You are Here : Home / USA News

ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപെരുന്നാള്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, September 26, 2015 12:13 hrs UTC

 
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഹൂസ്റ്റന്‍ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മ പെരുന്നാള്‍ ഭക്തിയാദര പുരസ്സരം കൊണ്ടാടി. സെന്റ് ജോണ്‍സ് ക്‌നാനായ ചര്‍ച്ചില്‍ വെച്ച് നടത്തപ്പെട്ട വി.കുര്‍ബ്ബാനയ്ക്കും, എട്ട് നോമ്പിന്റെ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും റവ.ഫാ.ഷിനോജ് ജോസഫ് നേതൃത്വം നല്‍കി. വി.മാതാവിന്റെ മഹാമദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹിതരാകുവാന്‍, സമീപ ഇടവകകളില്‍ നിന്നുള്ള വിശ്വാസികളും, പെരുന്നാള്‍ ചടങ്ങുകളില്‍ ആദ്യവസാനം പങ്കെടുക്കുകയുണ്ടായി. സ്‌നേഹ വിരന്നോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമായി.
 
വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങല്‍ക്ക് മുടക്കം കൂടാതെ നടത്തുന്നതിനുള്ള ഒരു താല്‍ക്കാലിക ക്രമീകരണമെന്നോണം പരിശുദ്ധ പാത്രയര്‍ക്കീസ് ബാവായുടേയും, ഇടവക മെത്രാപോലീത്താ, അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസിന്റേയും പ്രത്യേക നിര്‍ദേശ പ്രകാരം, തുടര്‍ന്നുള്ള എല്ലാ ശനിയാഴ്ചകളിലും സെന്റ് ജോണ്‍സ് ക്‌നാനായ ചര്‍ച്ചില്‍(802 ബ്രാന്റ് ലെയിന്‍, സ്റ്റാഫോര്‍ഡ്) വെച്ച് വി.കുര്‍ബ്ബാന അര്‍പ്പിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് ഭരണസമിതി അറിയിച്ചു. 
ശനിയാഴ്ച രാവിലെ 8.45ന് പ്രഭാത പ്രാര്‍ത്ഥനയും അതേ തുടര്‍ന്ന് വി.കുര്‍ബ്ബാനയും നടത്തതക്കവണ്ണമാണ് ക്രമീകരിച്ചിരിക്കുന്നത്.
 
സഭയുടെ പാരമ്പര്യങ്ങളും, വിശ്വാസാചാരാനുഷ്ഠാനങ്ങളും വ്യതിചലിക്കാതെ, സത്യവിശ്വാസത്തില്‍ അടിയുറച്ച്, യഥാര്‍ത്ഥ ക്രൈസ്തവ സാക്ഷ്യമുള്ളവരായിരിപ്പാന്‍ വിശ്വാസികളെ അഭിവന്ദ്യ ഇടവക മെത്രാപോലീത്താ ഉദ്‌ബോധിപ്പിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.