You are Here : Home / USA News

മലയാളമണ്ണിനു ഫോമയുടെ തിലകക്കുറി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Monday, September 28, 2015 12:58 hrs UTC

തിരുവനന്തപുരം:അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫോമയുടെ 2015ലെ കേരളാ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്നു. പ്രൗഡഗംഭീരമായ ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം
ചെയ്തു. മന്ത്രിമാരായ  കെസി ജോസഫ് , വിഎസ് ശിവകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ജാതി- മത- രാഷ്ട്രീയ ഭേതങ്ങള്‍ക്ക് അതീതമാണ് മനുഷ്യന്‍ എന്ന് തെളിയിക്കുന്നതായിരുന്നു ഫോമയുടെ പൊതുസമ്മേളനം. സമ്മേളന വേദിയിലെ വിളക്കിലേക്ക് സംസ്ഥാനത്തെ മൂന്ന് ദേശീയ പാര്‍ട്ടികളിടെ ഉന്നത നേതാക്കളാണ് ദീപം പകര്‍ന്നത്.  കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പ്രൊ. പിജെ കുര്യന്‍ , സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്‌റ് വി മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തിയാണ് പൊതു സമ്മേളനം സമ്മേളനം ഉദ്ഘാടനം ചെയ്തത്.
അന്തരിച്ച മുന്‍ പ്രസിഡന്‍ന്റ് ഡോ. എപിജെ അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി ഫോമ'യുടെ നാലാമത് വാര്‍ഷിക സമ്മേളനം അബ്ദുള്‍ കലാം അനുസ്മരണ
ചടങ്ങായിട്ടാണ് അരങ്ങേറിയത്. അബ്ദുള്‍ കലാം അവിസ്മരണീയനായ നേതാവായിരുന്നുവെന്നു  മുഖ്യമന്ത്രി ഉമ്മന്‍
ചാണ്ടി പറഞ്ഞു. പഠിച്ചതും വിശ്വസിച്ചതും പ്രസംഗിക്കുകയും അത്
പ്രായോഗികമാക്കാന്‍ ശ്രമിക്കുകയും ചെയ്ത വിശിഷ്ടവ്യക്തിയായിരുന്നു അബ്ദുള്‍ കലാമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. താന്‍ ഇന്ത്യയെ കുറിച്ചു കണ്ട സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി  അദ്ദേഹം നിരന്തരം പ്രയത്‌നിച്ചു. പത്തുവര്‍ഷം മുമ്പ് കേരള നിയമസഭയിലെത്തിയപ്പോള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് എന്തെല്ലം ആവശ്യമാണെന്നതിനെ കുറിച്ച്പ രമാവധി കാര്യങ്ങള്‍ പഠിച്ചുകൊണ്ട് പത്തിന പരിപാടികളാണ് അന്ന് അദ്ദേഹം
നിയമസഭയില്‍ അവവതരിപ്പിച്ചത്.
കേരളത്തിന്റെ വികസനത്തിന് വിദേശ മലയാളികളുടെ സേവനം എങ്ങനെ ഉപയോഗിക്കാനാവും എന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം നല്‍കിയിരുന്നു. ജന്‍മം കൊണ്ട് തമിഴ്‌നാട്ടുകാരനായിരുന്നുവെങ്കിലും കര്‍മം കൊണ്ട്കേ രളീയനായിരുന്നു അദ്ദഹം. 20 വര്‍ഷം അദ്ദേഹം തിരുവനന്തപുരം
ഐ.എസ്.ആര്‍.ഓയില്‍ ജോലി ചെയ്തു. അദ്ദേഹത്തിന്റെ എല്ലാ ഓര്‍മകളിലും മലയാളികള്‍ ഉണ്ട്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും അങ്ങേയറ്റം ലാളിത്യം പുലര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ കഴിവുകള്‍ മുഴുവന്‍
ഇന്ത്യയുടെ വികസനം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി അദ്ദേഹം വിനിയോഗിച്ചു. രാജ്യത്തെ കുറിച്ചുള്ള തന്റെ സ്വപനങ്ങള്‍
യാഥാര്‍ത്ഥ്യമാക്കുന്നതിനായി തന്റെ മുഴുവന്‍ അറിവും ഉപയോഗിച്ചുകൊണ്ട് അവസാന ശ്വാസം വരെ അദ്ദേഹം പ്രയത്‌നിച്ചുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
ഏകദേശം ഒന്നരമണിക്കൂറോളം വേദിയിലിരുന്ന മുഖ്യമന്ത്രി ഫോമയോടുള്ള നന്ദിയും വിദേശമലയാളികളോടുള്ള കടപ്പാടും രേഖപ്പെടുത്തി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
..................

മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന ഫോമ മലയാളികള്‍ക്കെല്ലാം അഭിമാനമാണ്.
ഫോമായുടെ ആരംഭം മുതലുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
കഴിയുന്നതില്‍ സന്തോഷമുണ്ട്. ഫോമായുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ നന്‍മ തിരിച്ചറിയുവാനും കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഏറ്റവും മികച്ച ഉദാരരണമാണ് റീജിയണ്‍ ക്യന്‍സര്‍ സെന്ററിന് ഓങ്കോളജി - പീഡിയാട്രിക് ബ്ലോക്ക് നിർമ്മിക്കുന്നതിന് ഒരുലക്ഷം ഡോളര്‍ നല്‍കുന്നത്.സര്‍ക്കാരിന്റെയും ജനങ്ങളുടെയും പിന്തുണ ഫോമയ്ക്ക് എപ്പോഴും ഉണ്ടാകും. കേരളത്തിന്റെ സര്‍വതോന്‍മുഖ വികസനത്തില്‍ പ്രവാസികളുടെ പങ്ക്
വളരെ വലുതാണ്‌. അനേകായിരം മൈലുകള്‍ക്കപ്പുറത്തു കഴിയുന്നവരാണ് പ്രവാസികള്‍. എന്നിട്ടും
കേരളത്തിലെ എല്ലാ പ്രശ്‌നങ്ങളിലും അങ്ങേയറ്റം താല്‍പര്യത്തോടെ ഇടപെടുന്നു. സാമൂഹ്യപ്രസക്തിയുള്ള പ്രശ്‌നങ്ങളെ പ്രവാസികള്‍ സമീപിക്കുന്ന തീഷ്ണത പലപ്പോഴും തനിക്കു നേരിട്ടറിയാന്‍ സാധിച്ചിട്ടുണ്ട്. അതു നിങ്ങളുടെ നന്മയായി ഞാന്‍ മനസ്സിലാക്കുന്നു. വിദേശ മലയാളികളെക്കുറിച്ച്
പറയുമ്പോള്‍ അവരുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് മാത്രമാണ് എല്ലാവരും ആദ്യം ചിന്തിക്കുന്നത്. എന്നാല്‍ അതിനേക്കാള്‍ അഭിമാനകരമായ കാര്യം കേരളീയ സമൂഹത്തിന്റെ മനോഭാവത്തില്‍ ക്രിയാത്മകമായ മാറ്റം വരുത്തിയ പ്രേരകശക്തിയാകാന്‍ വിദേശ മലയാളികള്‍ക്കു കഴിഞ്ഞു എന്നതാണ്.
 ഇന്ന്കേരളത്തിലെ ചെറുപ്പക്കാര്‍ മാറ്റം ആഗ്രഹിക്കുന്നു. അവര്‍ എല്ലാ മേഖലകളിലും പുതിയ സംരംഭങ്ങളുമായി മുന്നോട്ടു വരുന്നു. ഐ.ടി.മേഖലയില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാര്‍ പോലും ഹൈടെക് കൃഷിയില്‍ താല്‍പര്യമെടുത്ത് മുന്നിട്ടറങ്ങുന്നു. സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാനാണ് ചെറുപ്പക്കാര്‍ ആഗ്രഹിക്കുന്നത്. ഈ അടിസ്ഥാനമാറ്റം കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് മുതല്‍കൂട്ടാകും.
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുനതിനായി പ്രവാസി കമ്മീഷന്‍ രൂപീകരിക്കുമെന്ന് ഞാന്‍ ഈ യോഗത്തില്‍ പ്രഖ്യാപിക്കുകയാണ്. ഇതിനായി നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു.  പ്രവാസികള്‍ക്ക് കേരളത്തെ സംബന്ധിച്ചതോളം സാമ്പത്തിക സ്രോതസ് മാത്രമല്ല അതിനപ്പുറം കേരളത്തിന്റെ മാനസികാവസ്ഥയില്‍ മാറ്റം വരുത്തുന്ന പ്രധാന ഘടകമാണ്. ഇന്നു കേരളത്തിലെ യുവാക്കളില്‍ വലിയൊരു മാറ്റം പ്രകടമാണ് .പുതിയ സംരംഭങ്ങള്‍ തുടങ്ങാനും തൊഴില്‍ കണ്ടെത്താനും അവര്‍ ആഗ്രഹിക്കുകയും മുന്നോട്ടു വരികയും ചെയ്യുന്നു.
കാര്‍ഷികം ഉള്‍പ്പെടെ എല്ലാമേഘലകളിലും പുതിയ സംരംഭങ്ങളുമായി യുവാക്കള്‍ മുന്നോട്‌ വരുന്നു. ഇതിനു അവര്‍ക്ക് പ്രേരണയും സ്വാധീനവും നല്‍കുന്നതില്‍ പ്രവാസികളുടെ പങ്ക് വളരെ വലുതാണ്. യുവാക്കളുടെ ഈ മനോഭാവ മാറ്റം
സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വന്‍കുതിപ്പ് നല്‍കും.

