You are Here : Home / USA News

'ദൈവദശകത്തിന്റെ 100 വര്‍ഷങ്ങള്‍' ഒരു പൊതുപ്രഭാഷണ പരിപാടി

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Tuesday, September 29, 2015 11:54 hrs UTC

 
ടൊറാന്റോ: ശ്രീ നാരായണഗുരുവിന്റെ പ്രശസ്തകൃതിയായ ദൈവദശകത്തെക്കുറിച്ച് ഒരു പൊതുപ്രഭാഷണപരിപാടി ടൊറാന്റോയിലെ ശ്രീ നാരായണ അസോസിയേഷന്റെ(SNA) ആഭിമുഖ്യത്തില്‍ നടത്തുന്നതാണ്. അസോസിയേഷന്റെ പഠനപദ്ധതിയുടെ ഭാഗമായാണ് 2015 നവംബര്‍ ഒന്ന് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 12.20 വരെ കണ്‍ട്രി ഇന്‍&സ്യൂട്ട്‌സ് ബൈ കാള്‍സണ്‍, 2930 സൗത്ത് ഷെറഡാണ്‍ വേ, ഓക് വൈല്‍, ടൊറാന്റോയില്‍വെച്ചു ഈ പരിപാടി നടത്തുന്നത്.
 
പ്രഭാഷണത്തോടനുബന്ധമായി 'ദൈവശകത്തെക്കുറിച്ച് ദൈവദശകത്തിന്റെ 100 വര്‍ഷങ്ങള്‍' എന്ന പേരില്‍ ഒരു ദൃശ്യപഠനാവിഷ്‌കാരം (ഓഡിയോ വിഷ്വല്‍ പ്രസന്റേഷന്‍) അവതരിപ്പിക്കുന്നതായിരിക്കും. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും കൃതികളും തത്വദര്‍ശനവും നവീനസാങ്കേതികവിദ്യയുടെ സഹായത്തോടെ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി തയ്യാറാക്കിയിട്ടുള്ളവയാണ് ഈ ദൃശ്യപഠനാവിഷ്‌കാരങ്ങള്‍. നാരായണ ഫിലോസഫി സൊസൈറ്റി(NPHIL) എന്ന പഠനക്കൂട്ടായ്മ വര്‍ക്കല നാരായണഗുരുകുല ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെയാണ് ഇവ രൂപപ്പെടുത്തിയെടുത്തിട്ടുള്ളത്.
 
ലളിതമായ മലയാളഭാഷയില്‍ ശ്രീനാരായണഗുരു കുട്ടികള്‍ക്കുവേണ്ടി നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ് രചിച്ച 10 ശ്ലോകങ്ങളുള്ള ഒരു പ്രാര്‍ത്ഥനാഗീതമാണ് ദൈവദശകം. അദ്ദേഹത്തിന്റെ അഗാധമായ പാണ്ഡിത്യവും കവിത്വസിദ്ധിയും ഒരു പോലെ ഈ കൃതിയില്‍ തെളിഞ്ഞു കാണുവാന്‍ കഴിയും. പുറമെ ലളിതമെന്നു തോന്നുമെങ്കിലും ദാര്‍ശനികമായ അനേകതലങ്ങള്‍ ഉള്ളടങ്ങിയിട്ടുള്ള ഒന്നാണ് ഈ കൃതി. ഒട്ടേറെ മലയാളികല്‍ നിത്യപ്രാര്‍ത്ഥനയ്ക്കുപയോഗിച്ചുപോരുന്ന ഈ കൃതി പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
 
പ്രവേശനം സൗജന്യം. മുതര്‍ന്നവരെയും 14 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികളെയും പരിപാടിയിലേക്ക് SNA ക്ഷണിച്ചുകൊള്ളുന്നു. അതോടൊപ്പം ഈ സംരംഭത്തിലേക്ക് സ്‌പോണ്‍സര്‍മാര്‍ക്കും അനുഭാവികള്‍ക്കും സ്വാഗതം. ഈ പരിപാടിയില്‍ പങ്കെടുക്കാനോ സംഭാവനകള്‍ നടത്തുവാനോ താല്‍പ്പര്യമുള്ളവര്‍ ദയവായി ബന്ധപ്പെടുക: ഷമിതഭരതന്‍(ക്യാനഡ+1 647 983 2458). ഹാളില്‍ സീറ്റുകള്‍ പരിമിതമായതിനാല്‍ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.