You are Here : Home / USA News

ചിക്കാഗോ എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഹാര്‍മണി 'ഫെസ്റ്റിവല്‍' കലാ പ്രതിഭകഗളുടെ സംഗമവേദിയായി

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Tuesday, September 15, 2015 12:06 hrs UTC

 
ചിക്കാഗോ: എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട പ്രഥമ സണ്‍ഡേ സ്‌ക്കൂള്‍ കൂട്ടികള്‍ക്ക് വേണ്ടിയുള്ള കലാ മത്സരമായ 'ഹാര്‍മണി ഫെസ്റ്റിവല്‍' അക്ഷരാര്‍ത്ഥത്തില്‍ പ്രൗഡ ഗംഭീരമായ കലോത്സവാന്തരീക്ഷം ഉളവാക്കി. എക്യമിനിക്കല്‍ സഭകളിലെ വിവിധ ഇടവകകളില്‍ നിന്നായി നൂറോളം പ്രതിഭകള്‍ വിവിധ കലാ മത്സരങ്ങളില്‍ മാറ്റുരച്ചു. സെപ്റ്റംബര്‍ 12-ാം തീയ്യതി ശനിയാഴ്ച രാവിലെ 9 മുതല്‍ ബെന്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന് കലാമത്സരങ്ങള്‍ ഇടവേളകളില്ലാത്ത വൈകുന്നേരം വരെ തുടര്‍ന്നു കൊണ്ടിരുന്നു. എക്യൂമിനിക്കല്‍ കൗണ്‍സില്‍ ആദ്യമായി ഒരുക്കിയ കലാമേളയ്ക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഒത്തൊരുമിച്ചുള്ള സംഘാടന മികവിലെ വൈദഗ്ധ്യം 'ഹാര്‍മണി ഫെസ്റ്റിവല്‍' ഒരു വന്‍വിജയമായി തീരുവാന്‍ ഇടയായി. കുട്ടികളിലെ വിവിധ പ്രായത്തിലുള്ളവര്‍ക്കായി പാട്ട്, ഡാന്‍സ്, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളറിംഗ്, പ്രസംഗം, ഉപകരണ സംഗീതം, ഫാന്‍സി ഡ്രസ്, ബൈബിള്‍ ക്വിസ്, ബൈബിള്‍ മെമ്മറി വേഴ്‌സ് തുടങ്ങിയ ഇനങ്ങളിലും, പാട്ട്, ഡാന്‍സ് എന്നിവക്കായി ഗ്രൂപ്പ് ഇനങ്ങളിലും വാശിയേറിയ മത്സരങ്ങള്‍ നടന്നു. വിവിധ സണ്‍ഡേ സ്‌ക്കൂളുകളെ പ്രതിനിധീകരിച്ച് എത്തിയ കലാ പ്രതിഭകളുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ക്കാണ് ഹാര്‍മണി ഫെസ്റ്റിവല്‍ സാക്ഷിയായത്. 5 വയസ്സിനു താഴെ പ്രായമുള്ള കുരുന്നുകള്‍ക്കായി നടത്തിയ പാട്ട്, പുഞ്ചിരി, കളറിംഗ് മത്സരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുകയും ഏവരുടെയും പ്രശംസയ്ക്ക് കുരുന്നുകള്‍ പാത്രമാകുകയും ചെയ്തു. അച്ചടക്കവും, സമയ കക്ലിപ്തതയും ടഹാര്‍മണി ഫെസ്റ്റി'വലിനെ കൂടുതല്‍ ശ്രദ്ധേയമാക്കി. മാതാപിതാക്കളുടെ പ്രോത്സാഹനം കുട്ടികള്‍ക്ക് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നതിന് സഹായകരമായി തീര്‍ന്നു.
ഹാര്‍മണി ഫെസ്റ്റിവലിന്റെ ഔപചാരികമായ ഉത്ഘാടനം എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ.ഫാ.ഡാനിയേല്‍ ജോര്‍ജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിവിധ ഇടവകകളിലെ  വൈദീകരും കൗണ്‍സില്‍ ഭാരവാഹികളും, 'ഹാര്‍മണി ഫെസ്റ്റിവല്‍' കമ്മറ്റി അംഗങ്ങളും ഹൃസ്വമായി നടന്ന ഉത്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. മത്സരങ്ങള്‍ക്കു ശേഷം വൈകീട്ട് നടത്തപ്പെട്ട സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിക്കപ്പെട്ടു. വിവിധ മത്സരങ്ങളില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയവര്‍ക്ക് ട്രോഫികള്‍ സമ്മേളനത്തില്‍ നല്‍കുകയുണ്ടായി.
 
