You are Here : Home / USA News

ജയറാം ഷോയ്ക്ക് താമ്പായില്‍ തകര്‍പ്പന്‍ വിജയം

Text Size  

Story Dated: Friday, September 25, 2015 10:50 hrs UTC

 
താമ്പാ, ഫ്‌ളോറിഡാ: പ്രൗഡിയാര്‍ന്ന താരസംഗമത്തിന് ഉജ്ജ്വല സമാപ്തി കുറിച്ചുകൊണ്ട് ജയറാം ഷോയ്ക്ക് താമ്പായില്‍ തിരശീല വീണു.
 
സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡാ സംഘടിപ്പിച്ച പ്രസ്തുത കലാവിരുന്ന് എം.എ.സി.എഫിന് ചരിത്രവിജയം നേടിക്കൊടുത്ത ഒരു പരിപാടിയായിരുന്നു.
 
ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ കലാസന്ധ്യയില്‍ കാണികള്‍ ആദ്യവസാനം ആഹ്ലാദപൂര്‍വ്വം പങ്കെടുത്തു.
 
മലയാളികളുടെ മനസില്‍ കുടിയേറിയ ജയറാമിനും കൂട്ടര്‍ക്കും ഗംഭീര വരവേല്‍പ്പാണ് താമ്പാ നിവാസികള്‍ നല്‍കിയത്. നിരവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പരിപാടിയില്‍ ഉടനീളം കാണികളുടെ ഹര്‍ഷാരവം മുഴങ്ങി നിന്നു.
 
കാല്‍നൂറ്റാണ്ടിന്റെ പ്രവര്‍ത്തനവിജയത്തില്‍ നാടാകെ ആവേശലഹരിയിലാണ്. ഇനിയും നടക്കാനിരിക്കുന്ന ജൂബിലി മഹാസമ്മേളനം, കലാസാഹിത്യ മല്‍സരങ്ങള്‍, (ഗ്രാന്റ് ഫിനാലെ), ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ തുടങ്ങിയവയ്ക്കാണ് താമ്പാ ഇനി വേദിയാവുക.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.