You are Here : Home / USA News

വിമാനയാത്ര നിരക്ക് നിയന്ത്രിക്കാന്‍ മോദി ഇടപെടണം : അലക്സ് ചിലമ്പിട്ടശ്ശേരില്‍

Text Size  

Story Dated: Wednesday, September 09, 2015 01:12 hrs UTC

വിമാനയാത്ര നിരക്ക് നിയന്ത്രിക്കാന്‍ മോദി ഇടപെടണം : അലക്സ് ചിലമ്പിട്ടശ്ശേരില്‍

വേനലവധിക്കാലത്ത് അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തുന്ന വിമാനകമ്പനികള്‍ നിരക്ക് കുത്തനെ ഉയര്‍ത്തുന്ന പതിവ് തടയുവാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് അലക്സ് ചിലമ്പിട്ടശ്ശേരില്‍ ആവശ്യപ്പെട്ടു. അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പാര്‍ ലമെന്റം ഗം ആന്റോ ആന്റണിയുമായി ഇതു സംബന്ധിച്ച കൂടികാഴ്ച നടത്തിയതിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇതു സം ബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്കി .അടുത്ത പാര്‍ലമെന്റില്‍ ഇതു സം ബന്ധിച്ച് ചര്‍ ച്ചക്ക് വഴിയൊരുക്കുവാന്‍ ശ്രമിക്കാമെന്ന് ആന്റോ ആന്റണി ചിലമ്പിട്ടശ്ശേരിക്ക് ഉറപ്പ് നല്കി. അടുത്ത കാലത്ത് ഗള്‍ഫ് മേഖലയിലെ യാത്ര നിരക്ക് കുറയ്ക്കുന്നതിന്‌ മോദി ഇടപ്പെട്ടിരുന്നു. ഫലം കണ്ടില്ലെങ്കില്‍ പ്രമുഖ പ്രവാസി നേതാക്കളായ തോമസ്സ് കൂവള്ളൂര്‍ , തോമസ്സ് ടി. ഉമ്മന്‍ , അലക്സ് വിളനിലം ,യോഹന്നാന്‍ ശങ്കരത്തില്‍ അനിയന്‍ ജോര്‍ജ്ജ് തുടങ്ങിയവരെ അണി നിരത്തി ഇന്ത്യന്‍ കോണ്‍സുലേറ്റിന്‌ മുമ്പില്‍ സമരപരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കുമെന്ന് അലക്സ് ചിലമ്പിട്ട ശ്ശേരില്‍ മുന്നറിയിപ്പ് നല്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.