You are Here : Home / USA News

പി.റ്റി.തോമസ്‌ പാലത്തറ (88) നിര്യാതനായി

Text Size  

Story Dated: Tuesday, September 15, 2015 11:52 hrs UTC

ബിജു ചെറിയാന്‍

ന്യൂയോര്‍ക്ക്‌: കൊച്ചി പള്ളുരുത്തി പാലത്തറ കുടുംബാംഗം ശ്രീ.പി.റ്റി.തോമസ്‌ പാലത്തറ(88) നിര്യാതനായി. കേരള സീഫുഡ്‌ പാക്കേഴ്‌സ്‌ എക്‌സ്‌പോര്‍ട്‌സ്‌ മാനേജിംഗ്‌ ഡയറക്ടറായിരുന്നു പരേതന്‍. സംസ്‌കാരം സെപ്‌റ്റംബര്‍ 18ന്‌ വെള്ളിയാഴ്‌ച പള്ളുരുത്തി സെന്റ്‌ മേരീസ്‌ റോമന്‍ കാത്തലിക്‌ ദേവാലയത്തിലെ കുടുംബക്കല്ലറയില്‍. ശ്രീമതി ഏലിയാമ്മയാണ്‌ സഹധര്‍മ്മിണി. അമേരിക്കയിലെ സാമൂഹ്യ -സാംസ്‌കാരിക- ആത്മീയ മേഖലയില്‍ നിറഞ്ഞ സാന്നിദ്ധ്യമായ ശ്രീ. തോമസ്‌ തോമസ്‌ പാലത്തറ (ന്യൂയോര്‍ക്ക്‌), തോമസ്‌ ചെറിയാന്‍ (ന്യൂയോര്‍ക്ക്‌), ജോസഫ്‌ തോമസ്‌ (ഒഹായോ) , ജോജോ തോമസ്‌(ന്യൂയോര്‍ക്ക്‌), സണ്ണി തോമസ്‌(ബോസ്റ്റണ്‍), ലീലാമ്മ(ഫെലിക്‌സ്‌ (ബോസ്റ്റണ്‍), ഗ്രേസമ്മ ജോസഫ്‌(ചങ്ങനാശ്ശേരി), പുഷ്‌പമ്മ ബേബി (കാഞ്ഞിരപ്പള്ളി), ഷേര്‍ളി ജോര്‍ജ്‌(ബോസ്റ്റണ്‍), റാണി പയസ്‌(ബോസ്റ്റണ്‍), പരേതനായ ജോണ്‍സണ്‍ (കൊച്ചി), ജോണ്‍സണ്‍ തോമസ്‌(ന്യൂയോര്‍ക്ക്‌) എന്നിവര്‍ മക്കളാണ്‌. ഡെയ്‌സി തോമസ്‌, വല്‍സമ്മ, മേഴ്‌സി, മഞ്‌ജു, താര, ഫെലിക്‌സ്‌ മാത്യൂ, ജോസഫ്‌, ബേബിച്ചന്‍, ജോര്‍ജ്‌ പറ്റക്കല്‍, പയസ്സ്‌ കല്ലറക്കല്‍ എന്നിവരാണ്‌ മരുമക്കള്‍.

 

പരേതന്റെ നിര്യാണത്തില്‍ സാമൂഹികസാംസ്‌കാരികരംഗത്തെ പ്രമുഖര്‍ അനുശോചിച്ചു. സ്റ്റാറ്റന്‍ ഐലന്റ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ശ്രീ.സാമുവേല്‍ കോശി കോടിയാട്ട്‌, എക്യുമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ റവ.ഫാദര്‍ ചെറിയാന്‍ മുണ്ടയ്‌ക്കല്‍, എക്യുമെനിക്കല്‍ കൗണ്‍സില്‍ ട്രഷററും കമ്മ്യൂണിറ്റി ബോര്‍ഡ്‌ പ്രസിഡന്റുമായ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, സെന്റ്‌ ക്ലയര്‍ ചര്‍ച്ച്‌ പരോക്കിയന്‍ വികാരി ഫാദര്‍. ജോ കാരിക്കുന്നേല്‍, മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്‌ ശ്രീ.എസ്‌.എസ്‌. പ്രകാശ്‌, സണ്ണി കോന്നിയൂര്‍ തുടങ്ങിയവര്‍ അനുശോചനമറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.