You are Here : Home / USA News

ശ്രീനാരായണ അസോസിയേഷന്‍ കാലിഫോര്‍ണിയ ഗുരുദേവ ജയന്തിയും, ഓണവും ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 17, 2015 10:43 hrs UTC

ലോസ്‌ ആഞ്ചലസ്‌: ശ്രീനാരായണ അസോസിയേഷന്‍ കാലിഫോര്‍ണിയ 161-മത്‌ ഗുരുദേവ ജയന്തിയും, ഓണവും വളരെ വിപുലമായി ആഘോഷിച്ചു. താലപ്പൊലിയുടെ അകമ്പടിയോടുകൂടി ശ്രീനാരായണ ഗുരു ദേവന്റെ ചിത്രം അലങ്കരിച്ചു കൊണ്ടുള്ളഘോഷയാത്രയ്‌ക്ക്‌ ശേഷം ഗുരുപൂജയും ദൈവദശകവും ചൊല്ലി ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു.അതേ തുടര്‍ന്ന്‌ നടത്തിയ പ്രഭാഷണവും ,ജനനി നവരത്‌ന മഞ്‌ജരിയും അവതരിപ്പിച്ചത്‌ ചടങ്ങിനുഗുരുപ്രഭ പടര്‍ത്തി.അങ്ങനെ വിശ്വ മാനവിക ദര്‍ശനത്തിന്റെ പ്രവാചകനും സാക്ഷാല്‍ ഭഗവാന്റെ അവതാരവുമായ ശ്രീ നാരായണ ഗുരുദേവന്റെ സ്‌മരണ പുതുക്കി .അതേ തുടര്‍ന്ന്‌നടത്തിയ കലാപരിപാടികള്‍ (സ്‌ത്രീകളും ,പുരുഷന്മാരും പ്ര ത്യേകം അവതരിപ്പിച്ച തിരുവാതിര വ്യത്യസ്ഥത പുലര്‍ത്തി ,ഓണപ്പാട്ടുകള്‍, പ്രസംഗം ,സിനിമാ പാട്ടുകല്‍ ,സിനി മാറ്റിക്ക്‌ഡാന്‍സ്‌ ,കൊച്ചു കുട്ടികള്‍ അവതരിപിച്ച ഡാന്‍സും മറ്റു വിവിധ കലാപരിപാടികള്‍ ആഘോഷത്തിനു മാറ്റ്‌ കൂട്ടി ,വാഴയിലയില്‍ വിളമ്പിയ സദ്യയും ഉണ്ടായിരുന്നു. കുട്ടികല്‍ വിവിധയിനത്തിലുള്ള കലാ പരിപാടികല്‍ അവതരിപ്പിച്ചതിന്‌ പ്രോത്സാഹന സമ്മാനവും വിതരണം ചെയ്‌തു . സംഘടന എല്ലാ മാസവും ഗുരുപൂജയും , കുട്ടികള്‍ക്കുവേണ്ടി ഗുരുദേവ പഠനക്ലാസ്സും നടത്തുന്നുണ്ട്‌ ഇതില്‍ പങ്കെടുക്കുവാന്‍ താത്‌പര്യമുള്ളവര്‍ ബന്ധപ്പെടുക ഹരി പീതാംബരന്‍ & സെനിഷ്‌ തുളസിദാസ്‌ Phone: 480-452-9047 & 310-953-5775 www.snacalifornia.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.