You are Here : Home / USA News

ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ശ്രീ ഗണേശ ചതുര്‍ത്തി ആഘോഷിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, September 23, 2015 11:30 hrs UTC

 
ഡാളസ്, കരോള്‍ട്ടണ്‍ സിറ്റിയിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷം ഗംഭീരമായി നടത്തപ്പെട്ടു. മൂന്നു ദിവസം നീണ്ടുനിന്ന ഭക്തി സാന്ദ്രമായ പൂജകളില്‍ അനേകം ഭക്തര്‍ പങ്കെടുത്തു. ക്ഷേത്രത്തിലെ സ്പിരിച്ചല്‍ ഹാളില്‍ അലങ്കരിച്ച് ഒരുക്കിയ  പീഠത്തില്‍ ഏകദന്തന്റെ കമനീയ വിഗ്രഹത്തിനു മുമ്പില്‍ മധുര പലഹാരങ്ങളുടെ കുമ്പാരങ്ങളൊരുക്കി, പൂജകള്‍ അര്‍പ്പിച്ച്, ഭജനകള്‍ നടത്തി ഗണേശ ഭക്തര്‍ സായൂജ്യം നേടി. ഉല്‍സവത്തിന്റെ സമാപന ദിവസമായ ശനിയാഴ്ച വൈകുന്നേരം സത്യനാരായണ പൂജയും, അതിനുശേഷം ഘോഷയാത്രയായി ഗണേശ വിഗ്രഹം പ്രധാന ക്ഷേത്രം വലം വച്ച്, ജലാശയത്തില്‍ നിര്‍മ്മാജനം ചെയ്യുകയുമുണ്ടായി. വാദ്യമേളത്തോടൊപ്പം ചുവടുകള്‍ വച്ച്, ചായക്കൂട്ടുകള്‍ വാരിവിതറി അനേക ഭക്തര്‍, ഭക്തിലഹരി ആവോളം ആസ്വദിച്ചു. വടക്കേ ഇന്‍ഡ്യയില്‍ അതിവിപുലമായി നടത്തപ്പെടുന്ന ഗണേശ ഉല്‍സവം, ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ആഘോഷിക്കുവാന്‍ സാധിച്ചത് വിഘ്‌നേശ്വരന്റെ അനുഗ്രഹം മൂലമാണെന്ന് കേരളാ ഹിന്ദുസൊസൈറ്റി പ്രസിഡന്റ് ഗോപാലപിള്ളയും, ട്രസ്റ്റി ചെയര്‍ ഹരിദാസന്‍ പിള്ളയും അഭിപ്രായപ്പെട്ടു.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.