You are Here : Home / USA News

ഫില‍‍ഡൽഫിയായിൽ കോട്ടയം അസോസിയേഷൻ ചാരിറ്റി ബാങ്ക്വറ്റ്

Text Size  

Story Dated: Thursday, October 01, 2015 07:05 hrs UTC

ഫിലഡൽഫിയ ∙ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു കൊണ്ട് പ്രവർത്തിക്കുന്ന കോട്ടയം അസോസിയേഷന്റെ 15–ാം മത് ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് ഒക്ടോബർ 3 ശനിയാഴ്ച വൈകുന്നേരം 5.30 ന് ക്രിസ്റ്റൽ ബാങ്ക്വറ്റ് 718(12275 Townsend RD, Philadelfiya, PA- 19154) വച്ച് ഇതര സാമൂഹിക സാംസ്കാരിക സംഘടനകളുടെ സഹകരണത്തിൽ നടത്തുന്നതാണ്. ഈ വർഷത്തെ ചാരിറ്റി ബാങ്ക്വറ്റിൽ മുഖ്യാതിഥികളായി സംബന്ധിക്കുന്നത് ബക്സ് കൗണ്ടി 178th ഡിസ്ട്രിക്റ്റിനെ പ്രതിനിധികരിക്കുന്ന പെൻസിൽവേനിയ സ്റ്റേറ്റ് റെപ്രസന്റേറ്റീവ് പെൻസിൽവേനിയ ഹൗസ് ഓഫ് ഫിനാൻസ് കമ്മറ്റി ചെയർമാൻ കൂടാതെ അടുത്ത 8th ഡിസ്ട്രിക്റ്റിലെ യുഎസ് കോൺഗ്രസ് സ്ഥാനാർത്ഥിയുമായ സ്കോട്ട് പെട്രി, പെൻസിൽവേനിയ സ്റ്റേറ്റ് സെനറ്റർ റ്റോമി റ്റോമിൽസൺ, അമേരിക്കയിലെ മലങ്കര ഓർത്തഡോക്സ് സഭയുടെ സെക്രട്ടറി (നോർത്ത് ഈസ്റ്റ്) ഫാ. എം. കെ. കുര്യാക്കോസ് തുടങ്ങിയ മുഖ്യവ്യക്തികളുടെ സാന്നിധ്യവും ബാങ്ക്വറ്റിൽ ഉണ്ടായിരിക്കും.

 

ഐഎൻഒസി(പെൻസിൽവേനിയ ചാപ്റ്റർ) മുൻ പ്രസിഡന്റ് ട്രസ്റ്റി ബോർഡഗം തുടങ്ങിയ നിരവധി സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുകയും മലയാളി കമ്യൂണിറ്റിയിലെ ഏതൊരു സംരംഭത്തിനും എന്നും സഹായ സഹകരണങ്ങൾ ചെയ്യുകയും അമേരിക്കയിലെ വസ്തുക്കളുടെയും നിക്ഷേപങ്ങളുടെയും നിയമപരമായ അറിവുകളെ കുറിച്ച് മലയാളി കമ്യൂണിറ്റിയൽ നടത്തിയ വിവിധ സൗജന്യ സെമിനാറുകൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുളള പ്രശസ്ത അറ്റോർണി ജോസ് കുന്നേൽ കഴിഞ്ഞ കാലങ്ങളിൽ നടത്തിയ സാമൂഹിക പ്രവർത്തനങ്ങളെ മാനിച്ച് കോട്ടയം അസോസിയേഷന്റെ 2015 ലെ കമ്യൂണിറ്റി സർവ്വീസ് അവാർഡ് നൽകി ആദരിക്കുവാൻ തീരുമാനിച്ചു. ചാരിറ്റി ബാങ്ക്വറ്റിനോടനുബന്ധിച്ച് ബിസിനസ് ഡയറക്ടറി പ്രസിദ്ധിക രിക്കുന്നതും റോഷൻ മാമൻ, കാർത്തിക, ഷാജി ടീം നയിക്കുന്ന ഗാനമേള, നൂപുര ഡാൻസ് അക്കാഡമിയുടെ നേതൃത്വത്തിലുളള നൃത്ത വിരുന്നും ഡിന്നറും ഉണ്ടായിരിക്കും. കോട്ടയവും പരിസര പ്രദേശങ്ങളിലുമുളള എല്ലാ നിവാസികളേയും അഭ്യുത്കാംഷികളേയും ചാരിറ്റി ബാങ്ക്വറ്റ് നൈറ്റിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിക്കുകയുണ്ടായി. കൂടുതൽ വിവരങ്ങൾക്ക് : കുര്യൻ രാജൻ (പ്രസിഡന്റ്) : 610 457 5868 ജോസഫ് മാണി (വൈസ് പ്രസിഡന്റ്) : 215 280 9725 www.kottayan association.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.