You are Here : Home / USA News

ഐ.എന്‍.ഒ.സിയുടെ ആഭിമുഖ്യത്തില്‍ മന്ത്രി ശിവകുമാറിനു സ്വീകരണവും ഗാന്ധിജയന്തി ആഘോഷവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, October 02, 2015 10:42 hrs UTC

ഷിക്കാഗോ: ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ്‌ നേതാവും കേരളാ ആരോഗ്യവകുപ്പ്‌ മന്ത്രിയുമായ വി.എസ്‌ ശിവകുമാറിന്‌ സ്വീകരണവും ഗാന്ധിജയന്തി ആഘോഷങ്ങളും അരങ്ങേറുമെന്ന്‌ ഐ.എന്‍.ഒ.സി കേരള ചിക്കാഗോ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസും, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്തും അറിയിച്ചു. സമ്മേളനത്തിനുശേഷം മന്ത്രി സ്‌കോക്കിയിലുള്ള ഗാന്ധിപ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തും. ഒക്‌ടോബര്‍ 10-ന്‌ ശനിയാഴ്‌ച 5.30-ന്‌ മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള കണ്‍ട്രി ഇന്‍ സ്യൂട്ടിന്റെ (2200 S. Elmhurst Rd, MT. Prospect. IL)-ബാങ്ക്വറ്റ്‌ ഹാളിലാണ്‌ സമ്മേളനം. ഷിക്കാഗോയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും ഈ സമ്മേളനത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ റ്റോമി അംബേനാട്ട്‌, ജനറല്‍ സെക്രട്ടറി സിനു പലയ്‌ക്കത്തടം, യൂത്ത്‌ കോര്‍ഡിനേറ്റര്‍ സുഭാഷ്‌ ജോര്‍ജ്‌, പി.ആര്‍.ഒ ജോണി വടക്കുംചേരി, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജോണ്‍സണ്‍ മാളിയേക്കല്‍, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ലൂയി ചിക്കാഗോ എന്നിവര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്‌. സ്വീകരണ ചടങ്ങില്‍ ഡിന്നറും ഉണ്ടായിരിക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ (847 561 8402), ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌ (847 800 3570), റ്റോമി അംബേനാട്ട്‌ (630 992 1500), സിനു പലയ്‌ക്കത്തടം (847 529 4607), സുഭാഷ്‌ ജോര്‍ജ്‌ (630 486 6040).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.