പ്രവാസികള്‍ക്കായി പ്രത്യേക വകുപ്പും മന്ത്രിയെയും നിശ്ചയിച്ച ആദ്യസംസ്ഥാനമായിരുന്നു കേരളം. കേരളത്തിന്റെ മാതൃകയായാണ് പിന്നീട്‌ കേന്ദ്രവും മറ്റുചില സംസ്ഥാനങ്ങളും പിന്തുടര്‍ന്നത് . പ്രവാസികള്‍ക്ക് വോട്ടവകാസമെന്ന ആശയവും ആദ്യം മുന്നോട്ടു വച്ചത്‌ കേരളമാണ്.പ്രവാസികള്‍ക്ക്‌ വോട്ടവകാശം ഭാരതീയ പൗരന്മാര്‍ക്കുള്ളത് പോലെതന്നെ ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ മുഴുവന്‍ ആളുകള്‍ക്കും വോട്ടുുച്ചെയ്യണമെങ്കില്‍ ഓണ്‍ലൈന്‍ വോട്ടിംഗ് സമ്പ്രദായം നിലവില്‍ വരണം.
അതിനു ചില സാങ്കേതിക തടസ്സങ്ങള്‍ ഉണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ വോട്ടിംഗ് സമ്പ്രദായം നടപ്പാക്കുന്നത് സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ അറിയിച്ചതിനെ തുടര്‍ന്നു വേണ്ടെന്നു വയ്ക്കുകയായിരുന്ന്‌നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ വോട്ടിംഗ് നടപ്പാക്കാന്‍ കഴിയും.

വിദേശമലയാളികള്‍ എല്ലായ്‌പ്പോഴും ജനിച്ച നാടിനെ കുറിച്ചോര്‍ക്കുന്നതുപോലെ കേരളത്തിലെ ഗവണ്‍മെന്റ് ജനങ്ങളും പ്രവാസികള്‍ക്കായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലാദ്യമായി വിദേശകാര്യവകുപ്പും മന്ത്രിയുമുണ്ടായത് കേരള സംസ്ഥാനത്താണ് പ്രവാസികള്‍ക്ക് എന്നും ഇവിടെ പ്രത്യേക പരിഗണനയും
സ്ഥാനവുമുണ്ട്. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിനു മുന്‍പ് പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിംഗ് സമ്പ്രദായം കൊണ്ടു വരുന്നതിനുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. പ്രവാസികളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്‍ആര്‍ഐ കമ്മീഷന്‍ രൂപീകരിക്കും


കെ.സി.ജോസഫ് (പ്രവാസികാര്യ മന്ത്രി)
.................................

കണ്ണൂര്‍ വിമാനത്താവളം, കൊച്ചിമെട്രോ, വിഴിഞ്ഞം തുറമുഖം പദ്ധതി എന്നിങ്ങനെ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതില്‍ പ്രവാസികളുടെ പങ്ക് വളരെ വലുതാണ്.  പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിംഗ് സമ്പ്രദായം നിലവില്‍വരുന്നതോടെ അത് കേരളത്തിന്റെയും ഇന്ത്യയുടെയും ഭാവി നിര്‍ണയിക്കുന്ന തീരുമാനമായി മാറും.
വികസന പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും തങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കുകയാണ് പ്രവാസികള്‍. ആര്‍.സി.സി. യുമായി ചേര്‍ന്നു നടത്തുന്ന പദ്ധതിയിലൂടെ വിദേശ മണ്ണില്‍ ജീവിക്കുന്ന നിങ്ങളുടെ
മക്കള്‍ക്ക് കേരളത്തിന്റെ നന്മയും സംസ്‌കാരവും പകര്‍ന്നു കൊടുക്കുന്ന പദ്ധതിക്ക് നോര്‍ക്കയുടെയും കേരളസര്‍ക്കാരിന്റെയും എല്ലാവിധ പിന്തുണയുണ്ടാകും.

