You are Here : Home / USA News

ക്രോസ് വെ മാര്‍ത്തോമാ കൂട്ടായ്മക്ക് ഭദ്രാസനം അംഗീകാരം നല്‍കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, September 30, 2015 11:15 hrs UTC

 
പ്ലാനൊ(ഡാളസ്): മാര്‍ത്തോമാ സഭാ വിശ്വാസികളുടെ കൂട്ടായ്മയായ ക്രോസ് വെ കോണ്‍ഗ്രിഗേഷന് നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന എപ്പിസ്‌ക്കോപ്പാ റൈറ്റ് റവ.ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് ഔദ്യോഗീക അംഗീകാരം നല്‍കി.
 
സെപ്റ്റംബര്‍ 27 ഞായറാഴ്ച സൗത്ത് വെസ്റ്റ് റീജിയന്‍ മാര്‍ത്തോമാ ഇടവകകള്‍ക്കയച്ച കല്പനയിലാണ് കോണ്‍ഗ്രിഗേഷന്‍ രൂപീകരണം സംബന്ധിച്ചുള്ള എപ്പിസ്‌ക്കോപ്പായുടെ അറിയിപ്പുണ്ടായത്.
 
മാര്‍ത്തോമാ സഭയിലെ യുവജനങ്ങള്‍ക്കിടയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന, ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകാംഗമായ ജോജി കോശിയുടെ നേതൃത്വത്തില്‍ ഡാളസ്-ഫോര്‍ട്ട് വര്‍ത്തിലെ നാലു ഇടവകകളില്‍ നിന്നുള്ള യുവജനങ്ങള്‍ മൂന്നുവര്‍ഷം മുമ്പ് ആരംഭിച്ച കൂട്ടായ്മയാണ് ഭദ്രാസന എപ്പിസ്‌ക്കോപ്പായുടെ കല്പനയിലൂടെ കോണ്‍ഗ്രിഗേഷനായി രൂപപ്പെട്ടത്.
മാര്‍ത്തോമാ സഭയിലെ യുവതലമുറയെ സഭയുടെ മുഖ്യധാരയില്‍ പ്രവര്‍ത്തന സജ്ജമാക്കി നിലനിര്‍ത്തുക എന്ന ലക്ഷ്യമാണ് ഇങ്ങനെ ഒരു കോണ്‍ഗ്രിഗേഷന്‍ ആരംഭിക്കുവാന്‍ അനുവാദം നല്‍കിയതിലൂടെ നിറവേറ്റപ്പെട്ടിരിക്കുന്നത്. കാലാനുസൃതമാറ്റങ്ങല്‍ ഉള്‍ക്കൊള്ളുവാന്‍ മാര്‍ത്തോമാ സഭാ നേതൃത്വം തയ്യാറാകുന്നു എന്നതിന് അടിവരയിടുന്നതാണ് ഈ തീരുമാനം. രണ്ടാം തലമുറയില്‍പ്പെട്ട മാര്‍ത്തോമാ സഭാംഗങ്ങള്‍ക്ക് നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായി അനുവദിക്കുന്ന കോണ്‍ഗ്രിഗേഷനാണ് ക്രോസ് വെ എന്നും ഔദ്യോഗീക അറിയിപ്പില്‍ പറയുന്നു.
 
മാര്‍ത്തോമാ സഭയിലെ പരിചയ സമ്പന്നരും, സീനിയര്‍ പട്ടക്കാരനുമായ റവ.മാത്യു ജോസഫച്ചനെ പുതിയ വികാരിയായി നിയമിച്ചിട്ടു ചുരുങ്ങിയ കാലപ്രവര്‍ത്തനം കൊണ്ടു മുപ്പത്തിരണ്ടു കുടുംബങ്ങള്‍ അംഗത്വം സ്വീകരിച്ചു. സഭാ ഭരണഘടനക്കു വിധേയമായി അമ്പത് കുടുംബങ്ങള്‍ അംഗങ്ങള്‍ ആകുന്നതോടെ മാര്‍ത്തോമാ സഭക്ക് ഡാളസ്സില്‍ മറ്റൊരു ഇടവകയെ കൂടി പ്രതീക്ഷിക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.