You are Here : Home / USA News

ഇന്ത്യ പ്രസ്‌ക്ലബ്ബ് ചിക്കാഗോ കോണ്‍ഫറന്‍സ്; ഫോമ നല്‍കിയത്, മനോരമ കൈമാറിയത്

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Friday, September 11, 2015 10:48 hrs UTC

 
ന്യൂയോര്‍ക്ക്: ഇന്ത്യ പ്രസ്‌ക്ലബ്ബ് ചിക്കാഗോ കോണ്‍ഫറന്‍സിന് അമേരിക്കന്‍ മലയാളിക ളുടെ തറവാടിത്തമുളള കേന്ദ്ര സംഘടനയായ ഫോമയുടെ പിന്തുണ. സംഘടനകളെ പി ന്തുണയ്ക്കുന്നതിലും വളരാന്‍ സഹായിക്കുന്നതിലും ഇന്ത്യ പ്രസ്‌ക്ലബ്ബിലെ അംഗങ്ങളായ മാധ്യമ സുഹൃത്തുക്കള്‍ നല്‍കിയ സേവനം പരിഗണിച്ചാണ് ചിക്കാഗോ കോണ്‍ഫറന്‍സി ന് സ്‌പൊണ്‍സറാവാന്‍ ഫോമ നേതൃത്വം തീരുമാനിച്ചത്.
 
  പ്രൗഡഗംഭീരമായിരുന്നു സ്‌പൊണ്‍സര്‍ഷിപ്പ് നല്‍കല്‍ ചടങ്ങ്. ഇന്ത്യ കണ്ട എക്കാല ത്തെയും മികച്ച പത്രപ്രവര്‍ത്തകനും മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടറുമായ തോമസ് ജേക്കബാണ് ഫോമ പ്രസിഡന്റ്ആനന്ദന്‍ നിരവേലില്‍ നിന്നും സ്‌പൊണ്‍സര്‍ ഷിപ്പ് ചെക്ക് സ്വീകരിച്ച് ഇന്ത്യ പ്രസ്‌ക്ലബ്ബിന് കൈമാറിയത്. ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ ആദ്യ കോണ്‍ഫറന്‍സിലും മൂന്നാം കോണ്‍ഫറന്‍സിലും മുഖ്യ പ്രഭാഷകനായിരുന്നു തോമസ് ജേക്കബ്. 
 
  ക്വീന്‍സിലെ ടേസ്റ്റ് ഓഫ് കൊച്ചിന്‍ റസ്‌റ്റോറന്റില്‍ സെപ്റ്റംബര്‍ ഏഴിന് നടന്ന ചടങ്ങി ല്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ കുര്യന്‍ അധ്യക്ഷനായിരുന്നു. ചിക്കാഗോ കോ ണ്‍ഫറന്‍സിന് ആശംസ നേര്‍ന്ന അദ്ദേഹം ഈ ചടങ്ങിനായി തോമസ് ജേക്കബിനെ ലഭി ച്ചത് ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ ഭാഗ്യമാണെന്ന് സൂചിപ്പിച്ചു. ജേര്‍ണലിസത്തിന്റെ സമസ്ത മേ ഖലകളിലും വിജയിച്ച തോമസ് ജേക്കബാണ് പത്രപ്രവര്‍ത്തകരുടെ ഈ കൂട്ടായ്മക്ക് അ നുഗ്രഹം ചൊരിയാന്‍ ഏറ്റവും യോജ്യനായ വ്യക്തി എന്ന് പി.ജെ കുര്യന്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നവരും കേരളത്തിലെ മാധ്യമ മേഖലയില്‍ പ്രവര്‍ത്തിച്ചവ രും അംഗങ്ങളായ ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ പ്രൊഫഷണല്‍ മുഖം അമേരിക്കയലെ മാധ്യമ മുന്നേറ്റത്തിന് വഴിയൊരുക്കുന്നതില്‍ ശ്രദ്‌ധേയമായ പങ്കു വഹിക്കുന്നതായി പി.ജെ കുര്യ ന്‍ പറഞ്ഞു.
 
  ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ ആദ്യ കോണ്‍ഫറന്‍സിലും മൂന്നാം കോണ്‍ഫറന്‍സിലും മുഖ്യ പ്ര ഭാഷകനായിരുന്ന കാര്യം അനുസ്മരിച്ച തോമസ് ജേക്കബ് ഇവിടുത്തെ മാധ്യമ പ്രവര്‍ത്ത കരുമായി തനിക്കുളള ബന്ധവും അനുസ്മരിച്ചു. ഈ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ മനോ രമയില്‍ നില്‍ക്കുന്ന പ്രതീതിയാണ് ഉണ്ടാവുന്നത്. കാരണം മനോരമയില്‍ ഒപ്പം പ്രവര്‍ത്തി ച്ച ഇന്ത്യ പ്രസ്‌ക്ലബ്ബ് സ്ഥാപക പ്രസിഡന്റ്‌ജോര്‍ജ് ജോസഫിന്റെയും ഇപ്പോഴത്തെ ദേശീയ പ്രസിഡന്റ്ടാജ് മാത്യുവിന്റെ ചടങ്ങിലെ സാന്നിധ്യം തന്നെ. മനോരമയുടെ എഡിറ്റോറിയ ല്‍ ബോര്‍ഡിലിരുന്ന് ഇവര്‍ തലക്കെട്ടുകള്‍ക്കായി തലപുകയ്ക്കുന്നത് ഇപ്പോഴും തന്റെ ഓ ര്‍മ്മയിലുണ്ടെന്ന് അനുസ്മരിച്ച തോമസ് ജേക്കബ് പുത്തന്‍ സാങ്കേതികവിദ്യകള്‍ ഇത്തരം തലപുകയ്ക്കലുകള്‍ ഇല്ലാതാക്കുന്നുവെന്നും ഓര്‍മ്മിപ്പിച്ചു. പണ്ടൊക്കെ ഒരു വാര്‍ത്ത ത യാറാക്കുന്ന സ്ഥലത്തു നിന്ന് മാത്രമേ തലക്കെട്ടുകള്‍ വരാറുണ്ടായിരുന്നുളളൂ. ഇന്ന് എല്ലാ യൂണിറ്റിലുളളവരും പ്രസിദ്ധീകരണത്തിന് മുമ്പ് വാര്‍ത്ത കാണുന്നതിനാല്‍ തലക്കെട്ടിന്റെ ആശയം പലയിടത്തു നിന്നും വരാം. കോട്ടയത്തിരുന്ന് തയാറാക്കുന്ന വാര്‍ത്തക്ക് ചില പ്പോള്‍ പാലക്കാട്ടു നിന്നാവും തലക്കെട്ട് വരുന്നത്. അത്രക്ക് വിസ്മയാവഹമാണ് സാങ്കേ തിക വിദ്യയുടെ വളര്‍ച്ച; തോമസ് ജേക്കബ് ചൂണ്ടിക്കാട്ടി.
 
  ഫോമയുടെ വളര്‍ച്ചക്ക് ഇവിടുത്തെ മാധ്യമങ്ങളും ഇന്ത്യ പ്രസ്‌ക്ലബ്ബും നല്‍കിയ സംഭാ വനകള്‍ തങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നുവെന്ന് ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
 
  ഇന്ത്യ പ്രസ്‌ക്ലബ്ബ് നാഷണല്‍ പ്രസിഡന്റ്ടാജ് മാത്യു ചടങ്ങിനെത്തിയവരെ സ്വാഗതം ചെയ്തു. തോമസ് സാറിനെപ്പോലെ പ്രഗത്ഭമതികളായ പത്രപ്രവര്‍ത്തകരുടെ ഉപദേശ ങ്ങളും സൗഹൃദവുമാണ് ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ വളര്‍ച്ചയുടെ അടിസ്ഥാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ്‌ജോസ് കാടാപുറം, മുന്‍ പ്രസിഡന്റ്‌ജോര്‍ജ് ജോ സഫ്, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്‌ജേക്കബ് റോയി, വൈസ് പ്രസിഡന്റ്പ്രിന്‍സ് മ ര്‍ക്കോസ്, ട്രഷറര്‍ ജെ. മാത്യൂസ്, സുനില്‍ ട്രൈസ്റ്റാര്‍, ഫോമ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ജോയിന്റ്‌സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, ജോയിന്റ്ട്രഷറര്‍ ജോഫ്രിന്‍ ജോ സ്, ഫോമ കമ്മിറ്റിയംഗം ഡോ. ജേക്കബ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യ പ്രസ്‌ക്ല ബ്ബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറി സണ്ണി പൗലോസ് നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.