെയര്‍മാനും പത്ര സംസ്‌കാരത്തിന്റെ അടിസ്ഥാന ലിപിയെഴുതിയ ദീപികയുടെ ലീഡര്‍ റൈറ്ററുമായ സേര്‍ജി ആന്റണി എന്നിവരാണ് കോ ണ്‍ഫറന്‍സിലെ സെമിനാറുകള്‍ നയിക്കുന്ന മാധ്യമ പ്രതിഭകള്‍.
 
  ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മൂല്യമേറിയ പുരസ്‌കാരമായ മാധ്യമ രത്‌ന കൈരളി ടി.വി എം.ഡിയും മാധ്യമ കേരളത്തിന്റെ അഭിമാനവുമായ ജോണ്‍ ബ്രിട്ടാ സിന് സമ്മാനിക്കുന്ന മുഹൂര്‍ത്തത്തിന് സാക്ഷിയാകുന്ന വേദിയിലേക്ക് ഗുരുരത്‌നം ജ്ഞാ ന തപസ്വിയെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നതായി ഇന്ത്യ പ്രസ്‌ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.