You are Here : Home / USA News

ഹാര്‍ട്ട്‌ഫോര്‍ഡ്‌ സീറോ മലബാര്‍ മിഷനില്‍ തിരുനാള്‍ ഭക്തിസാന്ദ്രമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 09, 2015 10:55 hrs UTC

കണക്‌ടിക്കട്ട്‌: ഹാര്‍ട്ട്‌ഫോര്‍ഡ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ തോമാശ്ശീഹായുടേയും, വി. അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ ഓഗസ്റ്റ്‌ 30-ന്‌ വെസ്റ്റ്‌ ഹാര്‍ട്ട്‌ഫോര്‍ഡ്‌ സെന്റ്‌ ഹെലേന പള്ളിയില്‍ സമുചിതമായി ആഘോഷിച്ചു. പ്രധാന തിരുനാള്‍ ദിനമായ ഓഗസ്റ്റ്‌ 30-ന്‌ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ നടന്ന തിരുനാള്‍ കുര്‍ബാനയ്‌ക്ക്‌ ഫാ. ഷാജി തുമ്പേചിറയില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. മിഷന്‍ ഡയറക്‌ടര്‍ ഫാ. ജോസഫ്‌ പുള്ളിക്കാട്ടില്‍, ഫാ. സിറിയക്‌ മാളിയേക്കല്‍, ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്‌ക്കല്‍, ഫാ. ജെയിംസ്‌ വട്ടക്കുന്നേല്‍, ഫാ. ടോം ജോസഫ്‌ ഒ.എഫ്‌.എം തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന്‌ ലദീഞ്ഞോടെ വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ട്‌ മുത്തുക്കുടകളുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ പ്രദക്ഷിണം ആരംഭിച്ചു. തിരുനാള്‍ പ്രദക്ഷിണത്തിന്‌ ഫാ. ടോം ജോസഫ്‌ മുഖ്യകാര്‍മികത്വം വഹിച്ചു. തിരുനാള്‍ കര്‍മ്മങ്ങള്‍ക്കുശേഷം ഇടവകയിലെ കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളേയും മുതിര്‍ന്നവരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാവിരുന്ന്‌ അരങ്ങേറി. തുടര്‍ന്ന്‌ ഈവര്‍ഷം സണ്‍ഡേ സ്‌കൂള്‍ പഠനം, ബൈബിള്‍ ക്വിസ്‌ എന്നിവയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ വാങ്ങിയ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. രൂപതയുടെ യൂത്ത്‌ വിഭാഗമായ ഡി.വൈ.എയുടെ നേതൃത്വത്തില്‍ നടത്തിയ റാഫിളിന്റെ നഠുക്കെടുപ്പും തദവസരത്തില്‍ നടന്നു. തിരുനാളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രസുദേന്തിമാര്‍ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. റിച്ചാര്‍ഡ്‌ ഏബ്രഹാം മാതിരംപുഴ, ഡാനിയേല്‍ ആന്റണി പെട്ട എന്നിവരായിരുന്നു ഈവര്‍ഷത്തെ പ്രസുദേന്തിമാര്‍. തിരുനാള്‍ പരിപാടികള്‍ക്ക്‌ കൈക്കാരന്മാരായ ബേബി മാത്യു കുടക്കച്ചിറ, ജോര്‍ജ്‌ ജോസഫ്‌ ചെത്തികുളം, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, കുടുംബകൂട്ടായ്‌മ ഭാരവാഹികള്‍, കള്‍ച്ചറല്‍ ഫോറം കോര്‍ഡിനേറ്റേഴ്‌സ്‌, യൂത്ത്‌ പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.