You are Here : Home / USA News

റവ. തോമസ് തടത്തിൽ സെപ്റ്റംബർ 24, 25 തീയതികളിൽ ഡാലസിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, September 22, 2015 10:45 hrs UTC

ഡാലസ്∙ ദീർഘ വർഷങ്ങൾ കത്തോലിക്കാ സഭയിൽ പുരോഹിതനും ധ്യാന ഗുരുവുമായിരുന്ന റവ. തോമസ് തടത്തിൽ സെപ്റ്റംബർ 24, 25 തീയതികളിൽ ഡാലസിൽ വചന പ്രഘോഷണം നടത്തുന്നു. റോലറ്റ് പബ്ലിക്ക് ലൈബ്രറിക്ക് സമീപം മെയിൻ സ്ട്രീറ്റിലുളള ചർച്ച് ഓഫ് എൽഷദായിലാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. 25, 26 (വെളളി, ശനി) ദിവസങ്ങൾ വൈകിട്ട് 7 മണിക്ക് ഗാനശുശ്രൂഷയോടെ കൺവൻഷൻ ആരംഭിക്കും. സുവിശേഷ സത്യങ്ങൾക്കായി ഇറങ്ങി തിരിച്ച് പീഡകൾ ഏറ്റുവാങ്ങി ധീരതയോടെ മുന്നേറുന്ന ആത്മീക പടയാളി റവ. തോമസ് തടത്തിലിന്റെ ജീവിതാനുഭവങ്ങൾ, തിരുവചന ധ്യാനം എന്നിവ ശ്രദ്ധിക്കുന്നതിനുളള അവസരം ഉപയോഗപ്പെടുത്തുന്നിന് ഏവരേയും പ്രത്യേകം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

 

കൂടുതൽ വിവരങ്ങൾക്ക് : ജിൻസൻ ജോൺസൻ : 214 403 2180 വൽസൻ ചെറിയാൻ : 469 734 1015 ജോർജ്ജ് സാമൂവേൽ : 214 315 6238 സാമുവേൽ ഏബ്രഹാം : 214 517 3480

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.