You are Here : Home / USA News

നായര്‍ ബനവലന്റ്‌ അസോസിയേഷന്‍ ജയറാമിനെയും ഉണ്ണി മേനോനെയും ആദരിച്ചു

Text Size  

Story Dated: Friday, September 18, 2015 01:39 hrs UTC

 

 
 
ന്യൂയോര്‍ക്ക്‌ : സെപ്‌തംബര്‍ 12 ശെനിയാഴ്‌ച്ച വൈകിട്ട്‌ ന്യൂ യോര്‍ക്കിലെ കോള്‍ഡന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ നായര്‍ ബനവലന്റ്‌ അസോസിയേഷന്‍ ഹെഡ്‌ജ്‌ ഇവന്റ്‌സുമായി സഹകരിച്ച്‌ സംഘടിപ്പിച്ച ജയറാം ഷോ 2015 എന്ന പരിപാടി വന്‍ വിജയമായിരുന്നു. ഷോ കൃത്യം 6 മണിക്ക്‌ തന്നെ ആരംഭിച്ചു. നായര്‍ ബനവലന്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ കുന്നപ്പള്ളില്‍ രാജഗോപാല്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും ഓണാശംസകള്‍ നേരുകയും ചെയ്‌തു. തുടര്‍ന്ന്‌ അസോസിയേഷന്റെ വുമന്‍സ്‌ ഫോറം കലാ സതീഷിന്റെയും വനജ നായരുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച തിരുവാതിര നയനമാനോഹരമായിരുന്നു.

സുപ്രസിദ്ധ നടന്‍ പത്മശ്രീ ജയറാമിനെ അദ്ദേഹത്തിന്റെ കലാ ജീവിതത്തിലെ സംഭാവനകളെ മുന്‍നിര്‍ത്തി നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി എന്‍.ബി.എ. പ്രസിഡന്റ്‌ കുന്നപ്പള്ളില്‍ രാജഗോപാല്‍ പ്രശംസാ ഫലകം നല്‍കി ആദരിച്ചപ്പോള്‍ മുന്‍ പ്രസിഡന്റും ബില്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാനുമായ ജി.കെ.നായര്‍ പൊന്നാടയണിയിച്ചു. സുപ്രസിദ്ധ പിന്നണി ഗായകന്‍ ഉണ്ണി മേനോനെ പൊന്നാടയണിയിച്ച്‌ ആദരിച്ചത്‌ എന്‍.ബി.എ. ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ ജയപ്രകാശ്‌ നായര്‍ ആയിരുന്നു. സെക്രട്ടറി രാംദാസ്‌ കൊച്ചുപറമ്പില്‍, ട്രഷറര്‍ സേതു മാധവന്‍, ജോയിന്റ്‌ സെക്രട്ടറി നാരായണന്‍ നായര്‍, വനജ നായര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഗോപിനാഥ്‌ കുറുപ്പ്‌, എക്‌സ്‌ ഒഫിഷിയോ രഘുവരന്‍ നായര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ്‌ ഈ ആദരിക്കല്‍ ചടങ്ങ്‌ നടന്നത്‌. പ്രോഗ്രാം കോര്‍ഡിനേറ്ററും ട്രസ്റ്റീ ബോര്‍ഡ്‌ അംഗവുമായ ഗോപിനാഥ്‌ കുറുപ്പ്‌ ആണ്‌ ഭാരവാഹികളെ സദസ്സിനു പരിചയപ്പെടുത്തിയത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.