You are Here : Home / USA News

കെസ്റ്റര്‍ ലൈവ് 2015' ഹൂസ്റ്റണില്‍ ഒക്ടോബര്‍ 4ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, September 30, 2015 11:06 hrs UTC


 
ഹൂസ്റ്റണ്‍ : അമേരിക്കയിലെ നിരവധി വേദികളില്‍ സംഗീത തരംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിയ്ക്കുന്ന ക്രൈസ്തവ സംഗീത ലോകത്തെ മധുരഗായകന്‍ കെസ്റ്ററിനെയും സംഘത്തെയും വരവേല്‍ക്കുവാന്‍ ഹൂസ്റ്റണ്‍ ഒരുങ്ങി കഴിഞ്ഞുവെന്ന് സംഘാടകര്‍ അറിയിച്ചു.
 
ഹൂസ്റ്റണിലെ സംഗീതപ്രേമികള്‍ക്ക് ആസ്വദിയ്ക്കുവാന്‍ 'കെസ്റ്റര്‍ ലൈവ് 2015' സംഗീതനിശയില്‍ കൂടി വേദിയൊരുക്കുന്നത് എംഎം എന്റര്‍ടെയിന്‍മെന്റും റെഡീമര്‍ കിംഗ്ഡവും സംയുക്തമായി ചേര്‍ന്നാണ്.
 
ഒക്ടോബര്‍ 4ന് ഞായറാഴ്ച വൈകുന്നേരം 6 മണിയ്ക്ക് സ്റ്റാഫോഡിലുള്ള ഇമ്മാനുവേല്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്ന ലൈവ് ഓര്‍ക്കസ്ട്രായുടെ ടിക്കറ്റുകള്‍ അതിവേഗം തീര്‍ന്നുകൊണ്ടിരിയ്ക്കയാണെന്നും www.redeemerkingdom.com ല്‍ കൂടിയും, സംഘാടകരില്‍ നിന്നും ടിക്കറ്റുകള്‍ ലഭ്യമാണെന്നും സംഘാടകര്‍ അറിയിച്ചു.
 
കെസ്റ്ററിനൊടൊപ്പം പ്രശസ്തഗായകരായ ബിനോയ് ചാക്കോയും, സിസിലി ഏബ്രഹാമും, സംഗീതസംവിധായകന്‍ സുനില്‍ സോളമനും ഗാനമേളയ്ക്ക് നേതൃത്വം നല്‍കും. കെസ്റ്റര്‍ ലൈവ് 2015 മലയാളികളായ എല്ലാ ക്രൈസ്തവ സംഗീത ആസ്വാദകര്‍ക്കും ഒരു പുത്തന്‍ അനുഭവമായിരിയ്ക്കും എന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്
റോയി ജോര്‍ജ്ജ്: 832 642 5607
ഫിന്നി രാജു- 832 646 9078
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.