You are Here : Home / USA News

മാര്‍ത്തോമ ഫെസ്റ്റ് 2015 ഒക്ടോബര്‍ 3ന് ഡാളസ്സില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, September 30, 2015 11:08 hrs UTC

 
ഫാര്‍മേഴ്‌സ് ബ്രാഞ്ച്(ഡാളസ്): മാര്‍ത്തോമാ ചര്‍ച്ച് ഓഫ്ഡാളസ്സില്‍ (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ആഘോഷിക്കുന്ന മാര്‍ത്തോമാ ഫെസ്റ്റ് 2015 ഒക്ടോബര്‍ 3 ശനി പള്ളി ഓഡിറ്റോറിയത്തിലും പരിസരത്തുമായി നടത്തപ്പെടുന്നു.
 
ശനി ഉച്ചക്കുശേഷം രണ്ടുമണിക്കു കായിക വിനോദ പരിപാടികളോടെയാണ് ഫെസ്റ്റ് ആരംഭിക്കുക. ഉല്‍ഘാടന സമ്മേളനം വൈകീട്ട് 5.30ന് കലാപരിപാടികള്‍ വൈകീട്ട് 6 മുതല്‍ 9.30 വരെയുമാണ്.
മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ സ്‌നേഹതീരം, എം.സി.ആര്‍.ഡി, പ്രാദേശീക മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പദ്ധതികളിലേക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി നടത്തി വരുന്ന ഈ പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാവരുടേയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
 
കേരളീയ ഭക്ഷണ വിഭവങ്ങള്‍ കള്‍ച്ചറല്‍ പ്രോഗ്രാം, എന്റര്‍ടെയ്ന്‍മെന്റ് എന്നിവ ഫെസ്റ്റിവല്‍ ഉണ്ടായിരിക്കും.
 
റവ.സജി പി.സി(വികാര്‍), റവ.മാത്യു സാമുവേല്‍(അസി.വികാര്‍), ടോം ഫിലിപ്പ്(കണ്‍വീനര്‍) എന്നിവരുള്‍പ്പെടുന്ന വിപുലമായ ഒരു കമ്മറ്റിയാണ് പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്. പ്രവേശനവും, പാര്‍ക്കിങ്ങും സൗജന്യമാണ്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്
972 939 0699
972 975 7468
817 510 3244

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.