You are Here : Home / USA News

ഡോ.ജോര്‍ജ്ജ് ജോണിന് ഫുള്‍ ബ്രൈറ്റ് നെഹ്‌റു ഫെലോഷിപ്പ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, October 02, 2015 10:53 hrs UTC

 
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി കോളേജ് രസതന്ത്രം വിഭാഗം പ്രൊഫസറും, മലയാളിയുമായ ഡോ.ജോര്‍ജ്ജ് ജോണിനെ 2015-2016 വര്‍ഷത്തേയ്ക്കുള്ള ഫുള്‍ ബ്രൈറ്റ് നെഹ്‌റു അക്കാദമിക്ക് ആന്റ് പ്രൊഫഷണല്‍ എക്‌സലന്‍സ് ഫെല്ലോഷിപ്പ് നല്‍കി ആദരിച്ചു.
 
1993 ല്‍ കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും രസതന്ത്രത്തില്‍ ഡോക്ടറേറ്റും, നെതര്‍ലന്റ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നും ഉയര്‍ന്ന വിദ്യാഭ്യാസവും കരസ്ഥമാക്കിയിട്ടുണ്ട്.
 
ഇന്ത്യയിലെ എല്‍.എം.താപര്‍ സ്‌ക്കൂള്‍ ഓഫ് മാനേജ്‌മെന്റ് അദ്ധ്യാപകനായും, ഗവേഷണ വിദ്യാര്‍ത്ഥിയായും നാലുമാസം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
 
ലൈഫ് ബോട്ട് ഫൗണ്ടേഷന്‍ കെമിസ്ട്രിബോര്‍ഡ്, സയന്റിഫിക്ക് അഡ് വൈസറി ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ സ്ഥാനങ്ങളും ജോര്‍ജ്ജിന് ലഭിച്ചിട്ടുണ്ട്.
 
ഇന്ത്യയിലെ ഉയര്‍ന്ന പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹൃസ്വ കോഴ്‌സുകളും, സെമിനാറുകളും സംഘടിപ്പിക്കുന്നതില്‍ ഡോ.ജോര്‍ജ്ജ് ജോണ്‍ പ്രത്യേകം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
 
ന്യൂയോര്‍ക്കിലെ മലയാളികള്‍ക്ക് വളരെ സുപരിചിതനാണ് ഡോ.ജോര്‍ജ്ജ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.