You are Here : Home / USA News

സിയാറ്റില്‍ സെന്റ് ജോര്‍ജ് ദേവാലയ കൂദാശ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, September 25, 2015 10:53 hrs UTC

 
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട സിയാറ്റില്‍ സെന്റ് ജോര്‍ജ് യാക്കോബായ ദേവാലയ കൂദാശ സെപ്റ്റംബര്‍ 25, 26(വെള്ളി, ശനി) ദിവസങ്ങളില്‍, ഇടവക മെത്രാപോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്നു.
 
യാക്കോബായ സുറിയാനി സഭാംഗങ്ങളായി അഞ്ചോളം കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന്, വി.ആരാധന നടത്തുന്നതിനും, വരും തലമുറക്ക് തങ്ങളുടെ വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ പകര്‍ന്ന് നല്‍കുന്നതിനുമുള്ള ലക്ഷ്യപൂര്‍ത്തീകരണത്തിനായി, 2009 ഡിസംബര്‍ മാസത്തില്‍, ഒരു വാടക കെട്ടിടത്തില്‍, വികാരി റവ.ഫാ.തോമസ് കോരയുടെ നേതൃത്വത്തില്‍ ഈ ദേവാലയത്തിന് തുടക്കം കുറിച്ചു. ഇടവകാംഗങ്ങളുടേയും, ഇതര ഇടവകയിലെ ഉദാരമതികളായ, അനേകരുടേയും, ആത്മാര്‍ത്ഥമായ സഹകരണത്തിന്റേയും, കഠിനാദ്ധ്വാനത്തിന്റേയും, അതിലുപരി നിരന്തര പ്രാര്‍ത്ഥനയുടേയും ഫലമാണ്, 150 ല്‍ പരം വിശ്വാസികള്‍ക്ക് വി.ആരാധനയില്‍ പങ്കെടുക്കുവാന്‍ സാദ്ധ്യമാകന്ന മനോഹരമായ ഈ ദേവാലയവും, അതിനോട് ചേര്‍ന്നുള്ള പാരീഷ് ഹാളും പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചതെന്നും, അതിനായി ദൈവത്തെ നന്ദിയോടെ സ്മരിക്കുകയാണെന്നും വികാരി റവ.ഫാ.തോമസ് കോര അറിയിച്ചു. ഇടവകാംഗങ്ങളുടെ അര്‍പ്പണ മനോഭാവത്തിന്റേയും, കഠിനാദ്ധ്വാനത്തിന്റേയും, തികഞ്ഞ സഭാ സ്‌നേഹത്തിന്റേയും പ്രാര്‍ത്ഥനയുടേയും പ്രതിഫലനമാണ് ഈ ദേവാലയമെന്നും, അതിനായി സഹകരിക്കുകയും, അദ്ധ്വാനിക്കുകയും ചെയ്ത ഏവരേയും, പ്രത്യേകം അഭിനന്ദിക്കുന്നതായും, അഭിവന്ദ്യ തിരുമേനി സൂചിപ്പിച്ചു.
 
25-ാം തീയ്യതി(വെള്ളിയാഴ്ച) വൈകീട്ട് 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. 26-ാം തീയ്യതി(ശനി) രാവിലെ 9 മണിക്ക്, അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തിലും, ബഹുമാനപ്പെട്ട വൈദീകരുടെ സഹകാര്‍മ്മികത്വത്തിലും, വി.കുര്‍ബ്ബാനയും, അതേ തുടര്‍ന്ന് പരിപാവനമായ ദേവാലയ കൂദാശ ക്രമങ്ങളും നടത്തപ്പെട്ടു. വി.കുര്‍ബ്ബാനാനന്തരം, അഭിവന്ദ്യ മെത്രാപോലീത്തായുടെ മഹനീയ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്ന പൊതുസമ്മേളനത്തില്‍, ബഹുമാനപ്പെട്ട വൈദീകര്‍ക്ക് പുറമേ, പല വിശിഷ്ട വ്യക്തികളും പങ്കെടുക്കും.
 
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി, വികാരിക്ക് പുറമെ, ശ്രീ.പോള്‍ വര്‍ക്കി(വൈസ് പ്രസിഡന്റ്), എബി(സെക്രട്ടറി), ജോബി(ട്രസ്റ്റി), പള്ളി മാനേജിംങ്ങ് കമ്മറ്റി, ബില്‍ഡിങ്ങ് കമ്മറ്റി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.