You are Here : Home / USA News

ഫ്രണ്ട്‌സ്‌ ഓഫ്‌ ഇല്ലനോയി മലയാളി അസോസിയേഷന്‍ യോഗം ഒക്‌ടോബര്‍ മൂന്നിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, September 20, 2015 11:03 hrs UTC

ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഭാവിപരിപാടി നിര്‍വ്വഹണ യോഗം ഒക്‌ടോബര്‍ മൂന്നാംതീയതി ശനിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള കണ്‍ട്രി ഇന്‍ ആന്‍ഡ്‌ സ്യൂട്ടില്‍ (2200 S. Elmhurst Rd, ) വെച്ച്‌ കൂടുന്നതാണ്‌. 1991-ല്‍ രൂപീകൃതമായ ഇല്ലിനോയി മലയാളി അസോസിയേഷന്റെ ജൂബിലി വര്‍ഷമായ 2016 സമുചിതമായി ആഘോഷിക്കുവാനുള്ള അസോസിയേഷന്റെ തീരുമാനത്തിനു സംഘടനരൂപം നല്‍കാനാണ്‌ യോഗം ചേരുന്നത്‌. 1991-ല്‍ രൂപംകൊണ്ട ഐ.എം.എയില്‍ ആദ്യകാലം മുതല്‍ സഹകരിച്ചുവരുന്നവര്‍ക്കും ഇടക്കാലങ്ങളില്‍ പല കാരണങ്ങളാല്‍ സജീവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്തവര്‍ക്കും സംഘടനയുമായി ബന്ധപ്പെടാനുള്ള അവസരമായിട്ടാണ്‌ ഈ സംഗമം ഉദ്ദേശിക്കുന്നത്‌.

 

ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഷിക്കാഗോ പ്രവാസി മലയാളി ചരിത്രത്തില്‍ അവര്‍ണ്ണനീയമായ സ്ഥാനമാണുള്ളത്‌. പ്രതിബന്ധങ്ങളുടെ മുന്നില്‍ പതറാതെ ധീരമായി മുന്നോട്ടുപോകുന്ന ചരിത്രമാണ്‌ ഐ.എം.എയുടേത്‌. 25 വര്‍ഷം പിന്നിടുമ്പോള്‍ പ്രവാസി മലയാളി ജീവിതത്തില്‍ അസോസിയേഷന്‌ എങ്ങനെ കൂടുതല്‍ ഗൗരവമായി ഇടപെടാന്‍ കഴിയും എന്നതായിരിക്കും ഈ യോഗത്തിന്റെ ചര്‍ച്ചാവിഷയം. യോഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാം ജോര്‍ജ്‌ (പ്രസിഡന്റ്‌) 773 671 6073), ജോസി കുരിശിങ്കല്‍ (സെക്രട്ടറി) 773 478 4357), രാജു പാറയില്‍ (ട്രഷറര്‍) 630 768 4918.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.