ഹാര്‍മണി ഫെസ്റ്റിവല്‍ ഭംഗിയായി ക്രമീകരിച്ച് ഏവരുടെയും പ്രശംസയ്ക്ക് പാത്രമായത് റവ. ഷൈന്‍ മാത്യു(ചെയര്‍മാന്‍), മറിയാമ്മ പിള്ള(കണ്‍വീനര്‍), റവ.ബിനോയ് ജേക്കബ്, രജ്ഞന്‍ എബ്രഹാം, ജോണ്‍സന്‍ കണ്ണൂക്കാടന്‍, അച്ചന്‍കുഞ്ഞ് മാത്യു, ആന്റോ കവലയ്ക്കല്‍, ബെന്നി പരിമണം, ജോജോ മാത്യു, സിനില്‍ ഫിലിപ്പ്, ഡന്‍സി മാത്യു, ആഗ്നസ് തെങ്ങുംമൂട്ടില്‍ എന്നിവരടങ്ങിയ സബ് കമ്മറ്റിയായിരുന്നു. ഇവരോടൊപ്പം കൗണ്‍സില്‍ ഭാരവാഹികളും, കൗണ്‍സില്‍ അംഗങ്ങളും സജീവമായി ഹാര്‍മണി ഫെസ്റ്റിവലിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. കൗണ്‍സില്‍ അംഗവും ചിക്കാഗോയിലെ സ്വതന്ത്ര പത്ര പ്രവര്‍ത്തകനുമായ ജോയിച്ചന്‍ പുതുക്കുളം ആദിയോടന്തം പരിപാടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും, മറ്റ് ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കി.
ചിക്കാഗോയിലെ 16 ഇടവകകളുടെ ആത്മീയ ഐക്യവേദിയായ എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഒരുക്കിയ ഹാര്‍മണി ഫെസ്റ്റിവലിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ഏവരോടുമുള്ള നന്ദി കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ്ജ് പണിക്കര്‍ രേഖപ്പെടുത്തി. സെക്രട്ടറിയോടൊപ്പം റവ.ഫാ.ഡാനിയേല്‍ ജോര്‍ജ്(പ്രസിഡന്റ്), റവ.സോനു വര്‍ഗ്ഗീസ്(വൈ.പ്രസിഡന്റ്), മാത്യു മാപ്ലേറ്റ്(ജോ.സെക്രട്ടറി), ജോര്‍ജ് പി.മാത്യു( ട്രഷറര്‍), എന്നിവരും ഹാര്‍മണി ഫെസ്റ്റിവലിന്റെ  വിവിധങ്ങളായ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ചിക്കാഗോ എക്യൂമിനിക്കല്‍ കൗണ്‍സില്‍ രക്ഷാധികാരിമാരായി മാര്‍ ജേക്കബ് അങ്ങാടിയത്ത്. മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ സ്തുത്യര്‍ഹമായി സേവനം അനുഷ്ഠിക്കുന്നു. വരും വര്‍ഷങ്ങളില്‍ 'ഹാര്‍മണി ഫെസ്റ്റിവല്‍' ചിക്കാഗോയുടെ കലാവസന്തത്തിന് കൂടുതല്‍ ആവേശകരമായി തീരും എന്നതില്‍ സംശയമില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.