You are Here : Home / USA News

ഗ്രെയിറ്റ്‌ അമേരിക്കന്‍ മലയാളി അവാര്‍ഡ്‌ (ഗാമ) ടി. എസ്‌. ചാക്കോയ്‌ക്ക്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 17, 2015 10:48 hrs UTC

ബര്‍ഗന്‍ഫീല്‍ഡ്‌, ന്യൂജേഴ്‌സി: കേരള കള്‍ച്ചറല്‍ ഫോറം ഓഫ്‌ ന്യൂജേഴ്‌സി രജത ജൂബിലിയോടനുബന്ധിച്ച്‌ ഏര്‍പ്പെടുത്തിയ ഗ്രെയ്‌റ്റ്‌ അമേരിക്കന്‍ മലയാളി അവാര്‍ഡ്‌ (ഗാമ) കേരള കള്‍ച്ചറല്‍ ഫോറം സ്ഥാപക പ്രസിഡന്‍റും ആയുഷ്‌കാല പേട്രണും അമേരിക്കയിലും കേരളത്തിലും സാമൂഹ്യ, സാംസ്‌കാരിക, കായിക കലാ രംഗങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയുമായ ശ്രി ടി. എസ്‌. ചാക്കോയ്‌ക്ക്‌ നല്‍കി ആദരിച്ചു. കേരള കള്‍ച്ചറല്‍ ഫോറത്തിന്‍െറ ഓണാഘോഷവും ഇരുപത്താറാം വാര്‍ഷികവും പ്രമാണിച്ച്‌ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ അമേരിക്കയിലെയും കേരളത്തിലെയും രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, ആത്മീയ നേതാക്കളുടെയും നിറഞ്ഞ സദസ്സിന്‍െറയും സാന്നിദ്ധ്യത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫസര്‍ പി. ജെ. കുര്യന്‍ പ്രസ്‌തു അവാര്‍ഡ്‌ ശ്രീ ടി. എസ്‌. ചാക്കോയ്‌ക്ക സമ്മാനിച്ചു.

 

മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ശ്രീ തോമസ്‌ ജേക്കബ്‌, ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. മനോജ്‌ കുമാര്‍ മൊഹാപത്ര, ബര്‍ഗന്‍ കൗണ്ടി ഫ്രീഹോള്‍ഡര്‍മാരായ ട്രേസി സില്‍ന സൂര്‍, തോമസ്‌ ജെ. സള്ളിവന്‍, ന്യൂജേഴ്‌സി സ്റ്റേറ്റ്‌ അസംബ്ലിമാന്‍ ടിം യൂസ്റ്റെസ്‌, റോക്കലാന്‍ഡ്‌ കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍ ബര്‍ഗന്‍ഫീല്‍ഡ്‌ മേയര്‍ നോര്‍മന്‍ ഷ്‌മെല്‍റ്റ്‌സ്‌ സുപ്രസിദ്ധ സിനിമാ താരം അംബിക സുകുമാരന്‍, റവ. ഫാ. ബാബു കെ. മാത്യു, റവ. റോയി മാത്യു, ഫൊക്കാന പ്രസിഡന്‍റ്‌ ജോണ്‍ പി. ജോണ്‍, ഫൊക്കാന ട്രസ്റ്റിബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, റവ. ഫാ. ക്രിസ്റ്റി ജേക്കബ്‌, മിസ്‌. ലൂഡി ഹ്യൂസ,്‌ കേരള കണ്‍സ്യൂമര്‍ ഫെഡറേഷന്‍ പ്രസിഡന്‍റ്‌ ജോയി തോമസ്‌, കേരള പബ്ലിക്ക്‌ സര്‍വീസ്‌ കമ്മീഷന്‍ അംഗം, സിമി റോസ്‌ബെല്‍, ഫൊക്കാന മുന്‍ പ്രസിഡന്‍റുമാരായ മറിയാമ്മ പിള്ള, ജി. കെ. പിള്ള,എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്‍റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌, ട്രൈസ്റ്റേറ്റ്‌ മേഖലയിലെ സംഘടനാ നേതാക്കളായ ലീല മാരേട്ട്‌, ജോസഫ്‌ കുര്യാപ്പുറം, ഷാജി വര്‍ഗീസ്‌, മാധവന്‍ നായര്‍, ആന്‍ഡ്രു പാപ്പച്ചന്‍, പ്രൊഫസര്‍ സണ്ണി മാത്യൂസ്‌, ടോം മാത്യൂസ്‌, അലക്‌സ്‌ കോശി വിളനിലം, പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ജേക്കബ്‌ റോയി, ടാജ്‌ മാത്യു (മലയാളം പത്രം) ജോസ്‌ കാടാപ്പുറം(കൈരളി ടി. വി.) എന്നിവര്‍ സന്നിഹിതരായിരുന്നു. കേരള കള്‍ച്ചറല്‍ ഫോറം പ്രസിന്‍റ്‌ ജോയി ചാക്കപ്പന്‍, വൈസ്‌ പ്രസിഡന്‍റ്‌ അഡ്വ. റോയി പി. ജേക്കബ്‌ കൊടുമണ്‍ എന്നിവരും സന്നിഹിതരായിരുന്നു. തന്‍െറ മറുപടി പ്രസംഗത്തില്‍ശ്രി ടി. എസ്‌. ചാക്കോ സമൂഹം തന്നോട്‌ കാട്ടുന്ന സ്‌നേഹാദരങ്ങള്‍ക്കു മുമ്പില്‍ താന്‍ വിനീതനാകുന്നുവെന്നും തുടര്‍ന്നും മലയാളി സമൂഹത്തിന്‍െറ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും പ്രസ്‌താവിച്ചു. രാഷ്ട്രീയരംഗത്ത്‌ പ്രൊഫ. പി. ജെ. കുര്യനെപ്പോലെ കേരളത്തിലും കേന്ദ്രത്തിലും ഉന്നതസ്ഥാനത്തുള്ള നേതാക്കളുടെ ഇടപെടലിലൂടെ നമ്മുടെ സമൂഹത്തിന്‌ പല നല്ല കാര്യങ്ങളും ചെയ്യുവാനിടയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ചാനല്‍ ഏര്‍പ്പെടുത്തിയ നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി ഓഫ്‌ ദ ഇയര്‍ അവാര്‍ഡിലും (നാമി) ശ്രി ടി. എസ്‌. ചാക്കോ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.