 വി.എസ്. ശിവകുമാര്‍( ആരോഗ്യ മന്ത്രി)
..................................

കേരളത്തിന്റെ പുരോഗതിയില്‍ വിദേശമലയാളികള്‍ എല്ലാ കാലത്തും പിന്തുണ നല്‍കുന്നു. പ്രവാസികള്‍ക്കായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഈ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കും.ആരോഗ്യ പരിപാലനരംഗത്തു മാത്രമല്ല മറ്റെല്ലാം മേഖലകളിലും മുഖ്യമന്ത്രി എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്. ഒരു വികസിത രാഷ്ട്രത്തിന്റെ ആരോഗ്യസൂചികയിലേക്ക് കേരളം എത്തിനില്‍ക്കുന്നു എന്നത് അഭിമാനകരമാണ്. ആരോഗ്യമേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ മാതൃ-ശിശുമരണ നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആയുര്‍ ദൈര്‍ഘ്യത്തില്‍
ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ കേരളമാണ്. ഇന്ന് ലോകമെമ്പാടുമുള്ള വിദഗ്ധ ചികിത്സ കേരളത്തില്‍ ലഭ്യമാകുന്ന അവസ്ഥയിലേക്ക് നാം വളര്‍ന്നിരിക്കുന്നു. ഇത് നമ്മെ സംബന്ധിച്ച് തികച്ചും അഭിമാനകരമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഗര്‍ഭാവസ്ഥ മുതല്‍ വാര്‍ദ്ധക്യം വരെയുള്ള
വിവിധ ചികിത്സാ പദ്ധതികള്‍ ഏറ്റെടുത്തു ഫലപ്രദമായി നടപ്പാക്കി വരികയാണ്.
എ.പി.എല്‍ -ബി.പി.എല്‍ വ്യത്യാസമില്ലാതെ 18 വയസ്സുവരെയുള്ള
കുട്ടികള്‍ക്കുള്ള സൗജന്യ ചികിത്സാ പദ്ധതി, സൗജന്യ കാന്‍സര്‍
ചികിത്സാപദ്ധതി, സുകൃതം പദ്ധതി എന്നിവയെല്ലാം ആരോഗ്യമേഖലയില്‍ നടപ്പാക്കി വരുന്നു. ആരോഗ്യമേഖലയില്‍ കോടിക്കണക്കിനു രൂപയാണ് ചെലവഴിക്കുന്നത്.

പദ്ധതികള്‍ പ്രഖ്യാപിക്കുക മാത്രമല്ല അത് ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും വന്‍ മുന്നേറ്റമാണ് നാം കൈവരിച്ചിരിക്കുന്നത് മെഡിക്കല്‍ കോളേജുകള്‍ മുതല്‍ പ്രാഥമിക ആരോഗ്യകേന്ദ്രം വരെ മരുന്നുകള്‍ സൗജന്യമാണ്. നാലുവര്‍ഷം കൊണ്ട് നാലു
മെഡിക്കല്‍കോളേജുകള്‍ എന്നത് യാഥാര്‍ത്ഥ്യമാക്കാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞു എന്നത് അഭിമാനകരമാണ്.

മഞ്ചേരി, ഇടുക്കി, വയനാട്, പാലക്കാട്, എന്നിവിടങ്ങളില്‍ മെഡിക്കല്‍കോളേജുകള്‍ ആരംഭിച്ചതോടെ സാധാരണക്കാരായ ആയിരക്കണക്കിന് രോഗികള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. വിദഗ്ദ്ധരായ ഡോക്ടര്‍മാരെ സംഭാവന ചെയ്യാന്‍ കഴിയുന്ന സംസ്ഥാനമായി കേരളം മാറണം. നമ്മുടെ കുട്ടികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള അവസരം ഒരുക്കണം. ആരോഗ്യ മേഖലയില്‍ വിദേശ മലയാളികളുടെ പിന്തുണ ലഭിച്ചാല്‍
കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകും.

