You are Here : Home / USA News

കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ നെഹ്‌റു ട്രോഫി വള്ളംകളി ഒക്‌ടോബര്‍ 3-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 17, 2015 10:44 hrs UTC

സൗത്ത്‌ ഫ്‌ളോറിഡ: കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ സംഘടിപ്പിക്കുന്ന പത്താമത്‌ കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌ നെഹ്‌റു ട്രോഫി വള്ളംകളി മത്സരം ഒക്‌ടോബര്‍ 3-ന്‌ ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ നടക്കുമെന്ന്‌ സംഘാടക സമിതി അറിയിച്ചു. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നും പത്തോളം ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ഈ ജലമാമാങ്കത്തിന്‌ ഹോളിവുഡിലെ വിശാലമായ ടി.വൈ പാര്‍ക്ക്‌ തടാകമാണ്‌ വേദിയാകുന്നത്‌. (TV Park , 3300 N Park Road, Hollywood, FL 33021). കേരളത്തനിമയുടേയും പാരമ്പര്യത്തിന്റേയും തനതു പ്രതീകമായ നെഹ്‌റുട്രോഫി വള്ളംകളി ഒരു പതിറ്റാണ്ട്‌ മുമ്പാണ്‌ കേരള സമാജം ആരംഭിച്ചത്‌. കേരളത്തിനു പുറത്ത്‌ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നാമഥേയത്തില്‍ ആരംഭിച്ച ആദ്യ ജലോത്സവും ഇതാണ്‌.

 

ആഗോളതലത്തില്‍ വിവിധ മേഖലകളില്‍ പ്രശസ്‌തരായ കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌ മുഖ്യ സ്‌പോണ്‍സറാകുന്ന നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഇവന്റ്‌ സ്‌പോണ്‍സര്‍ കേരള ബോട്ട്‌ & ആര്‍ട്‌സ്‌ ക്ലബാണ്‌. വള്ളംകളി മത്സരത്തിലെ വിജയികള്‍ക്ക്‌ 2500 ഡോളറും ട്രോഫിയും, രണ്ടാം സ്ഥാനക്കാര്‍ക്ക്‌ 1000 ഡോളറും ട്രോഫിയും സമ്മാനമായി ലഭിക്കും. സൗത്ത്‌ ഫ്‌ളോറിഡയിലെ വള്ളംകളി പ്രേമികള്‍ ആകാംക്ഷയോടെ കാത്തിലിക്കുന്ന നെഹ്‌റു ട്രോഫി ജലോത്സവം വിജയപ്രദമാക്കാന്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച്‌ പ്രവര്‍ത്തിച്ചുവരുന്നതായും സംഘാടകര്‍ അറിയിച്ചു. കേരള സമാജത്തിന്റെ വാര്‍ഷിക പിക്‌നിക്കിന്റെ മാറ്റുകൂട്ടുവാന്‍ വള്ളംകളി മത്സരത്തോടൊപ്പം വടംവലി മത്സരവും സംഘടിപ്പിക്കുന്നുണ്ട്‌. വിജയികള്‍ക്ക്‌ ആയിരം ഡോളറാണ്‌ സമ്മാനത്തുക. വാദ്യമേളങ്ങളുടേയും, കേരളത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന കലാരൂപങ്ങളുടേയും അകമ്പടിയോടെ വള്ളംകളി ടീമുകളുടെ മാര്‍ച്ച്‌ പാസ്റ്റോടെയാണ്‌ ആഘോഷങ്ങള്‍ക്കും മത്സരങ്ങള്‍ക്കും തുടക്കംകുറിക്കുന്നത്‌. കാണികള്‍ക്ക്‌ സൗകര്യത്തിനായി ഫുഡ്‌ സ്റ്റാളുകളും ഒരുക്കുമെന്ന്‌ സംഘാടകര്‍ പറഞ്ഞു. ഫാമിലി മെഡിക്കല്‍ സെന്റര്‍, ജോര്‍ജ്‌ ജോസഫ്‌ (മെറ്റ്‌ലൈഫ്‌), വര്‍ക്കി അസോസിയേറ്റ്‌സ്‌ സി.പി.എ, പി.എ എന്നിവരും സംരഭത്തിന്റെ സ്‌പോണ്‍സേഴ്‌സാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: സജി സക്കറിയാസ്‌ (പ്രസിഡന്റ്‌) 305 546 8228, ഷാലറ്റ്‌ വര്‍ഗീസ്‌ (സെക്രട്ടറി) 954 303 8952, റോബിന്‍ ആന്റണി (വള്ളംകളി കമ്മിറ്റി ചെയര്‍മാന്‍) 954 552 1267).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.