ചിക്കാഗോ: ഹൃസ്വന്ദര്ശനത്തിനായി സെപ്റ്റംബര്‍ 27-നു ഞായറാഴ്ച രാവിലെ 9 മണിക്ക് ചിക്കാഗോയിലെത്തിയ മാവേലിക്കര എം.പിയും, മുന്‍ കേന്ദ്രമന്ത്രിയുമായ കൊടിക്കുന്നില്‍ സുരേഷിനെ ഐ.എന്‍.ഒ.സി ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസ്, നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ബഹുമാനപ്പെട്ട എം.പി സെപ്റ്റംബര്‍ 28-ന് തിങ്കാഴ്ച വൈകിട്ട് നടക്കുന്ന ഐ.എന്‍.ഒ.സി ചിക്കാഗോ ചാപ്റ്റര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഐ.എന്‍.ഒ.സി ചിക്കാഗോ ഭാരവാഹികളായ ജനറല്‍ സെക്രട്ടറി സിനു പാലയ്ക്കത്തടം, ആര്.വി.പി ജോണി വടക്കുംചിറ, യൂത്ത് കോര്‍ഡിനേറ്റര്‍ സുബാഷ് ജോര്‍ജ്, ചാക്കോച്ചന് കടവില്‍, ജോര്‍ജ് മാത്യു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Comments