You are Here : Home / USA News

മെഗാ ഹിറ്റ്‌ ആകുന്ന ജയറാം ഷോ യു.എസ്‌.എ 2015

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, September 14, 2015 11:28 hrs UTC

അമേരിക്കയിലും കാനഡയിലും ആയി വിവിധ സ്‌റ്റേജുകളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ജയറാം ഷോ യു.എസ്‌.എ 2015 , ആദ്യ 5 വേദികള്‍ പിന്നിട്ടപ്പോള്‍ കൂടുതല്‍ കൂടുതല്‍ ആസ്വാദകരുടെ മുക്തകണ്‌ഠമായ പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്‌ . തുടക്കം മുതല്‍ വേദി നിറഞ്ഞാടുന്ന പദ്‌മശ്രീ ജയറാം തന്നെ ആണ്‌ ഈ ഷോ യുടെ പ്രധാന ആകര്‍ഷണം. പതിവുരീതികളില്‍ നിന്നും വ്യതസ്‌തമായ ഒരു അവതരണ ശൈലി ആണ്‌ ഈ ഷോയില്‍ ഉടനീളം സ്വീകരിച്ചിരിക്കുന്നത്‌, മാത്രമല്ല ആദ്യ മിനിറ്റില്‍ തുടങ്ങുന്ന പൊട്ടിച്ചിരി ഷോ യില്‍ ഉടനീളം നിലനിര്‍ത്തുന്നുണ്ട്‌. ധര്‍മജന്‍, സാജു നവോദയ (പാഷാണം ഷാജി), ആര്യ (ബഡായി ബംഗ്ലാവ്‌), ഹരിശ്രീ യുസുഫ്‌ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനങ്ങളും, പിഷാരടിയുടെ പങ്കാളിത്തവും , സര്‍വോപരി ജയറാമിന്റെ അസാധ്യമായ അവതരണവും എല്ലാം പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്നു.

കണ്ടു പഴകിയ സ്‌കിറ്റുകള്‍ക്ക്‌ പകരം അമേരിക്കന്‍ മലയാളികള്‍ക്ക്‌ പരിചയമുള്ള വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള പുതുമയുള്ള സ്‌കിറ്റ്‌ ആണ്‌ ബിബിനും , വിഷ്‌ണുവും ഒരുക്കിയിരിക്കുന്നത്‌. യുണൈറ്റഡ്‌ ഗ്ലോബല്‍ മീഡിയ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന അമര്‍ അക്‌ബര്‍ അന്തോണി എന്ന ചിത്രത്തിന്റെ തിരകഥാകൃത്തുക്കള്‍ കൂടിയാണ്‌ ബിബിനും , വിഷ്‌ണുവും . പ്രിയാമണിയുടെ നൃത്ത പ്രകടനങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ പുതിയ അനുഭൂതി പകരുന്നു. കൂടെ ആര്യയും സിനിമാ നൃത്ത സംവിധായകന്‍ ശ്രീജിത്തും എത്തുന്നു. ഉണ്ണിമേനോന്റെ ഭവ സുന്ദരമായ ഗാനങ്ങള്‍ രവീന്ദ്രന്‍ മിക്‌സ്‌ എന്നിവ വലിയ കയ്യടിയോടെ ആണ്‌ പ്രേക്ഷകര്‍ സ്വീകരിക്കുന്നത്‌. നാദിര്‍ഷ പാരഡി ഗാനങ്ങളും സ്വന്തം ഗാനങ്ങളും ആയി എത്തുമ്പോള്‍ ഉഗ്രന്‍ വരവേല്‍പാണ്‌ പ്രേക്ഷകര്‍ നല്‌കുന്നത്‌. കൂടാതെ അവിടവിടെ ആയി പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിയ്‌കുന്ന ചെറിയ ചെറിയ സര്‍പ്രൈസുകള്‍ വലിയ പുതുമ നല്‌കുന്നു.

 

ജയറാമിന്റെയും മറ്റു കലാകാരന്മാരുടെയും ജുഗല്‍ബന്ദിയില്‍ എത്തുമ്പോള്‍ ഈ ഷോ മറ്റൊരു തലത്തിലേയ്‌ക്ക്‌ ഉയരുന്നു എന്ന്‌ പറയാതെ വയ്യ. സംഗീത സംവിധായകന്‍ ബിജിബാലിനോപ്പം നിരവധി ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശരത്ത്‌ കീ ബോര്‍ഡും, അനില്‍ കുമ്പനാട്‌ ശബ്‌ദ നിയന്ത്രണവും മുസ്‌തഫ രാജ്‌ ലൈറ്റും കൈകാര്യം ചെയ്യുന്നു. മിമിക്രി ആര്‍ട്ടിസ്റ്റ്‌, കൊമേഡിയന്‍, ടെലിവിഷന്‍ അവതാരകന്‍, ഗായകന്‍, ഗാനരചയിതാവ്‌, അഭിനേതാവ്‌, സംഗീതസംവിധായകന്‍, സിനിമാ സംവിധായകന്‍ തുടങ്ങി കലയുടെ വ്യത്യസ്‌ത മേഖലകളില്‍ വെന്നിക്കൊടി പാറിച്ച മലയാളത്തിന്റെ സ്വന്തം നാദിര്‍ഷായാണ്‌ ഷോയുടെ സംവിധായകന്‍.

 

വളരെ അധികം പ്ലാനിങ്ങും പരിശീലനവും നടത്തിയാണ്‌ ഈ കലാകാരന്മാര്‍ അമേരിക്കയിലെ പ്രേക്ഷകരുടെ മുന്നില്‍ എത്തിയിരിക്കുന്നത്‌ എന്നത്‌ വളരെ അധികം പ്രോത്സാഹനകരമായ ഒരു കാര്യമാണ്‌.അത്യപൂര്‍വമായ ഒരു ദൃശ്യാനുഭവം തന്നെ ആണ്‌ ജയറാം ഷോ എന്ന്‌ പ്രേക്ഷകരുടെ തന്നെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു താഴെ കാണുന്ന വേദികളിലും ഷോ വരും ആഴ്‌ചകളില്‍ അരങ്ങേറും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.