You are Here : Home / USA News

സിലിക്കന്‍വാലിയില്‍ കേരള ക്ലബ്‌ കുക്ക്‌ ഓഫ്‌ 2015 പുട്ട്‌ മഹോത്സവം ഒക്ടോബര്‍ പത്തിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 30, 2015 10:59 hrs UTC

സാന്‍ഫ്രാന്‍സിസ്‌കോ: കേരളാ ക്ലബ്‌ കാലിഫോര്‍ണിയ ഒരുക്കുന്ന `പുട്ട്‌ ഫെസ്റ്റിവല്‍' കേരള ക്ലബ്‌ കുക്ക്‌ഓഫ്‌ 2015 സാന്‌ഹൊസെയിലെ ലേക്ക്‌ കണ്‍നിങ്ങാം പാര്‍ക്കില്‍ ഒക്ടോബര്‍ 10 നു അരങ്ങേറും . കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ കേക്ക്‌ ആന്‍ഡ്‌ വൈന്‍ ഫെസ്റ്റിവല്‍ , പായസം കുക്ക്‌ഓഫ്‌, തട്ടുകട 2011, 2012 എന്നിവ വന്‍ വിജയമായിരുന്നു .ഈ വര്‍ഷം കേരളത്തനിമ കാത്തുസൂക്ഷിക്കുന്ന പുട്ട്‌ ഫെസ്റ്റിവലാണ്‌ തീം . ഈ പരിപാടിയില്‍ ഇരുപത്തി അഞ്ചോളം ടീമുകളാണ്‌ മത്സരത്തിനിറങ്ങുന്നത്‌. മത്സരാര്‍ത്ഥികള്‍ വിവിധതരം പുട്ടുകള്‍ സദസ്സിനു മുന്‍പാകെ കുക്ക്‌ ചെയ്യും. റവ പുട്ട്‌ , പനീര്‍ പുട്ട്‌ ,മാല്‍റ്റൊവ പുട്ട്‌ , കോണ്‍ പുട്ട്‌ , കോകോനുറ്റ്‌ പുട്ട്‌ ,മുട്ട പുട്ട്‌ , ഇറച്ചി പുട്ട്‌ ,മീന്‍ പുട്ട്‌ , ഞണ്ട്‌ പിരട്ടു പുട്ട്‌, ടോമാട്ടോ പുട്ട്‌ തുടങ്ങി നിരവധി തരത്തിലുള്ള പുട്ടുകള്‍ മത്സരത്തിനുണ്ടാകുമെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു. നോണ്‍പ്രോഫിറ്റ്‌ സംഘടനയായ ക്ലബ്‌ കാലിഫോര്‍ണിയ സംഘടിപ്പിക്കുന്ന ഈ പരിപാടിക്ക്‌ സാന്‍ഫ്രാന്‍സിസ്‌കോ മലയാളികള്‍ അത്യുജ്വലമായ പ്രതികരണമാണ്‌ നല്‌കുന്നതെന്ന്‌ ഭാരവാഹികള്‌ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാനും, കേരള ക്ലബിന്റെ സംരംഭങ്ങളെ പിന്തുണയ്‌ക്കാനും സംഘടാകര്‍്‌ അഭ്യര്‍ത്ഥിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. http://www.keralaclubca.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.