You are Here : Home / USA News

പിസിനാക്‌ 2016: പ്രഥമ കമ്മിറ്റി ഡാളസില്‍ നടന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 22, 2015 10:25 hrs UTC

ഡാളസ്‌: 2016 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഡാളസ്‌ പട്ടണത്തില്‍ വച്ച്‌ നടക്കുന്ന 34-മത്‌ പി.സി നാക്കിന്റെ പ്രഥമ നാഷണല്‍- ലോക്കല്‍ കമ്മിറ്റി സെപ്‌റ്റംബര്‍ 19-ന്‌ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടില്‍ നടന്നു. നാഷണല്‍ കണ്‍വീനര്‍ റവ. ഷാജി കെ. ദാനിയേല്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഫറന്‍സിന്റെ വിപുലമായ ഒരുക്കങ്ങളുടെ പുരോഗതിയെക്കുറിച്ച്‌ നാഷണല്‍ സെക്രട്ടറി ബ്രദര്‍ റ്റിജു തോമസ്‌ വിവരിച്ചു. 2016 ഡാളസ്‌ കോണ്‍ഫറന്‍സിലേക്കുള്ള ബഡ്‌ജറ്റ്‌ നാഷണല്‍ ട്രഷറര്‍ ബദര്‍ തോമസ്‌ വര്‍ഗീസ്‌ അവതരിപ്പിച്ചു. നാഷണല്‍ യൂത്ത്‌ കോര്‍ഡിനേറ്റര്‍ ബ്രദര്‍ ഏബ്രഹാം മോനിസ്‌ ജോര്‍ജ്‌ യുവജനങ്ങള്‍ക്കായി ഒരുക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പ്രസ്‌താവിച്ചു. ലേഡീസ്‌ കോര്‍ഡിനേറ്റര്‍ സാറാ ജോര്‍ജിനെ കൂടാതെ വിവിധ തലങ്ങളിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. 2016 കോണ്‍ഫറന്‍സിനോടനുബന്ധിച്ച്‌ പിസിനാക്ക്‌ 2016 സുവനീര്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുകയും അതിന്റെ കോര്‍ഡിനേറ്ററായി പബ്ലിസിറ്റി കോര്‍ഡിനേറ്ററായ ജോണ്‍സ്‌ പി. മാത്യുവിനെ തെരഞ്ഞെടുക്കുകയും ചെയ്‌തു. ജോണ്‍സ്‌ പി. മാത്യൂസ്‌ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.