You are Here : Home / USA News

ഏബ്രഹാം തോമസിനെ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ സമ്മേളനം ആദരിയ്ക്കും

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, September 17, 2015 11:09 hrs UTC

ഡാളസ് : നോര്‍ത്ത് അമേരിക്കയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിയ്ക്കുന്ന മലയാളം പ്രിന്റ്, ഓണ്‍ലൈന്‍ പത്രങ്ങളില്‍ ആനുകാലിക വിഷയങ്ങളെക്കുറിച്ച് ലേഖനങ്ങളും വാര്‍ത്തകളും സാധാരണ വായനക്കാര്‍ക്ക് മനസിലാക്കുന്ന ഭാഷയില്‍ എഴുതുന്നതില്‍ പ്രാവീണ്യം നേടിയിട്ടുള്ള വ്യക്തിയുമായ ഏബ്രഹാം തോമസിനെ നവംബര്‍ 19, 20, 21 തീയതികളില്‍ ചിക്കാഗോയില്‍ വച്ച് നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ ദേശീയ സമ്മേളനത്തില്‍ വച്ച് ആദരിയ്ക്കുമെന്ന് പ്രസിഡന്റ് ടാജ് മാത്യു അറിയിച്ചു.
 
ഇന്ത്യാ പ്രസ് ക്ലബ് നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ അംഗമായ ഏബ്രഹാം തോമസിന് അര്‍ഹിയ്ക്കുന്ന അംഗീകാരം നല്‍കണമെന്ന് ചാപ്റ്റര്‍ ജനറല്‍ ബോഡിയോഗമാണ് ദേശീയ കമ്മറ്റിയില്‍ നിര്‍ദ്ദേശം വച്ചത്.
 
സെപ്റ്റംബര്‍ 13ന് ഞായറാഴ്ച വൈകുന്നേരം 6 മണിയ്ക്ക് ഇര്‍വിംഗ് ഇന്ത്യന്‍ റെസ്റ്റോറന്റില്‍ ചേര്‍ന്ന നോര്‍ത്ത് ടെക്‌സാസ് ചാപറ്റര്‍ ജനറല്‍ ബോഡി യോഗം ചിക്കാഗോ ദേശീയ സമ്മേളനം വന്‍വിജയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുകൊള്ളുന്നതിന് തീരുമാനിച്ചു.
ചാപ്റ്ററിന് പുതുതായി ആരംഭിയ്ക്കുന്ന വെബ്‌സൈറ്റിന്റെ ഉദ്ഘാടനം പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് നിര്‍വഹിയ്ക്കുമെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജോസ് പ്ലാക്കാട്ട് അറിയിച്ചു. സെക്രട്ടറി ബിജിലി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍, വൈസ് പ്രസിഡന്റ് പി.പി.ചെറിയാന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ സ്വാഗതവും ടി.സി.ചാക്കോ നന്ദിയും പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.