പ്രഫ. പിജെ. കുര്യന്‍ ( രാജ്യസഭാ ഉപാധ്യക്ഷന്‍)

അമേരിക്കയിലെ പ്രവാസി മലയാളികള്‍ കേരളത്തില്‍ കൂടുതല്‍ നിക്ഷേപം ഇറക്കണം. നിക്ഷേപം ഇറക്കുന്നതില്‍ ഗള്‍ഫ് മലയാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയിലുള്ളവര്‍ പിന്നിലാണ്. ഇത് മാറണം.  ശാശ്വത മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഭാരതീയ സംസ്‌കാരം ലോകത്തെവിടെ  ചെന്നാലും കൈവിടുന്നില്ല എന്നതാണ് പ്രവാസികളുടെ ഏറ്റവും വലിയ സവിശേഷത. ആദ്ധ്യാത്മിക മൂല്യങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയുള്ള സംസ്‌കാരമായതിനാല്‍ അതൊരിക്കലും
തകര്‍ന്നുപോകില്ല. അത് നഷ്ടപ്പെടുത്താതെ ജീവിക്കാന്‍ പ്രവാസികള്‍ക്ക് കഴിയുന്നുണ്ട്. ഭാവിയിലും കഴിയണം.

കോടിയേരി (സിപിഎം സംസ്ഥാന സെക്രട്ടറി)
..............

അമേരിക്കന്‍ മലയാളികള്‍ക്ക് കേരളത്തിലേക്കുള്ള പാലമാണ് ഫോമ .കേരളത്തിന്റെ വികസനത്തിന് ഫോമയുടെ പങ്ക് വലുതാണ്. അമേരിക്കന്‍ മലയാളികളുടെ പ്രതീക്ഷയ്ക്കനുസരിച്ചു ഉയരാന്‍ കേരളത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.പ്രവാസികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇനിയും വര്‍ദ്ധിപ്പിക്കണം. പ്രവാസി വോട്ടവകാശം കുറ്റമറ്റരീതിയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
എല്ലാ പോലീസ് സ്‌റ്റെഷനിലും തദ്ദേശസ്ഥാപനങ്ങളിലും എന്‍ആര്‍ഐ സെല്‍ ആരംഭിക്കേണ്ട കാലം അതിക്രമിച്ചു.

വി മുരളീധരന്‍ (ബിജെപിസംസ്ഥാന പ്രസിഡന്‍ന്റ്)
............

പ്രവാസി ഭാരതീയ ദിവസില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നതായി
കേന്ദ്രപ്രവാസികാര്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ അറിഞ്ഞു. ആഘോഷം എന്നതിനപ്പുറം പ്രവാസികളുടെ പ്രശ്‌നപരിഹാര സാധ്യത തേടുകയാണ് ഇനി ചെയ്യുക.കേരളം കേരളമായിത്തന്നെ നിലനിര്‍ത്തണം. അത് ഉറപ്പ് വരുത്തെണ്ടത് പ്രവാസികളുടെ കൂടി ബാധ്യതയാണ് . ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ
സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു.

....................

കാരുണ്യം ചൊരിഞ്ഞ് ആര്‍.സി.സി.യില്‍

തിരുവനന്തപുരം റിജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഓങ്കോളജി-പീഡിയാട്രിക് ഔട്ട് പേഷ്യന്റ് ബ്ലോക്ക് നിര്‍മിക്കുന്നതിന്റെ തുകയുടെ ആദ്യഗഡു 25000 ഡോളര്‍ ചെക്ക് മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി ആര്‍.സി.സി. ഡയറക്ടര്‍ ഡോ.രാംദാസിനു കൈമാറി.
ബ്ലോക് നിര്‍മ്മാണം പൂര്‍ത്തിയാകുന്ന വിവിധഘട്ടങ്ങളില്‍ ബാക്കി തുകയും നല്‍കും. ആകെ ഒരു ലക്ഷം ഡോളറാണ് നല്‍കുന്നത്. വേള്‍ഡ് മലയാളി അസോസിയേഷനും ഫോമയും സംയുക്തമായി പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ നിയമം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

ശശിധരന്‍ നായര്‍, പി വിജയന്‍, നടന്‍ മധു എന്നിവര്‍ക്ക്  ആദരം
........................

ഫോമയുടെ ആദ്യ പ്രസിഡന്‍ന്റ് ശശിധരന്‍ നായര്‍,പി. വിജയന്‍ ഐഎഎസ് , നടന്‍ മധു എന്നിവരെ  രാജ്യ സഭാ ഉപാധ്യക്ഷന്‍ പ്രഫ. പി ജെ കുര്യന്‍ പൊന്നാട അണിയിച്ചു.


