You are Here : Home / USA News

ശിവന്‍ പിള്ളയുടെ നിര്യാണത്തില്‍ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി

Text Size  

Story Dated: Saturday, September 19, 2015 01:19 hrs UTC

 
ന്യൂയോര്‍ക്ക്: എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ശ്രീ ശിവന്‍ പിള്ളയുടെ നിര്യാണത്തില്‍ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി. 
 
ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ​​എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ രൂപീകരണവേളയില്‍ ഏഴു സംഘടനകളെ  പ്രതിനിധീകരിച്ച ഏഴു പേരില്‍ ഒരാള്‍ ഡെലവെയര്‍വാലിയില്‍ നിന്നുള്ള ശ്രീ ശിവന്‍ പിള്ളയായിരുന്നു. പിന്നീട്  എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ കഴിഞ്ഞ രണ്ടു കണ്‍വന്‍ഷനുകളിലും തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. 
 
ശിവന്‍ പിള്ളയുടെ വിയോഗം സംഘടനക്ക് ഒരു തീരാനഷ്ടമാണെന്നും അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ ദുഃഖിതരായ കുടുംബാംഗങ്ങളോടൊപ്പം തങ്ങളും പങ്കുചേരുന്നുവെന്ന് എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ജി.കെ. പിള്ള അറിയിച്ചു.  ശിവന്‍ പിള്ളയുടെ ദേഹവിയോഗം തീര്‍ത്തും വേദനാജനകമാണെന്നും അദ്ദേഹത്തിന്‍റെ വേര്‍പാട് മൂലം നമ്മുടെ സംഘടനയ്ക്ക് ഒരു മാര്‍ഗദര്‍ശിയെയാണ് നഷ്ടമായിരിക്കുന്നതെന്നും, അദ്ദേഹത്തിന്‍റെ ആത്മാവിനു നിത്യശാന്തി നേരുന്നുവെന്നും എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍ അഭിപ്രായപ്പെട്ടു. 
 
ശിവന്‍ പിള്ളയുടെ നിര്യാണത്തില്‍ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക ട്രഷറര്‍ ശ്രീമതി പൊന്നു പിള്ള, വൈസ് പ്രസിഡന്റ് മാധവന്‍ നായര്‍, ജോയിന്റ് സെക്രട്ടറി ശ്രീമതി മല്ലിക രാധാകൃഷ്ണന്‍, ജോയിന്റ് ട്രഷറര്‍ ബാലു മേനോന്‍, നായര്‍ ബനവലന്റ് അസോസിയേഷന്‍ പ്രസിഡന്റ്  കുന്നപ്പള്ളില്‍ രാജഗോപാല്‍, ചിക്കാഗോ എന്‍.എസ്.എസ്. പ്രസിഡന്റ്   
എം.എന്‍.സി.നായര്‍, കാലിഫോര്‍ണിയ  എന്‍.എസ്.എസ്. പ്രസിഡന്റ്  രാജേഷ് നായര്‍, എന്‍.എസ്.എസ്.  ഓഫ് റോക്ക്‌ലാന്റ് പ്രസിഡന്റ് ജി.കെ. നായര്‍, തുടങ്ങി ഒട്ടനവധി പേര്‍ അനുശോചനം അറിയിച്ചു.    
   

ശിവന്‍ പിള്ളയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍  ജി.കെ. നായര്‍, ഗോപി നാഥ് കുറുപ്പ്, ജയപ്രകാശ് നായര്‍, അപ്പുക്കുട്ടന്‍ നായര്‍, കുന്നപ്പള്ളില്‍ രാജഗോപാല്‍, ബാലുമേനോന്‍, സുനില്‍ നായര്‍, മാധവന്‍ നായര്‍, രാമചന്ദ്രന്‍ നായര്‍, സുരേഷ് നായര്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുക്കുകയും അദ്ദേഹത്തിന്‍റെ ആത്മാവിന്റെ  നിത്യശാന്തിക്കുവേണ്ടി പ്രാര്‍ഥിക്കുകയും  ചെയ്തു.       

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.