You are Here : Home / USA News

വീണ്ടും ഓണവിശേഷങ്ങളുമായി അമേരിക്കൻ കാഴ്ച്ചകൾ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, September 12, 2015 10:05 hrs UTC

 ന്യൂയോർക്ക്‌: മലയാളികളുടെ ദേശീയ ഉത്സവമായ ഓണം, ജാതി മത ഭേതമെന്യേ എല്ലാവരും ഒരുമിച്ചു ഒത്തൊരുമയോടെ ആഘോഷിക്കുന്ന ഒന്നാണു. ഒരു പക്ഷെ പ്രവാസ ജീവിതത്തിലായിരിക്കുന്ന മലയാളി മക്കളായിരിക്കും ഓണാഘോഷങ്ങളിൽ ഒരു പടി മുന്നിൽ. അമേരിക്കയിലെ ഓണ വിശേഷങ്ങളുമായി ലോകമലയാളികളുടെ സ്വന്തം ന്യൂസ്‌ ചാനലായ ഏഷ്യാനെറ്റ്‌ ന്യൂസിൽ എല്ലാ ഞായറാഴ്ച്ചയും വൈകിട്ടു 8 മണിക്കു ( ഈ എസ്‌ ടി / ന്യൂയോർക്ക്‌ സമയം) പ്രക്ഷേപണം ചെയ്യുന്ന അമേരിക്കൻ കാഴ്ച്ചകൾ എത്തുകയാണു. കേരള സമാജം ഓഫ്‌ ഗ്രേറ്റർ ന്യൂയോർക്ക്‌, നായർ ബെനവലന്റ്‌ അസ്സോസിയേഷൻ, യോങ്കേഴ്സ്‌ മലയാളി അസ്സോസിയേഷൻ എന്നീ സംഘടനകളുടെ ഓണാഘോഷ പരിപാടികളുടെ വർണ്ണക്കാഴ്ച്ചകളാണു ഈയാഴ്ച്ച അമേരിക്കൻ കാഴ്ച്ചകളിലൂടെ ലോകമലയാളികളുടെ മുൻപിൽ എത്തിക്കുന്നതു.

 

കേരള സമാജം ഓഫ്‌ ഗ്രേറ്റർ ന്യൂയോർക്കിന്റെ സെപ്റ്റംബർ 5-ആം തീയതി നടന്ന ഓണാഘോഷങ്ങളിൽ വിശിഷ്ടാതിഥികളായി പത്തനംതിട്ട എം പി ആന്റോ ആന്റണി, കൺസ്യൂമർ ഫെഡറേഷൻ പ്രസിഡന്റ്‌ അഡ്വ:ജോയ്‌ തോമസ്‌, കേരള പബ്ലിക്‌ സർവ്വീസ്‌ കമ്മീഷൻ അംഗം സിമി റോസ്ബെൽ ജോൺ എന്നിവർ പങ്കെടുത്തു. ബലിതിരുമേനിയെ താലപ്പൊലിയുടേയും ചെണ്ട മേളത്തിന്റേയും അകമ്പടിയോടെ സ്വീകരിച്ചു. ഫോമാ നേതാക്കളായ പ്രസിഡന്റ്‌ ആനന്ദൻ നിരവേൽ, സെക്രട്ടറി ഷാജി എഡ്‌വേർഡ്‌, ഫൊക്കാന നേതക്കളായ ബോർഡ്‌ ഓഫ്‌ ട്രസ്റ്റി പോൾ കറുകപ്പള്ളി, സെക്രട്ടറി വിനോദ്‌ കേയാർക്കെ എന്നിവർ പരിപാടികളിൽ സന്നിഹിതരായിരുന്നു. പരിപാടികൾക്കു ശേഷം നടന്ന സദ്യയിൽ, ഏകദേശം 500 പേർ പങ്കെടുത്തു. നായർ ബെനവലന്റ്‌ അസ്സോസിയേഷന്റെ ഓണഘോഷങ്ങൾ ക്യൂൻസിലുള്ള ഗണോക്ക്സ്‌ ഹൈസ്കൂളിൽ വച്ചു അതിഗംഭീരമായി നടന്നു. പരിപാടികളിൽ വിശിഷ്ടാതിഥിയയെത്തിയതു മുൻ അംബാസിഡർ ടി പി ശ്രീനിവാസനാണു.

 

അതൊടൊപ്പം നടി അംബിക സുകുമാരിയും പരിപാടികളിൽ പങ്കെടുത്തു. ഓണ സന്ദേശം നൽകിയതു രവി രാഘവനാണു. എൻ ബി എ പ്രസിഡന്റ്‌ കുന്നപ്പള്ളി രാജഗോപാൽ, സെക്രട്ടറി റാം ദാസ്‌ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. തുടർന്നു നടന്ന കലാപരിപാടികൾക്കു നേതൃത്വം നൽകിയതു കലാ സതീഷാണു. ന്യൂയോർക്കിലെ മറ്റോരു പേരുകേട്ട മലയാളി സംഘടനയായ യോങ്കേഴ്സ്‌ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷങ്ങൾ ജന പ്രതിനിദ്ധ്യം കൊണ്ടു ശ്രദ്ദേയമായി. പരിപാടികളിൽ മുഖ്യാതിഥിയായി രാജ്യ സഭാ ഡപ്യൂട്ടി ചെയർമാൻ പ്രൊഫ: പി ജെ കുരിയൻ ആയിരുന്നു. വിശിഷ്ടാതിഥികളായി ഫോമാ പ്രസിഡന്റ്‌ ആനന്ദൻ നിരവേൽ, ജോയിന്റ്‌ സെക്രട്ടറി സ്റ്റാൻലി കളത്തിൽ, ജോയിന്റ്‌ ട്രഷറാർ ജൊഫ്രിൻ ജോസ്‌, ആർ വി പികളായ ബിജു ഉമ്മൻ, ജിബി തോമസ്‌, നാഷണൽ കമ്മറ്റി മെംബർ തോമസ്‌ ജോർജ്‌, വെസ്റ്റ്ചെസ്റ്റർ കൗണ്ടി ഹ്യൂമൻ റൈറ്റസ്‌ കമ്മീഷ്ണർ തോമസ്‌ കോശി എന്നിവർ എത്തിയിരുന്നു. താലപൊലിയും, ചെണ്ടമേളവും, ഓണ സദ്യയും ഓണാഘോഷങ്ങൾക്കു വർണ്ണപകിട്ടേകി. വീണ്ടും വിത്യസ്തങ്ങളായ കാഴ്ച്ചകളുമായി, അമേരിക്കൻ കാഴ്ച്ചകൾ അടുത്താഴ്ച്ചയും ലോകമലയാളികളുടെ മുന്നിൽ എത്തും. അമേരിക്കൻ കാഴ്ച്ചകളുടെ അവതാരകൻ ഡോ: കൃഷ്ണ കിഷോറും, ക്യാമറാ ഷിജോ പൗലോസും, പ്രൊഡ്യൂസർ രാജു പള്ളത്തുമാണു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.