You are Here : Home / USA News

യുണൈറ്റഡ്‌ ക്രിസ്‌ത്യന്‍ പ്രെയര്‍ ഫോര്‍ ഇന്ത്യ സംഘം അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നു - ബെന്നി പരിമണം Picture

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Wednesday, September 30, 2015 11:05 hrs UTC

ചിക്കാഗോ: ഭാരത ക്രൈസ്‌തവ സുവിശേഷവത്‌കരണത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി സുപ്രധാന പങ്കുവഹിക്കുന്ന `യുണൈറ്റഡ്‌ ക്രിസ്‌ത്യന്‍ പ്രെയര്‍ ഫോര്‍ ഇന്ത്യ' എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ നോര്‍ത്ത്‌ അമേരിക്കയില്‍ പര്യടനം നടത്തുന്നു. മാര്‍ത്തോമാ സഭ ഡല്‍ഹി ഭദ്രാസനാധിപന്‍ അഭി. ഡോ. ഏബ്രഹാം മാര്‍ പൗലോസ്‌ എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ ഡോ. രാജു ഏബ്രഹാം, സാം ജെ. ദാസ്‌, മാര്‍ത്തോമാ സഭയുടെ അത്മായ ട്രസ്റ്റിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അഡ്വ. പ്രകാശ്‌ പി. തോമസ്‌ എന്നിവര്‍ ഒക്‌ടോബര്‍ ആറിന്‌ ചിക്കാഗോയില്‍ എത്തിച്ചേരും. രണ്ടു ദിവസം ചിക്കാഗോയില്‍ തങ്ങുന്ന സംഘം എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ യോഗത്തിലും, മറ്റ്‌ പ്രധാന മീറ്റിംഗുകളിലും സംബന്ധിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍, വാഷിംഗ്‌ടണ്‍, ഫിലാഡല്‍ഫിയ, ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, അറ്റ്‌ലാന്റ, ബോസ്റ്റണ്‍, ഡാളസ്‌, സെന്റ്‌ ലൂയീസ്‌ എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തുകയും മീറ്റിംഗുകളില്‍ സംബന്ധിക്കുകയും ചെയ്യും. 19-ന്‌ തിരികെ ഭാരതത്തിലേക്ക്‌ യാത്രതിരിക്കും. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ പീഡിതരായ ജനങ്ങളെ കൈപിടിച്ചുയര്‍ത്തുന്നതില്‍ ഭാരതത്തിലെ വിവിധ പ്രദേശങ്ങളില്‍ സഭാവ്യത്യാസമെന്യേ നിസ്വാര്‍ത്ഥ പ്രവര്‍ത്തനം കാഴ്‌ചവെയ്‌ക്കുന്ന യു.സി.പി.ഐ പ്രവര്‍ത്തകരുടെ അമേരിക്കന്‍ സന്ദര്‍ശനം കൂടുതല്‍ ജനങ്ങളിലേക്ക്‌ സംഘടനയുടെ ദര്‍ശനങ്ങളെ എത്തിക്കാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വര്‍ഗീസ്‌ ചാക്കോ 773 793 8191, ഐപ്പ്‌ സി. വര്‍ഗീസ്‌ പരിമണം 224 200 5771, ബെന്നി പരിമണം 847 306 2856.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.