You are Here : Home / USA News

നീണ്ടകരയിലെ ലിംക സംഘടന മഹാബലിയെ വരവേല്‍ക്കുന്നു

Text Size  

Story Dated: Monday, September 14, 2015 11:30 hrs UTC

ജോജോ തോമസ്‌

 

ന്യൂയോര്‍ക്ക്‌: മലയാളിയുടെ മഹോത്സവമായ ഓണം നീണ്ടകരയിലെ ലിംകാ സംഘടന ഒക്‌ടോബര്‍ 3-ന്‌ ശനിയാഴ്‌ച മെറിക്കിലുള്ള മാര്‍ത്തോമാ ചര്‍ച്ച്‌ ഹാളില്‍ വെച്ച്‌ രാവിലെ 11 മണിക്ക്‌ ആഘോഷിക്കുന്നു. ലിംകാ സംഘടനയെ ജനപങ്കാളിത്തമുള്ള സൗഹൃദകൂട്ടായ്‌മയുടെ സംഘടനയാക്കി നയിക്കുവാനുള്ള പ്രഥമ സംരംഭമായി വിപുലമായ ഈ ഓണാഘോഷത്തിലൂടെ തുടക്കംകുറിക്കുന്നുവെന്ന്‌ നിയുക്ത പ്രസിഡന്റ്‌ സെബാസ്റ്റ്യന്‍ തോമസ്‌ അറിയിക്കുന്നതോടൊപ്പം എല്ലാ മലയാളികളുടെ സാന്നിധ്യവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു. വിഭവസമൃദ്ധമായ സദ്യയും, താലപ്പൊലിയേന്തിയ തരുണീമണികളുടെ അകമ്പടിയോടെ മാവേലിയുടെ വരവേല്‍പും, നയനമനോഹരമായ നൃത്തങ്ങളും, ശ്രുതിമധുരമായ ഗാനങ്ങളും, നിങ്ങളുടെ ഏവരുടേയും സാന്നിധ്യംകൊണ്ടും മനോഹരമാക്കുന്ന ഈ ഓണാഘോഷം കേരളക്കരയിലെന്നപോലെ ഈ നീണ്ടകരയ്‌ക്കും തിലകക്കുറി ചാര്‍ത്തുന്നു. ഓണാഘോഷ സ്ഥലം: Marthoma Church Auditorium, 2350 Merrick Ave, Merrick, NY 11568.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.