You are Here : Home / USA News

പത്തനംതിട്ട അസോസിയേഷന്‍ ഓണം ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 18, 2015 10:18 hrs UTC

ഫിലാഡല്‍ഫിയ: പത്തനംതിട്ട ഡിസ്‌ട്രിക്‌ട്‌ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെട്ടു. സാധാരണ അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷങ്ങളെല്ലാം ഹാളുകളിലും വേദികളിലും, അവയുടെ ആരവങ്ങളിലും മുങ്ങുകയാണ്‌ പതിവ്‌. ഇതില്‍ നിന്നും വ്യത്യസ്‌തമായി കേരളത്തനിമയുടെ പ്രൗഡിയും പൈതൃകവും വിളിച്ചോതുന്ന തറവാടുവീടിനു സമാനമായ ബാബു വര്‍ഗീസ്‌ വട്ടക്കാട്ടിലിന്റെ ഭവനത്തില്‍ വച്ചു നടന്ന ഓണാഘോഷം നാട്ടിന്‍പുറങ്ങളില്‍ ആഘോഷിച്ചുമറഞ്ഞ ആ പഴയ ഓണനാളുകളിലേക്ക്‌ ഏവരെയും കൂട്ടിക്കൊണ്ടുപോയി. ബാബു വര്‍ഗീസ്‌ വട്ടക്കാട്ടും ഓമന ബാബുവും ചേര്‍ന്ന്‌ ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോടുകുടിയായിരുന്നു ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌. അസോസിയേഷന്‍ പ്രസിഡന്റ്‌ രാജു ശങ്കരത്തില്‍ ഓണസന്ദേശം നല്‍കി.

 

അസോസിയേഷന്‍ അംഗങ്ങളുടെ വീടുകളില്‍ പാകം ചെയ്‌ത സ്വാദിഷ്‌ടവും, വിഭവ സമൃദ്ധവുമായ ഓണ സദ്യയ്‌ക്കുശേഷം ആര്‍ട്ട്‌സ്‌ ചെയര്‍മാന്‍ തോമസ്‌ എം ജോര്‍ജിന്റെ നേതൃത്വത്തില്‍ കലാ പരിപാടികള്‍ അരങ്ങേറി. ഓമന ബാബു, സാലു യോഹന്നാന്‍, സാറാ പീറ്റര്‍ എന്നിവര്‍ ഓണപാട്ടുകള്‍ പാടി. പഴയകാല മലയാളം തമിഴ്‌ സിനിമാ ഗാനങ്ങളുടെ ആലാപനത്തിലൂടെ ബാബു വര്‍ഗീസ്‌ ശ്രോതാക്കളുടെ കൈയ്യടി നേടി. മോള്‍സി തോമസ്‌ എഴുതി ചിട്ടപ്പെടുത്തിയ വഞ്ചിപ്പാട്ട്‌ മോള്‍സിയോടൊപ്പം, സാലു യോഹന്നാന്‍, ഓമന ബാബു, സാറാ പീറ്റര്‍ എന്നിവര്‍ ചേര്‍ന്ന്‌ ആലപിച്ച്‌ ശ്രോതാക്കളുടെ മുക്‌തകണ്‌ംമായ പ്രശംസകള്‍ ഏറ്റുവാങ്ങി. ഇസബെല്ലാ ഗ്രെയ്‌സ്‌ ജോണ്‍, എമിലി ആന്‍ സാമുവേല്‍ എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ അത്തപ്പൂക്കളം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഓണ സദ്യയ്‌ക്ക്‌ രാജു എം വര്‍ഗീസ്‌, ഡാനിയേല്‍ പി. തോമസ്‌, യോഹന്നാന്‍ ശങ്കരത്തില്‍, ഐപ്പ്‌ ഉമ്മന്‍മാരേട്ട്‌, ചെറിയാന്‍ കോശി, ജോണ്‍ കാപ്പില്‍, തോമസ്‌ എം. ജോര്‍ജ്‌, ബാബു വര്‍ഗീസ്‌, ഡാനിയേല്‍ പീറ്റര്‍, ഗീവര്‍ഗീസ്‌ മത്തായി, ജോണ്‍ പാറയ്‌ക്കല്‍, സിബി ചെറിയാന്‍, സൂസമ്മ തോമസ്‌, മേഴ്‌സി ജോണ്‍, ആലീസ്‌ രാജു, മോള്‍സി തോമസ്‌, സാലു യോഹന്നാന്‍, ഓമന ബാബു എന്നിവര്‍ നേതൃത്വം നല്‍കി. ഓണാഘോഷത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സെക്രട്ടറി ഡോ. രാജന്‍ തോമസ്‌ നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.