You are Here : Home / USA News

സ്‌റ്റാറ്റന്‍ ഐലന്‍ഡ്‌ സീറോ-മലബാര്‍ മിഷന്‍ സെന്‍റ്റര്‍ മാറ്റി സ്ഥാപിച്ചു

Text Size  

Story Dated: Monday, September 21, 2015 11:04 hrs UTC

ബേബിച്ചന്‍ പൂഞ്ചോല

ന്യുയോര്‍ക്ക്‌: കഴിഞ്ഞ പതിമൂന്നു വര്‍ഷമായി സ്‌റ്റാറ്റന്‍ ഐലന്‍ഡിലെ ബേ സ്‌ട്രീറ്റിലുള്ള സെന്‍റ്റ്‌ മേരീസ്‌ ദേവാലയത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ബ്ലസഡ്‌ കുഞ്ഞച്ചന്‍ സീറോ-മലബാര്‍ കാത്തലിക്ക്‌ മിഷന്‍, ന്യൂയോര്‍ക്ക്‌ അതിരൂപതയുടെയും ഷിക്കാഗോ സീറോ-മലബാര്‍ രൂപതയുടെയും ആശീര്‍വാദത്തോടുകൂടി സമീപത്തുള്ള സെന്‍റ്റ്‌ ജോസഫ്‌ ദേവാലയത്തിലേയ്‌ക്ക്‌ മാറ്റി സ്ഥാപിച്ചു. ഓഗസ്‌റ്റ്‌ 30-ാം തിയ്യതി ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ നാലുമണിക്ക്‌ സെന്‍റ്റ്‌ മേരീസ്‌ പള്ളിയില്‍നിന്നും വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്‍െറ തിരുസ്വരൂപവും വഹിച്ചുകൊണ്ട്‌ ആരംഭിച്ച ഘോഷയാത്ര ടോംകിന്‍സ്‌ അവന്യൂവില്‍ സ്ഥിതിചെയ്യുന്ന സെന്‍റ്റ്‌ ജോസഫ്‌ പള്ളിയില്‍ പ്രവേശിക്കുകയും അവിടെ കുഞ്ഞച്ചന്‍െറ രൂപം പുന:പ്രതിഷ്‌ഠിക്കുകയും ചെയ്‌തു. തദ്‌വസരത്തില്‍ സെന്‍റ്റ്‌ ജോസഫ്‌ പള്ളിയിലെ പാസ്‌റ്റര്‍ ഫാ. ഫ്രെഡി സീറോ-മലബാര്‍ സമൂഹത്തെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയും എല്ലാവിധ സഹായസഹകരണങ്ങള്‍ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.

 

തുടര്‍ന്ന്‌ നടന്ന ആഘോഷമായ ദിവ്യബലിയില്‍ വികാരി ഫാ. സിബി വെട്ടിയോലില്‍ മുഖ്യകാര്‍മ്മികനും, ഫാ. ജോ കാരിക്കുന്നേല്‍, ഫാ. ടോമി മാംപറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരുമായി. ജോര്‍ജ്‌ മുണ്ടിയാനിയുടെ നേതൃത്വത്തിലുള്ള ഗായകസംഘം തിരുക്കര്‍മ്മങ്ങള്‍ ഭക്തി സാന്ദ്രമാക്കി. വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ആഷ്‌ലി മത്തായിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന്‌ നടന്ന വിഭവസമൃദ്ധമായ അത്താഴവിരുന്നിന്‌ ഷാജി മാത്യു, സ്‌റ്റാന്‍ലി ജോസഫ്‌ എന്നിവര്‍ നേതൃത്വം നല്‍കി. കൈക്കാരന്‍ ദേവസ്യാച്ചന്‍ മാത്യു, സെക്രട്ടറി ബേബി ആന്‍റ്റണി, കണ്‍വീനര്‍ തോമസ്‌ തോമസ്‌, ജനറല്‍ കോഡിനേറ്റര്‍ ടോം തോമസ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഇടവക സമൂഹം ഒന്നടങ്കം ആഘോഷത്തില്‍ പങ്കുചേര്‍ന്ന്‌ ദേവാലയമാറ്റം വര്‍ണ്ണാഭമാക്കി. New Address: 463 Tompkins Ave, Staten Island, NY 10305.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.