You are Here : Home / USA News

പോപ്പിന്റെ ചരിത്ര സന്ദര്‍ശനത്തില്‍ നിര്‍വൃതി അടഞ്ഞ്‌ ഫിലാഡല്‍ഫിയ നഗരം

Text Size  

Story Dated: Monday, September 28, 2015 11:12 hrs UTC

സുമോദ്‌ നെല്ലിക്കാലാ,

ഫിലാഡല്‍ഫിയ ഫിലാഡല്‍ഫിയ: സഹോദര സ്‌നേഹത്തിന്റെ നഗരത്തില്‍ എളിമയുടെ പര്യായമായ ഫ്രാന്‍സിസ്‌ മാര്‍പാപ്പ യുടെ രണ്ടു ദിവസത്തെ സന്ദര്‍ശനം പട്ടണത്തെ അക്ഷരാര്‍ഥത്തില്‍ ഇളക്കി മറിച്ചു. ന്യൂയോര്‍ക്കില്‍ നിന്നും ശനിയാഴ്‌ച്ച രാവിലെ എത്തിച്ചെര്‍ന്നതു മുതല്‍ ഞായരാഴ്‌ച്ച റോമിലേക്ക്‌ മടങ്ങുന്നത്‌ വരെ രാജ്യത്തിന്റെ പലഭാഗത്തു നിന്നും ആയിരങ്ങള്‍ നഗരത്തിലേക്ക്‌ ഒഴുകിക്കൊണ്ടിരുന്നു. വേള്‍ഡ്‌ മീറ്റിംഗ്‌ ഓഫ്‌ ഫാമിലീസ്‌, ബസിലിക്ക കാത്തീട്രല്‍ മാസ്സ്‌, ഫെസ്‌റിവല്‍ ഓഫ്‌ ഫാമിലീസ്‌ എന്നിവിടങ്ങളില്‍ വന്‍ തിരക്ക്‌ കാരണം ലോട്ടറി മുഖേന ഫ്രീ ടിക്കെറ്റുകള്‍ വിതരണം ചെയ്‌തത്‌ രണ്ടു മിനിറ്റ്‌ കൊണ്ട്‌ തീര്‍ന്നു പോയെങ്ങിലും ആയിരങ്ങള്‍ വഴിയരികിലും മരങ്ങളിലും മറ്റുമായി കാത്തു നില്‌ക്കുകയായിരുന്നു. സ്‌കൂള്‍ കോളേജ്‌ എനിവയ്‌ക്ക്‌ ഒരാഴ്‌ച്ച അവധി പ്രഖ്യാപിക്കുകയും സിറ്റി യിലേക്കുള്ള പ്രധാന വഴികള്‍ അടക്കുകയും ചെയ്‌തിട്ടുണ്ട്‌. സിറിയയിലെ റെഫ്യുജി കള്‍ക്ക്‌ വേണ്ടി വാധിച്ച്‌ച്ച പപ്പാ അമേരിക്കയിലെ ഭൂരി ഭാഗം ജനങ്ങളും ഇമിഗ്രന്റ്‌സ്‌ ആണെന്ന്‌ പറയാനും മറന്നില്ല. പൊതു വീഥിയിലെ യാത്രയില്‍ കുഞ്ഞുങ്ങളെ തിരഞ്ഞു വിളിച്ചു അനുഗ്രഹിച്ചതും ആവേശം പകര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.