You are Here : Home / USA News

ഡാളസിനു സര്‍പ്രൈസാകാന്‍ ജയറാമിനൊപ്പം മകന്‍ കാളിദാസനും

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, September 26, 2015 12:15 hrs UTC

 
ഡാളസ് : ഡാളസില്‍ ഇന്ന് (സെപ്തംബര്‍ 26) വൈകുന്നേരം നടക്കുന്ന 'ടൌണ്‍ഹോംസ് ജയറാം ഷോ' യില്‍  സൂപ്പര്‍ സ്റ്റാര്‍ ജയറാമിനോടൊപ്പം മകന്‍ കാളിദാസനും വേദിയില്‍ തരംഗമാകും.  ഇതിന്റെ   ഭാഗമായി ഇരുവരും റിഹേഴ്‌സലുകള്‍   നടത്തിയിരുന്നു.   മിമിക്രി എന്ന കലാരൂപത്തെ ജനകീയമാക്കിയ അച്ഛന്റെ പാതയില്‍  മകനും ഇതിനോടകം മികവുതെളിയിച്ചിരുന്നു.  വിജയ് ടിവിയുടെ ചെന്നൈയില്‍ നടന്ന  അവാര്‍ഡ് ദാനചടങ്ങില്‍   തമിഴ് സിനിമയിലെ സൂപ്പര്‍  താരങ്ങളായ  സൂര്യാ, അജിത്, വിജയ് എന്നിവരെ അനുകരിച്ചു കാളിദാസന്‍ നടത്തിയ പ്രകടനം വന്‍ഹിറ്റായിരുന്നു.   
 
നാദിര്‍ഷാ, പിഷാരടി, ധര്‍മ്മരാജന്‍, പ്രിയാമണി,  'പാഷാണം' ഷാജി, ആര്യ ഗായകന്‍ ഉണ്ണി മേനോന്‍, തുടങ്ങി പ്രമുഖ താരങ്ങളുടെ നിര തന്നെ ജയറാം ഷോയുടെ ടീമിലുണ്ട്. 
 
ഡാലസ്  സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ  ധനശേഖരണാര്‍ത്ഥമാണ്  പരിപാടി.   ഗാര്‍ലന്‍ഡിലെ കര്‍ട്ടിസ് കള്‍വെല്‍ സെന്ററിലാണ് (4999 Naaman Forest Blvd, Garland, TX 75040))   വൈകുന്നേരം 5:30 നാണ്   മെഗാ ഷോ അരങ്ങേറുന്നത്.  
 
ടിക്കറ്റുകള്‍  ഷോയിക്ക്  മുന്‍പായി വേദിയിലെ  കൌണ്ടറുകളില്‍  ലഭ്യമാണ്.   ടിക്കറ്റുകള്‍ ബുക്ക് ചെയ്യുവാന്‍ താഴെ പറയുന്ന നമ്പറിലും ബന്ധപ്പെടാം. ഫോണ്‍:  407 401 2805, 469 682 4452, 732 397 6633. 
Website : jayaramshow.com
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.