You are Here : Home / USA News

പ്രസ് ക്ലബ് ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ മാധ്യമ സെമിനാര്‍ ഒക്ടോബര്‍10

Text Size  

Story Dated: Tuesday, September 15, 2015 12:00 hrs UTC

 
ഫിലഡല്‍ഫിയ : ഇന്‍ഡ്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക(IPCNA) ഫിലഡാല്‍ഫിയ ചാപ്റ്ററിന്റെ ആഭിമുക്യത്തില്‍ സാമഹിക സാംസ്‌ക്കാരിക, രാഷ്ട്രീയ, പത്രപ്രവര്‍ത്തന മേഖലയിലെ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ ഒക്ടോബര്‍ പത്താം തീയ്യതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ആഡിറ്റോറിയത്തില്‍(608 Welsh Rd, Philadelphia, PA, 19115) വച്ച് ഏകദിന മാധ്യമ സെമിനാര്‍ നടത്തുന്നതാണ്.
 
സാമൂഹിക മേഖലകളിലെ കാലിക പ്രസക്തിയുള്ള വിഷയങ്ങളെ സമൂഹ മദ്ധ്യേ എത്തിക്കുക എന്നുള്ള വളരെ ഉത്തരവാദിത്വപരമായ ജോലിയാണ് പത്രധര്‍മ്മം, എന്നാല്‍ ചില വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ജനങ്ങള്‍ക്ക് അതേ അര്‍ത്ഥത്തില്‍ തോന്നുന്നുണ്ടോ എന്നുള്ളത് സംശയമാണ്. സെമിനാറിലെ മുഖ്യ വിഷയം 'മാധ്യമങ്ങളിലൂടെ ബിസിനസുകളുടെ വളര്‍ച്ച' എന്നുള്ളതായിരിക്കും. പ്രവാസികളുടെ ഇടയിലെ ദൃശ്യ-മാധ്യമ മേഖലകളില്‍ വര്‍ത്തമാന കാലഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ നേരിടുന്ന കടുത്ത വെല്ലുവിളികളെ അതിജീവിക്കുവാന്‍ എങ്ങനെ സജ്ജരാക്കാം. ജനഹൃദയങ്ങളില്‍ മാധ്യമങ്ങളുടെ സ്വാധീനം, മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ കൂടുതല്‍ ഐക്യം, നാട്ടിലെ മാധ്യമ മേഖലയുമായിട്ടുള്ള തുറന്ന ബന്ധം തുടങ്ങിയ നിരവധി പ്രസക്ത വിഷയങ്ങളെ കുറിച്ചുള്ള തുറന്ന ചര്‍ച്ചകളും, സംവാദങ്ങളും ഈ സെമിനാറിന്റെ വേദിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായും അതിലും ഉപരിയായി ഇതു പോലുള്ള സെമിനാറുകള്‍ ഈ മേഖലയിലുള്ളവര്‍ക്ക് കിട്ടുന്ന ഒരു പഠന കളരികളുടെ നേതൃത്വത്തില്‍ സെമിനാറുകള്‍ ദേശീയ സമ്മേളനത്തിനു മുമ്പായി സംഘടിപ്പിക്കുന്നത് സമ്മേളനത്തിന്റെ വിജയത്തിനും ചാപ്റ്ററുകള്‍ തമ്മിലുള്ള പരസ്പര ബന്ധത്തിനും നല്ലതാണെന്നും ചാപ്റ്ററിന്റെ നേതൃത്വത്തില്‍ വരും കാലങ്ങളിലും ഇതു പോലുള്ള സെമിനാറുകള്‍ സംഘടിപ്പിക്കുമെന്നും ജീമോന്‍ ജോര്‍ജ്ജ്(സെമിനാര്‍ കോര്‍ഡിനേറ്റര്‍) അറിയിക്കുകയുണ്ടായി.
 
ചിക്കാഗോയില്‍ വച്ച് നവംബര്‍ 19, 20, 21 തീയ്യതികളിലായി നടത്തുന്ന ദേശീയ സമ്മേളനത്തിനു മുന്നോടിയായിട്ടാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ട്രൈസ്റ്റേറ്റ് ഏരിയായിലുള്ള എല്ലാ ദൃശ്യ-മാധ്യമ ശ്രേണിയിലെ മുഖ്യ മാധ്യമ പ്രവര്‍ത്തകരും സെമിനാറില്‍ പങ്കെടുക്കുന്നതാണ്. സെമിനാറിനോടനുബന്ധിച്ച് ബിസിനസ് മീറ്റിംഗ്, പബ്ലിക് മീറ്റിംഗ് കൂടാതെ സെമിനാറിന്റെ സമാപനത്തില്‍ മുഖ്യ സാമൂഹിക, സാംസ്‌ക്കാരിക മേഖലകളിലെ സംഘടനകളേയും, പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പൊതു സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്.
അക്ഷരങ്ങളെ സ്‌നേഹിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരുടെ ഈ കൂട്ടായ്മകളുടെ വിജയത്തിനായി എല്ലാവരുടെയും സഹായ-സഹകരണങ്ങല്‍ പ്രതീക്ഷിച്ചുകൊണ്ട് ഈ സെമിനാറിന്റെ വന്‍വിജയത്തിനായി മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്നത്.
 
വിന്‍സെന്റ് ഇമ്മാനുവേല്‍(നാഷ്ണല്‍ സെക്രട്ടറി), ഏബ്രഹാം മാത്യു(215)519 7330, ജോബി ജോര്‍ജ്ജ്,(215) 470 2400, ജോര്‍ജ്ജ് ഓലിക്കല്‍(215) 873 4365, ജോര്‍ജ് നടവയല്‍, ജോസ് മാളിയേക്കല്‍, ജിജി കോശി, അരുണ്‍ കോമാട്ട് എന്നിവരാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.