You are Here : Home / USA News

മാത്യൂസ് ചെരുവിൽ മോസ്റ്റ് വാല്യൂബിൾ പ്ലെയർ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, September 27, 2015 10:09 hrs UTC

ചിക്കാഗോ: ചിക്കാഗോയിൽ വച്ചു നടന്ന പതിനേഴാമത് അന്താരാഷ്ട്ര 56 ചീട്ടുകളി മത്സരത്തിൽ മോസ്റ്റ് വാല്യൂബിൾ പ്ലെയറായി മാത്യൂസ് ചെരുവിലിനെ തിരഞ്ഞെടുത്തു. അമേരിക്കൻ ഐക്യ നാടുകളിൽ നിന്നും, കാനഡയിൽ നിന്നും, ഇന്ത്യയിൽ നിന്നുമായി നിരവധി ടീമുകൾ പങ്കെടുത്ത 56 ചീട്ടു കളി മത്സരത്തിന്റെ നാഷണൽ കോ ഓർഡിനേറ്റർ ഡിട്രോയിറ്റിൽ നിന്നുള്ള ജോസഫ് മാത്യൂ (അപ്പച്ചൻ) ആയിരുന്നു.
ഈ പതിനേഴു വർഷങ്ങൾ ഈ മത്സരം നടത്തുവാൻ സാധിച്ചത്, 56 ചീട്ടു കളിയെ സ്നേഹിക്കുന്നവരുടെ പിന്തുണ ഒന്ന് മാത്രമാണെന്നു അപ്പച്ചൻ പറഞ്ഞു.
ഈ വർഷത്തെ ചാമ്പ്യന്മാരായത് ചിക്കാഗോയിൽ നിന്നുള്ള സൈമണ്‍ ചക്കാലപടവിൽ, തോമസ് കടിമ്പള്ളി, കുര്യൻ തൊട്ടിച്ചിറയിൽ എന്നിവരുടെ ടീമാണ്. രണ്ടാം സ്ഥാനം ലഭിച്ചത് ഡിട്രോയിറ്റിൽ നിന്നുള്ള മാത്യൂസ് ചെരുവിൽ, ജോർജ് വണ്ണിലം, ജോസഫ് മാത്യൂ എന്നിവർക്കാണ്. മൂന്നാം സ്ഥാനം ലഭിച്ചത് ന്യൂയോർക്കിൽ നിന്നുള്ള ടോം തോമസ്, ഷാജി എം തോമസും, ന്യൂജേഴ്സിയിൽ നിന്നുള്ള ജോർജ് സൈമണ്‍ എന്നിവരുടെ ടീമിനാണ്. നാലാം സ്ഥാനം ഡിട്രോയിറ്റിൽ നിന്ന് തന്നെയുള്ള സക്കറിയ, സുരേഷ് സക്കറിയ, വർഗീസ്‌ എന്നിവരുടെ ടീമിനാണ്.
ജോസഫ് മുല്ലപ്പള്ളി (ചെയർ പേഴ്സണ്‍), കുര്യൻ നെല്ലാമറ്റം (ഇവെന്റ്റ് മാനേജർ), സൈമണ്‍ ചക്കാലപടവിൽ & ബിജു കുന്നേൽ (ഫുഡ് കോ ഓർഡീനേറ്റർ), കുര്യൻ തോട്ടിച്ചിറയിൽ (രജിസ്ട്രേഷൻ), ജിമ്മി തോമസ് & സാജു (റ്റെക്നോളോജി), ബെന്നി കളപ്പുരയ്ക്കൽ, ജോസ് പിണർകയിൽ, മൈക്കൽ മണിപറമ്പിൽ, ജോർജ് പുതുശേരിയിൽ എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നല്കിയത്.
ജോർജ് വണ്ണിലമും സുനിൽ മാത്യൂവും ഗെയിം കണ്ട്രോൾ കമ്മിഷ്ണർമാരായിരുന്നു. മാത്യൂസ് ചെരുവിൽ, ഷാജഹാൻ എന്നിവർ റൂൾസ് കോ ഓർഡീനേറ്റർമാരും, ജോസഫ് മത്യൂവും, ജോസ് മുല്ലപ്പള്ളിയും സാബു സ്കറിയയും ടൂർണമെന്റ് കോ ഓർഡിനേറ്റർമാരും ആയിരുന്നു.
പരിപാടികൾ വൻ വിജയമാക്കിയതിൽ അപ്പച്ചൻ എല്ലാവരോടും നന്ദി പറഞ്ഞു, അതോടൊപ്പം അടുത്ത വർഷം ഡിട്രോയിറ്റിൽ വച്ചു നടത്തപ്പെടുന്ന 18-ആമത് അന്താരാഷ്ട്ര 56 ചീട്ടു കളിയിലേക്കു എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

വിനോദ് കൊണ്ടൂർ ഡേവിഡ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.