You are Here : Home / USA News

എക്യൂമെനിക്കല്‍ കള്‍ച്ചറല്‍ റൈറ്റ് സെപ്റ്റം.19ന്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, September 15, 2015 12:04 hrs UTC

 
ഹൂസ്റ്റണ്‍ : ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണിലെ 18 ഇടവകകളിലെ കലാപ്രതിഭകളെ പങ്കെടുപ്പിച്ച് കൊണ്ടു നടത്തപ്പെടുന്ന 'കള്‍ച്ചറല്‍ നൈറ്റ് 2015' ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
 
സെപ്റ്റംബര്‍ 19ന് ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന കലാസന്ധ്യയില്‍  ക്രൈസ്തവ മൂല്യങ്ങളെയും ദര്‍ശനങ്ങളെയും സമന്വയിപ്പിച്ചുകൊണ്ട് പ്രായ ഭേദമെന്യേ ഏവര്‍ക്കും ആസ്വാദ്യകരമായ കലാവിഭവങ്ങളാണ് ഒരുക്കിയിരിയ്ക്കുന്നത്.
 
കേരളത്തിലെ വിവിധ ജീവകാരുണ്യ പദ്ധതികളിലേക്കുള്ള ധനസമാഹരണാര്‍ത്ഥം നടത്തപ്പെടുന്ന ഈ കള്‍ച്ചറല്‍ നൈറ്റില്‍ പങ്കെടുക്കുന്നതിന് ഏവരെയും സഭാ വ്യത്യാസമെന്യേ സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.ഫാ.എം.ടി.ഫിലിപ്പ്(പ്രസിഡന്റ്) : 281 - 530- 3417
റവ.ഫാ.ഏബ്രഹാം സഖറിയാ(വൈസ് പ്രസിഡന്റ്): 832-466-3153
ഡോ.അന്നാ.കെ.ഫിലിപ്പ്(സെക്രട്ടറി): 713-305-2772
റോബിന്‍ ഫിലിപ്പ്(ട്രഷറര്‍): 713-408-4326
റവ.കെ.ബി.കുരുവിള(പി.ആര്‍.ഒ): 281-636-0327
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.