You are Here : Home / USA News

സ്വയം നിര്‍മ്മിച്ച ഡിജിറ്റല്‍ ക്ലോക്കുമായി എത്തിയ വിദ്യാര്‍ത്ഥിയെ അറ്‌സ്റ്റു ചെയ്തു.

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, September 17, 2015 11:08 hrs UTC

 
ഇര്‍വിങ്ങ് : സ്വയം വീട്ടില്‍ വെച്ചു നിര്‍മ്മിച്ച ഡിജിറ്റല്‍ ക്ലോക്ക് അദ്ധ്യാപകനെ കാണിക്കുന്നതിന് സന്തോഷത്തോടെ ക്ലാസു റൂമില്‍ എത്തിയ വിദ്യാര്‍ത്ഥിയെ വിലങ്ങണിയിച്ചു ക്ലാസ് റൂമില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്തു.
സമര്‍ത്ഥനും, മ്പെതാം ക്ലാസ് വിദ്യാര്‍ത്ഥിയും പതിനാലുകാരനുമായ അഹമ്മദ് മുഹമ്മദിന്റെ അറ്സ്റ്റ് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ഇര്‍വിങ്ങ് പോലീസ് പ്രസ്താവനയുമായി രംഗത്തെത്തി.
ടെക്‌സസ്സിലെ ഇര്‍വിങ്ങ് മെക്ക് ആര്‍തര്‍ സ്‌ക്കൂള്‍ വിദ്യാര്‍്തഥിയായ അഹമ്മദ് മുഹമ്മദ് ക്ലാസ് റൂമില്‍ കൊണ്ടുവന്ന ഡിജിറ്റല്‍ ക്ലോക്ക് ബോംബാണെന്ന് ചില അദ്ധ്യാപകര്‍ തെറ്റിദ്ധരിച്ചു പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്യേണ്ടിവന്നതും, ക്ലാസില്‍ നിന്നും വിലങ്ങണിയിച്ചു കൊണ്ടുപോകേണ്ടി വന്നതെന്നും, ഇര്‍വിങ്ങ് പോലീസ് ചീഫ് ലാറി ബോയ്ഡ് പറഞ്ഞു.
 
മൊഹമ്മദ് തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും, കേസ്  ചാര്‍ജ് ചെയ്തിട്ടില്ലെന്നും ചീഫ് അറിയിച്ചു.
മൊഹമ്മദിന്റെ അറസ്റ്റ് ഇന്റര്‍ നെറ്റിലൂടെ നിമിഷങ്ങള്‍ക്കകം ആയിരങ്ങളാണ് ഷെയര്‍ ചെയ്തത്. ഇതിന്റെ അലയടികള്‍ വൈറ്റ് ഹൗസിലും എത്തി.
 
പ്രസിഡന്റ് ഒബാമ, ഫെയ്‌സ് ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്‍ തുടങ്ങിയവര്‍ മുഹമ്മദിന് പിന്തുണ നല്‍കുന്ന സന്ദേശങ്ങള്‍ അയച്ചു.
സ്വന്തമായി റേഡിയോ, ബ്ലൂറ്റൂത്ത്, ക്ലോക്ക് എന്നിവ നിര്‍മ്മിക്കുന്നതില്‍ വൈദഗ്ദ്യം പ്രകടിപ്പിക്കുന്ന, ഭാവിയില്‍ ഒരു എജിനീയറോ, ശാസ്ത്രജ്ഞനോ ആകേണ്ട അഹമ്മദ് മുഹമ്മദിനു ഇങ്ങനെ സംഭവിച്ചതെന്തുകൊണ്ടാണെന്നുള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.