You are Here : Home / USA News

പ്രമുഖ ഡോക്ടര്‍മാരെക്കുറിച്ചുള്ള മാസ്സികയുടെ കവര്‍പേജില്‍ ഡോ. തോമസ്‌ ചാക്കോ

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Thursday, September 17, 2015 10:51 hrs UTC

ഫിലഡല്‍ഫിയ: പ്രമുഖ ഡോക്ടര്‍മാരെക്കുറിച്ചുള്ള അറ്റ്‌ലാന്റാ മാസ്സികയുടെ കവര്‍പേജില്‍ഡോ. തോമസ് ചാക്കോ. അലര്‍ജി ചികിത്സയിലും ശരീര പ്രതിരോധശേഷീ ചികിത്സയിലും പുലര്‍ത്തുന്ന വൈദഗ്ദ്ധ്യമാണ് ഡോ. തോമസ് ചാക്കോയെ ശ്രദ്ധേയനാക്കുന്നത്. സി എന്‍ എന്‍ (CNN) -ലെയും ഫോക്‌സ് ന്യൂസിലെയും നൈപുണ്യമേറിയ കണ്‍സള്‍ടന്റ് എന്ന നിലയില്‍ ഡോ. തോമസ് ചാക്കോ പ്രശസ്തനാണ്. വിവിധ വേദികളുള്ള യൂ എസ് വേള്‍ഡ് & യൂ എസ് റിപ്പോര്‍ട് എന്ന പ്രസിദ്ധീകരണത്തിന്റെ '' നാഷണല്‍ ടോപ്പ് ഡോക്ടര്‍'' എന്ന ബഹുമതിയ്ക്ക് പല തവണ തിരഞ്ഞെടുക്കപ്പെട്ടു. vitals.com എന്ന ഡോക്ടര്‍ റിവ്യൂ സൈറ്റില്‍ '' മോസ്റ്റ് കമ്പാഷണേറ്റ് ഡോക്ടര്‍'' എന്ന അവാര്‍ഡും പല തവണ ''പേഷ്യന്റ് ചോയ്‌സ്'' ഡോകടര്‍ എന്ന മാന്യതയും ഡോ. തോമസ് ചാക്കോയെ തേടിയെത്തിയിട്ടുണ്ട്. ആഹാരജന്യ അലര്‍ജികള്‍, ഹേ ഫിവര്‍, ആസ്ത്മാ, കടുത്ത സൈനസ് രോഗം എന്നീ അസുഖങ്ങള്‍ക്കൂള്ള ചികിത്സാ മേഖലയില്‍ ഡോ. ചാക്കോ പ്രഗത്ഭനാണ്.

 

ഫിലഡല്‍ഫിയാ ജെഫേഴ്‌സണ്‍ മെഡിക്കല്‍ കോളജിലാണ് പഠിച്ചത്. ന്യൂയോര്‍ യൂണിവേഴ്‌സിറ്റിയിലെ ബെല്‍ വ്യൂ ഹോസ്പിറ്റലില്‍ റെസിഡന്‍സി പൂര്‍ത്തിയാക്കി. യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ളോറിഡയില്‍ ഉന്നത പഠനം. ന്യൂയോര്‍ക്കിലെ ചാക്കോ വെള്ളരിങ്ങാട്ടിന്റെയും ഡോ. ലിസ്സിയാമ്മ ചാക്കോയുടെയും മകനാണ്. ഭാര്യ ഹൈസ്‌കൂള്‍ അദ്ധ്യാപികയാണ്. കഴിഞ്ഞ 8 വര്‍ഷമായി അറ്റ്‌ലാന്റയില്‍ സേവനം അനുഷ്ഠിക്കുന്നു.

Profile

Dr. Chacko is an expert in the field of allergy and immunology. He has recently been featured on the cover of Atlanta Magazine Top Doctors Issue. Dr. Chacko has many accolades, including serving as an expert consultant for both CNN and Fox News, repeated selections as a “National Top Doctor” by US World & News Report, and repeated “Patient Choice” and “Most Compassionate Doctor” awards by vitals.com. Dr. Chacko has a special interest in food allergies, severe hayfever, refractory sinus disease and asthma.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.