You are Here : Home / USA News

ഓണസ്‌മരണകളുമായി ദീപ്‌തസ്‌മരണകളുമായി കുമ്പനാട്‌- പുല്ലാട്‌ സംഗമം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 08, 2015 10:27 hrs UTC

ഹൂസ്റ്റണ്‍: ഓണത്തപ്പനെ വരവേല്‍ക്കാനായി അത്തച്ചമയങ്ങളും പുലിക്കളികളുമായി കേരളക്കര അണിഞ്ഞൊരുങ്ങിയപ്പോള്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ കുമ്പനാട്‌- പുല്ലാട്‌ സംഗമത്തിന്റെ നേതൃത്വത്തില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓണാഘോഷപരിപാടികള്‍ അരങ്ങേറി. അലക്‌സാണ്ടര്‍ ഡ്യൂസന്‍പാര്‍ക്കിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ വാഴയിലയില്‍ തനി നാടന്‍ വിഭവങ്ങളുമായി മലയാളികള്‍ ഓണസദ്യയുണ്ടു. സംഗമത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ആവേശോജ്വലമായ ബോട്ട്‌ യാത്ര ഈ പരിപാടികളുടെ ഒരു പ്രധാന ആകര്‍ഷണമായിരുന്നു. കൂടാതെ ഊഞ്ഞാലാട്ടം, കുട്ടികളുടെ വിവിധ കലാപരിപാടികള്‍, വഞ്ചിപ്പാട്ട്‌ തുടങ്ങിയവ സൗഹൃദസംഗമത്തിന്‌ കൂടുതല്‍ മിഴിവേകി. മലയാളി മനസിസിന്റെ ഒരുമ മറുനാട്ടിലെ ഓണാഘോഷപരിപാടികളിലും തിളങ്ങിനിന്നിരുന്നത്‌ സംഘാംഗങ്ങള്‍ക്കും, കാഴ്‌ചക്കാര്‍ക്കും ആഹ്ലാദപ്രദമായി. നാല്‍പ്പതോളം അംഗങ്ങള്‍ക്കൊപ്പം വിദേശികളും പങ്കെടുത്ത ഈ പരിപാടിക്ക്‌ പ്രസിഡന്റ്‌ റെജി ജോര്‍ജ്‌, സെക്രട്ടറി സജി പുല്ലാട്‌, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം ഡാനിയേല്‍ സക്കറിയ, അലക്‌സ്‌, ഷാജി, ബിജു, വത്സ, ലിസി, സൂസന്‍, ലീന, ഷിബി എന്നിവര്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.