You are Here : Home / USA News

ജയറാം ഷോ കാനഡയില്‍ വന്‍ വിജയമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 12, 2015 11:35 hrs UTC

കാനഡ: കാണികളെ വിസ്‌മയതിന്റെ മായാ ലോകത്തേക്ക്‌ കൂട്ടികൊണ്ട്‌ ജയറാം ഷോ കാനഡയില്‍ ഒരു വന്‍ വിജയം ആയി. ഈ മെഗാഷോ കലാ കാനഡയുടെ സംഘാടക ശേഷി വിളിച്ചോതുന്നതായിരുന്നു. ജയറാം ഷോ നടന്ന ഓക്ക്‌ വില്ലില്‍ ഉള്ള മീറ്റിംഗ്‌ ഹാളില്‍ ഏതാണ്ടു അഞ്ചര മണിയോട്‌കൂടി ജനം തിങ്ങി നിറഞ്ഞിരുന്നു. മലയാള സിനിമയിലെ അത്ഭുത പ്രതിഭ ശ്രീ ജയറാമിനെയും സംഘത്തെയും ജനം കരഘോഷത്താല്‍ വരവേറ്റു. തുടര്‍ന്ന്‌ ബ്രാംപ്‌ടന്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ മുഖ്യതന്ത്രി ബ്രഹ്മശ്രീ കരിയന്നൂര്‍ ശ്രീ ദിവാകരന്‍ നമ്പൂതിരിയുടെ ആശീര്‍വാദത്തോടെ പരിപാടികള്‍ ആരംഭിച്ചു. അതിനുശേഷം കലാ കാനഡയുടെ ഭാരവാഹികള്‍ ഈ പരിപാടിയുടെ സ്‌പോണ്‍സര്‍മാരെ വേദിക്ക്‌ പരിചയപ്പെടുത്തി. ഏതാണ്ടു പത്തുമണിയോടു കൂടി ഷോ അവസാനിച്ചു. കലാ കാനഡ ഭാരവാഹികള്‍ ആയ ശ്രീ ദിവാകരന്‍ , ശ്രീ സതീഷ്‌, ശ്രീ രാജേന്ദ്രന്‍, ശ്രീ കൈനില ഉണ്ണികൃഷ്‌ണന്‍ തുടഞ്ഞിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ജയറാമിനെ കൂടാതെ പിഷാരടി ,ധര്‍മ്മജന്‍, ഉണ്ണിമേനോന്‍ പാഷാണം ഷാജി ,നാദര്‍ഷ തുടഞ്ഞിയവര്‍ ആയിരുന്നു ഈ ഷോയിലെ പ്രധാനികള്‍. കാനഡയിലെ പ്രമുഖ വ്യവസായി ആയ ശ്രീ മനോജ്‌ കരാത്ത ആയിരുന്നു ഈ പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍.

ഫോട്ടോ: ബാലു എന്‍. ലേഖ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.