തീം സോങ്ങ് പ്രകാശനം
.................
അമേരിക്കയിലെ മയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫെഡറേഷന്‍ഓഫ് മലയാളീ അസോസിയേഷന്‍സ് ഓഫ് അമേരിക്ക എന്ന ഫോമയ്ക്ക് മനേഹരമായ തീം സോങ്.
കേരളത്തിന്റെ പ്രകൃതിയും സംസ്‌ക്കാരവും പാരമ്പര്യവും ഫോമയുടെ
ചരിത്രത്തിലെ നാളികകല്ലുകളുമെല്ലാം കോര്‍ത്തിണക്കുന്ന മനോഹര ഗാനോപഹാരം തയ്യാറാക്കിയിരിക്കുന്നത് അമേരിക്കന്‍ മലയാളികളുടെ സ്വന്തം ഓണ്‍ ലൈന്‍ റോഡിയോ മഴവില്‍ എഫ് എം ആണ്. പ്രകൃതി ദ്ൃശ്യങ്ങളും ചരിത്രസംഭവങ്ങളുടേയും
പശ്ചത്തലത്തില്‍ ഗാനത്തിന് മനോഹരമായ ദൃശ്യാവിഷ്‌ക്കാരവും
നല്‍കിയിട്ടുണ്ട് പ്രശസ്ത ഗാനരചയിതാവ് രവി നായരുടെ ( ന്യുയോര്‍്ക്ക്) വരികള്‍ക്ക് കോട്ടയം പേംജി കെ ഭാസിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആള്‍ ഇന്ത്യ റോഡിയോയിലെ എ
ഗ്രേഡ് ആര്‍ട്ടിസ്റ്റ് എസ് നവീനും  പേംജി കെ ഭാസിയുംമാണ് ശബ്ദം
നല്‍കിയിരിക്കുന്നത്. മഴവില്‍ സിഇഒ നിഷാന്ത് നായരാണ് സംവിധാനം.

സമ്മേളനത്തില്‍ വന്‍ നേതൃനിര
.........................

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെസി ജോസഫ് , വിഎസ്
ശിവകുമാര്‍, പ്രൊ. പിജെ കുര്യന്‍ എംഎല്‍എമാരായ രാജു എബ്രഹാം, തോമസ് ഐസക്, കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന പ്രസിഡന്‍ന്റ് വി.മുരളീധരന്‍ മുന്‍ അംബാസിഡര്‍ .ടിപി ശ്രീനിവാസന്‍, നടന്‍ നരേന്‍, എംജി
ശ്രീകുമാര്‍, ജോണ്‍ ബ്രിട്ടാസ്, രാജു , എബ്രഹാം മാത്യു, ചെറിയാന്‍
ഫിലിപ്, നടന്‍ കൃഷ്ണപ്രസാദ്, കെടിഡിസി പ്രസിഡന്റ്‌റ് വിജയന്‍ തോമസ് , കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ ടൂറിസം ഇന്‍ടസ്റ്ററീസ് പ്രസിഡന്റ്‌റ് ഇഎം നജീബ്, അഡ്വ. സിസ്റ്റര്‍ ജെസി കുര്യന്‍ ,ഫോമ പ്രസിടന്റ്‌റ് ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേഡ്, ട്രഷറര്‍ ജോയ് ആന്തണി, ഫോമ കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഡോ.ജേക്കബ് തോമസ്, ജനറല്‍ കണ്‍വീന്‍ അഡ്വ.വര്‍ഗീസ് മാമന്‍, ജോയിന്റ് ട്രഷറര്‍ ജൊഫ്രിന്‍ ജോസ്, ജോയിന്റ്‌ സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, പി. ആര്‍ . ഒ ജോസ് എബ്രഹാം, വര്‍ഗീസ് മാമന്‍ ,വൈസ് പ്രസിഡന്റ്
വിന്‍സണ്‍ പാലത്തിങ്കല്‍, എം.എല്‍.എ, പന്തളം സുധാകരന്‍,  അഡ്വ. ഷിബു മണല, വിനോദ് കോണ്ടൂര്‍ ഡേവിഡ് , റോയി ജോര്‍ജ് മാത്യു, പോള്‍ കൊട്ടം ചേരില്‍ എന്നിവര്‍ പങ്കെടുത്തു. പ്രമുഖ ഗസല്‍ ഗായകനായ രഘുറാം കൃഷ്ണന്റെ ഗസല്‍സന്ധ്യയോടെയാണ് കണ്‍വന്‍ഷന് തിരശ്ശീലവീണത്.

വിനോദ് കൊണ്ടൂർ ഡേവിഡ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.