You are Here : Home / USA News

സ്‌ക്കൂളധികൃതരും, പോലീസും കുറ്റക്കാരല്ലെന്ന് മുസ്ലീം ഗ്രൂപ്പ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, September 21, 2015 11:12 hrs UTC

 
ഇര്‍വിങ്ങ്(ടെക്‌സസ്): സ്വയം നിര്‍മ്മിച്ച ഡിജിറ്റല്‍ ക്ലോക്കുമായി സ്‌ക്കൂളില്‍ എത്തിയ അഹമ്മദ് മുഹമ്മദിനെ പോലീസ് കയ്യാമം വെച്ചു അറസ്റ്റു ചെയ്ത സംഭവത്തില്‍ സ്‌ക്കൂളധികൃതരോ, പോലീസോ കുറ്റക്കാരല്ലെന്ന് നോര്‍ത്ത് ടെക്‌സസ്സിലെ ഇസ്ലാമിക്ക് അസ്സോസിയേഷന്‍ അഭിപ്രായപ്പെട്ടു.
ഇര്‍വിങ്ങ് മെക്ക് ആര്‍തര്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന പതിനാലുക്കാരന്‍ അഹമ്മദ് കൊണ്ടു വന്ന ക്ലോക്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ചതിനെ തുടര്‍ന്ന് അനിഷ്ഠ സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്.
നോര്‍ത്ത് ടെക്‌സസ് ഇസ്ലാമിക്ക് അസ്സോസിയേഷന്‍ വക്താവായ ഖാലിത് ഹമീദ് ഈ സംഭവത്തിന് ശേഷം മുസ്ലീം വിരുദ്ധ വികാരം സൃഷ്ടിക്കുവാന്‍ ശ്രമിച്ച രാഷ്ട്രീയ നേതാക്കന്മാരെയാണ് കുറ്റപ്പെടുത്തിയത്. പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയെ കരുതിയാണ് കയ്യാമം വെയ്‌ക്കേണ്ടിവന്നതെന്ന് ഇര്‍വിങ്ങ് പോലീസ് ചീഫ് പറഞ്ഞു.
 
അഹമ്മദ് മുഹമ്മദിന്റെ കുടുംബം ഉള്‍പ്പെടുന്ന മോസ്‌ക്ക് നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത്. നോര്‍ത്ത് ടെക്‌സസ് ഇസ്ലാമിക്ക് അസ്സോസിയേഷനാണ്.
 
മാതാപിതാക്കളുടേയോ, ലോയറുടെയോ അസാന്നിധ്യത്തില്‍ കയ്യാമം വെച്ച് അഹമ്മദിനെ ചോദ്യം ചെയ്തതില്‍ ഇവര്‍ ആശങ്ക പ്രകടിപ്പിച്ചു. അറസ്റ്റ് ദു:ഖകരമായ ഒരു സംഭവമാണെന്നും, എന്നാല്‍ മുസ്ലീമുകളെകുറിച്ചു ജനങ്ങളുടെ മനസ്സില്‍ ഒരു വ്യതിയാനം സൃഷ്ടിക്കുവാന്‍ അഹമ്മദിന് കഴിഞ്ഞുവെന്നും അഹമ്മദിന്റെ സഹോദരി ആയിഷ മൊഹമ്മദ് അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.