You are Here : Home / USA News

ഫ്രിക്‌സ്‌മോന്‍ മൈക്കള്‍ ബോര്‍ഡ് ഓഫ് അഡ്ജസ്റ്റ്‌മെന്റ് മെമ്പറായി നിയമിതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 26, 2015 12:04 hrs UTC

ഡാലസ്: ഒരു എന്‍­റോള്‍ഡ് ഏജന്റും, അക്ഷയ് ടാക്‌സ് ആന്റ് ഫിനാന്‍സ് ഇന്‍ ­കോര്‍പ്പറേറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററും, ടെക്‌സാസിലെ റൗലറ്റ് സിറ്റി നിവാസിയുമായ ശ്രീ ഫ്രിക്‌സ്‌മോന്‍ മൈക്കളിനെ റൌലറ്റ് സിറ്റി കൗണ്‍സിലിലേയ്ക്കുള്ള ബോര്‍ഡ് ഓഫ് അഡ്ജസ്റ്റ്‌മെന്റിലെ മെമ്പറായി മേയര്‍ മി. റ്റാഡ് ഡബ്ല്യു ഗോട്ടല്‍ നിയമിച്ചിരിയ്ക്കുന്നു. എംബിഎ ബിരുദധാരിയായ ഫ്രിക്‌സ്‌മോന്‍ മൈക്കള്‍ അമേരിക്കയിലെ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ജനപ്രാതിനിധ്യത്തിലും ഏകദേശം ഒരു പതിറ്റാണ്ടോളമായി, സജീവമായി പങ്കെടുത്തുവരികയാണ്. ഈ നിയമനം, അമേരിക്കയിലെ ഏഷ്യന്‍ സമൂഹത്തിനും, വിശിഷ്യ ടെക്‌സാസിലെ സാമൂഹ്യപുരോഗതിയ്ക്കും സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഏഷ്യന്‍ സമൂഹം നല്‍കിയിരിയ്ക്കുന്ന സംഭാവനകള്‍ക്കുമുള്ള വിലപ്പെട്ട അംഗീകാരമാണ്. ഈ നിയമനം 2015 ഒക്‌റ്റോബര്‍ ഒന്നു മുതല്‍ 2016 സെപ്റ്റംബര്‍ 30 വരെ പ്രാബല്യത്തിലുണ്ടാകും. സിറ്റി കൗണ്‍സില്‍ നിയമിക്കുന്ന ഒമ്പതംഗങ്ങളടങ്ങുന്നതാണു ബോര്‍ഡ് ഓഫ് അഡ്ജസ്റ്റ്‌മെന്റ്. സിറ്റിയുടെ സോണിംഗ് ഓര്‍ഡിനന്‍സില്‍ നിന്നുള്ള വ്യതിയാനങ്ങള്‍ക്കും ഇളവുകള്‍ക്കും വേണ്ടിയുള്ള അപേക്ഷകള്‍ കേട്ടു തീര്‍പ്പു കല്പിയ്ക്കുന്നത് ബോര്‍ഡ് ഓഫ് അഡ്ജസ്റ്റ്‌മെന്റിന്റെ ചുമതലകളില്‍പ്പെടുന്നു. തദ്ദേശ ഓര്‍ഡിനന്‍സിനും സംസ്ഥാനനിയമത്തിനും അനുസൃതമായി, താഴെപ്പറയുന്നവയ്ക്കുള്ള അധികാരങ്ങള്‍ ബോര്‍ഡിനുണ്ട്: (1) ഓര്‍ഡിനന്‍സിന്റെ ലക്ഷ്യവും വ്യവസ്ഥകളുമനുസരിച്ച് അനുവദനീയമായ പ്രത്യേക ഇളവുകള്‍ തീരുമാനിക്കുക. (2) ഓര്‍ഡിനന്‍സിന്റെ വ്യവസ്ഥകള്‍ അതേപടി നടപ്പിലാക്കുമ്പോള്‍ പൊതുജനത്തിന് അനാവശ്യമായ ബുദ്ധിമുട്ടുകളുണ്ടാകുമെന്നു ബോദ്ധ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ പൊതുതാത്പര്യത്തിനു വിരുദ്ധമാകാത്ത വ്യതിയാനങ്ങള്‍ അനുവദിയ്ക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.